Leg Swelling And Knee Pain: 30 കഴിഞ്ഞുള്ള നീരും മുട്ടുവേദനയും നിസ്സാരമാക്കരുത്; പരിഹാരമുണ്ട്
Leg Swelling And Knee Pain After 30 Years Old: മണിക്കൂറുകളോളം ഇരുന്നുകൊണ്ടുള്ള ജോലി, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണരീതികൾ എന്നിവയെല്ലാം ഇതിന് കാരണമായി പറയാനാകും. ചില അവസരങ്ങളിൽ ശരീരത്തിനുള്ളിൽ ആരോഗ്യ പ്രശ്നം മൂലവും ഇത്തരം ലക്ഷണങ്ങൾ പുറമെ കണ്ടെന്ന് വരാം. ഈ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങളും അവയ്ക്കുള്ള ലളിതമായ പരിഹാരങ്ങളും എന്താണെന്ന് വിശദമായി വായിച്ചറിയാം.

പ്രതീകാത്മക ചിത്രം
പണ്ടുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഒരു ആരോഗ്യ പ്രശ്നമാണ് മുട്ടുവേദന, നടുവേദന, കാലിൽ നീര് തുടങ്ങിയവ. എന്നാൽ ഇന്ന് 30 വയസ് കഴിയുമ്പോഴേക്കും മിക്ക ചെറുപ്പക്കാരിലും ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. മണിക്കൂറുകളോളം ഇരുന്നുകൊണ്ടുള്ള ജോലി, വ്യായാമക്കുറവ്, തെറ്റായ ഭക്ഷണരീതികൾ എന്നിവയെല്ലാം ഇതിന് കാരണമായി പറയാനാകും. ചില അവസരങ്ങളിൽ ശരീരത്തിനുള്ളിൽ ആരോഗ്യ പ്രശ്നം മൂലവും ഇത്തരം ലക്ഷണങ്ങൾ പുറമെ കണ്ടെന്ന് വരാം. ഈ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങളും അവയ്ക്കുള്ള ലളിതമായ പരിഹാരങ്ങളും എന്താണെന്ന് വിശദമായി വായിച്ചറിയാം.
കാലിലെ നീരും മുട്ടുവേദനയും
ശരീരഭാരം കൂടുന്നത്: മുപ്പതുകൾക്ക് ശേഷം പലരിലും മെറ്റബോളിസം കുറയുകയും ശരീരഭാരം നിയന്ത്രിക്കുന്നതിലും അപ്പുറം കൂടുകയും ചെയ്യാറുണ്ട്. ശരീരഭാരം വർദ്ധിക്കുന്നത് മുട്ടുകളിലെ സന്ധികളിൽ അമിത സമ്മർദ്ദം ചെലുത്തുകയും വേദനയ്ക്കും നീരിനും കാരണമാവുകയും ചെയ്യാറുണ്ട്. ഇത് തന്നെയാണ് മിക്കവരിലും കണ്ടുവരുന്ന പ്രധാന പ്രശ്നം.
ഒരേ ഇരുപ്പും നിൽപ്പും: ഓഫീസ് ജോലികളിലും മറ്റും ദീർഘനേരം ഒരേ ഇരുപ്പിലിരിക്കുന്നത് കാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇത് കാൽപ്പാദങ്ങളിലും കണങ്കാലിലും നീര് വരാൻ കാരണമാകുന്നു. ഇത്തരത്തിൽ നിന്ന് ജോലി ചെയ്യുന്നവർക്കും സമാനമായ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.
ALSO READ: പീരിയഡ്സ് സമയത്തെ ഗ്യാസ് ട്രബിൾ ഇനി മിനിറ്റുകൾക്കുള്ളിൽ മാറ്റാം; ഇതാ ചില വീട്ടുവൈദ്യങ്ങൾ
പോഷകാഹാരക്കുറവ്: വിറ്റാമിൻ ഡി, കാൽസ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയുടെ കുറവ് സന്ധികളുടെ ആരോഗ്യത്തെ ബാധിക്കുകയും വേദനയ്ക്ക് കാരണമാവുകയും ചെയ്യും. പുറത്തുനിന്നുള്ള ആനാരോഗ്യകരമായ ഭക്ഷണ രീതി മാറ്റി ശരീരത്തിന് ആവശ്യമായ ആഹാരം കഴിക്കുന്നതിലൂടെ ഇത്തരം അവസ്ഥകൾ മാറ്റിയെടുക്കാനാകും.
യൂറിക് ആസിഡിൻ്റെ വർദ്ധനവ്: ശരീരത്തിൽ യൂറിക് ആസിഡ് കൂടുന്നത് സന്ധികളിൽ വീക്കവും (Gout) കഠിനമായ വേദനയും ഉണ്ടാക്കാം.
തെറ്റായ ചെരിപ്പുകളുടെ ഉപയോഗം: ഹൈ ഹീൽസുകൾ, കുഷ്യൻ ഇല്ലാത്ത കട്ടി കുറഞ്ഞ ചെരിപ്പുകൾ എന്നിവ തുടർച്ചയായി ഉപയോഗിക്കുന്നത് മുട്ടിന്റെ ഘടനയെ ബാധിക്കുകയും പിന്നീട് അത് പല തരത്തിലുള്ള അസ്വസ്ഥതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
ഫലപ്രദമായ പരിഹാരമാർഗ്ഗങ്ങൾ
ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക: ഭക്ഷണത്തിൽ ഉപ്പ് അമിതമായാൽ ശരീരം കൂടുതൽ ജലം നിലനിർത്തും, ഇത് കാലിലെ നീര് കൂട്ടും.
ആൻ്റി-ഇൻഫ്ലമേറ്ററി ഭക്ഷണങ്ങൾ: മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കറുത്ത മുന്തിരി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സന്ധികളിലെ വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കും.
ധാരാളം വെള്ളം കുടിക്കുക: ശരീരം ഹൈഡ്രേറ്റഡ് ആയിരിക്കുന്നത് ടോക്സിനുകളെ പുറന്തള്ളാനും നീര് കുറയ്ക്കാനും സഹായിക്കും.
ലളിതമായ വ്യായാമങ്ങൾ ശീലിക്കാം
കാലുകൾ ഉയർത്തി വയ്ക്കുക: വൈകുന്നേരങ്ങളിലോ കിടക്കാൻ നേരത്തോ കാലുകൾ ശരീരത്തിന്റെ ലെവലിനേക്കാൾ അല്പം ഉയർത്തി (ഒരു തലയിണയ്ക്ക് മുകളിൽ) വയ്ക്കുന്നത് നീര് കുറയ്ക്കാൻ വളരെ നല്ലതാണ്.
സ്ട്രെച്ചിംഗ് വ്യായാമങ്ങൾ: ദിവസവും 15-20 മിനിറ്റ് ലളിതമായ സ്ട്രെച്ചിംഗ് അല്ലെങ്കിൽ നടത്തം ശീലമാക്കുക. ഇത് സന്ധികളുടെ വഴക്കം കൂട്ടും.
നടത്തം: ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവർ ഓരോ മണിക്കൂർ കൂടുമ്പോഴും 5 മിനിറ്റ് എഴുന്നേറ്റ് നടക്കാൻ ശ്രദ്ധിക്കുക.
മറ്റ് പരിചരണങ്ങൾ
ഐസ് അല്ലെങ്കിൽ ചൂട് വയ്ക്കുക: മുട്ടുവേദനയും നീരും ഉള്ള ഭാഗത്ത് ഐസ് പാക്കോ അല്ലെങ്കിൽ ചെറുചൂടുവെള്ളത്തിൽ മുക്കിയ തുണിയോ മാറിമാറി വയ്ക്കുന്നത് ആശ്വാസം നൽകും.
ശരിയായ പാദരക്ഷകൾ: കാലുകൾക്ക് നല്ല സപ്പോർട്ടും കുഷ്യനും നൽകുന്ന കംഫർട്ടബിൾ ആയ ചെരിപ്പുകൾ മാത്രം ധരിക്കുക.
English Summary:
Many people believe that knee pain is something that only happens in old age. So when discomfort starts in the early 30s, it often comes as a surprise. It may begin as a mild ache after a long day, or a stiffness that appears after sitting for extended periods.