Makaravilakku 2026: ശബരിമല മകരവിളക്ക്; ഗവിയിലെ ഈ റൂട്ടുകൾ വരും ദിവസങ്ങളിൽ അടച്ചിടും
Gavi Route Closed: സ്വകാര്യ വാഹനങ്ങളിൽ ഗവിയിൽ എത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി ചെക്ക് പോസ്റ്റിൽ നൽകുന്ന യാത്രാ പാസ് സ്വന്തമാക്കിയാൽ മാത്രമെ ഈ റൂട്ടിൽ യാത്ര അനുവദിക്കുകയുള്ളൂ.
ശബരിമല മകരവിളക്ക് മഹോത്സവത്തിന് ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അതേസമയം ശബരിമലയിലെ മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നാല് ദിവസത്തേക്ക് ഗവി റൂട്ട് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇന്ന് മുതൽ ജനുവരി 15 വരെയാണ് ആങ്ങമൂഴിയിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴിയുള്ള യാത്ര നിരോധിക്കുക.
ഈ ദിവസങ്ങളിൽ ആങ്ങമൂഴിയിലെ കൊച്ചാണ്ടി ചെക്ക് പോസ്റ്റ് വഴിയുള്ള യാത്രകൾ ഒഴിവാക്കണമെന്നാണ് അറിയിപ്പ്. ഇതുകൂടാതെ കുമളിക്ക് സമീപമുള്ള ഇക്കോ-ടൂറിസം കേന്ദ്രം എല്ലാ വർഷവും ഉത്സവ സമയത്ത് അടച്ചിടാറുണ്ട്. അതേസമയം, സ്വകാര്യ വാഹനങ്ങളിൽ ഗവിയിൽ എത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി ചെക്ക് പോസ്റ്റിൽ നൽകുന്ന യാത്രാ പാസ് സ്വന്തമാക്കിയാൽ മാത്രമെ ഈ റൂട്ടിൽ യാത്ര അനുവദിക്കുകയുള്ളൂ.
ALSO READ: പൊൻമുടിയിലെ സീതാ തീർത്ഥത്തിൻ്റെ പ്രത്യേകത അറിയാമോ? മകര പൊങ്കാല എപ്പോൾ
കെഎസ്ആർടിസി ഗവി യാത്ര
പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് ബസ് സർവീസുകൾ ലഭ്യമാണ്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രയും ഇവിടേക്ക് ഉണ്ടാകും. പുലർച്ചെ അഞ്ച് മണിക്ക് ആരംഭിച്ച് വൈകുന്നേരത്തോടെ അവസാനിക്കുന്ന ഏകദിന ട്രിപ്പുകളാണ് ഇവയിൽ പലതും. ഒറ്റ ദിവസത്തെ യാത്ര പ്ലാനിടുന്നവർക്ക് എന്തുകൊണ്ടും ഈ യാത്ര അനുയോദജ്യമാണ്. പൊന്മുടി, തെന്മല, കാപ്പുകാട്, ആഴിമല, കോവളം, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, വട്ടവട, രാമക്കൽമേട്, വാഗമൺ, ഗവി എന്നിവടങ്ങളിലേക്കാണ് പാക്കേജുള്ളത്.
ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പോകുന്നതും പോകുവാൻ ആഗ്രഹിക്കുന്നതുമായ ഇടങ്ങളിലൊന്നായി മാറിയിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ ഗവി. ഓർഡിനറി എന്ന സിനിമയിലൂടെയാണ് ഈ നാട് ഏറ്റവും കൂടുതൽ ഹിറ്റായത്. കാടിൻറെ സൗന്ദര്യവും, നാടിൻ്റെ പച്ചപ്പും പ്രകൃതിയുടെ ആകർഷണവുമാണ് ഗവിയിലെ പ്രധാന ആകർഷണം.