Homemade Moisturizers: സുന്ദരികളുടെ ശ്രദ്ധയ്ക്ക്…. തണുപ്പുകാലത്ത് ചർമ്മസംരക്ഷണത്തിന് ഇതൊന്നു തയ്യാറാക്കി നോക്കൂ….
Simple Homemade Moisturisers: മോയ്സ്ച്യുറൈസർ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. കുളി കഴിഞ്ഞാലുടൻ അല്ലെങ്കിൽ മുഖം കഴുകിയ ശേഷം ചർമ്മത്തിൽ അല്പം ഈർപ്പം നിലനിൽക്കുമ്പോൾ തന്നെ ഇവ പുരട്ടാൻ ശ്രദ്ധിക്കുക.
കൊച്ചി: തണുപ്പുകാലം എത്തുന്നതോടെ ചർമ്മം വരണ്ടുണങ്ങി പ്രസരിപ്പ് നഷ്ടപ്പെടുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. വിപണിയിൽ ലഭിക്കുന്ന രാസവസ്തുക്കൾ അടങ്ങിയ മോയ്സ്ച്യുറൈസറുകൾക്ക് പകരം വീട്ടിൽ തന്നെയുള്ള ചേരുവകൾ ഉപയോഗിച്ച് ചർമ്മത്തിന് തിളക്കം നൽകാൻ സാധിക്കും. കുട്ടികൾക്ക് പോലും ധൈര്യമായി ഉപയോഗിക്കാവുന്ന മൂന്ന് പ്രധാന സ്കിൻ കെയർ ഫോർമുലകൾ ഏതെല്ലാമെന്നു നോക്കാം.
കറ്റാർവാഴയും ഗ്ലിസറിനും
ചർമ്മത്തിൽ പുരട്ടിയാൽ എണ്ണമയം അവശേഷിപ്പിക്കാത്ത ഒരു മോയ്സ്ച്യുറൈസർ ആഗ്രഹിക്കുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം. 2 ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും, ഒരു ടീസ്പൂൺ ഗ്ലിസറിനും, 4-5 തുള്ളി പനിനീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ചർമ്മത്തിന് നവോന്മേഷം നൽകും.
വെളിച്ചെണ്ണയും തേനും
തണുപ്പുകൊണ്ട് നിറം മങ്ങിയ ചർമ്മത്തെ ഉണർത്താൻ തേനും വെളിച്ചെണ്ണയും ചേർന്ന കൂട്ട് സഹായിക്കും. തുല്യ അളവിൽ വെളിച്ചെണ്ണയും തേനും എടുത്ത് ചെറുതായി ചൂടാക്കി യോജിപ്പിക്കുക. ഇത് ചർമ്മത്തിന് നല്ല മൃദുത്വം നൽകും.
വൈറ്റമിൻ ഇ മാജിക്
ചർമ്മത്തിലെ ചുളിവുകൾ മാറ്റി തിളക്കം നൽകാൻ വൈറ്റമിൻ ഇ ഗുളികകൾ സഹായിക്കും. നിങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ബദാം എണ്ണയിലോ, ഒലിവ് ഓയിലിലോ, വെളിച്ചെണ്ണയിലോ ഒന്നോ രണ്ടോ വൈറ്റമിൻ ഇ ക്യാപ്‌സ്യൂൾ പൊട്ടിച്ച് ചേർക്കുക. രാത്രി കിടക്കുന്നതിന് മുൻപ് ഇത് പുരട്ടുന്നത് കൂടുതൽ ഗുണകരമാണ്.
മോയ്സ്ച്യുറൈസർ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. കുളി കഴിഞ്ഞാലുടൻ അല്ലെങ്കിൽ മുഖം കഴുകിയ ശേഷം ചർമ്മത്തിൽ അല്പം ഈർപ്പം നിലനിൽക്കുമ്പോൾ തന്നെ ഇവ പുരട്ടാൻ ശ്രദ്ധിക്കുക. ഇത് ഈർപ്പം ചർമ്മത്തിൽ ദീർഘനേരം നിലനിൽക്കാൻ സഹായിക്കും.