Kidney Health: പ്രമേഹമുണ്ടോ? ഈ ഭക്ഷണ ശീലങ്ങൾ നിങ്ങളുടെ വൃക്കകളെ അപകടത്തിലാക്കാം
Common Diet Mistakes: പ്രമേഹബാധിതരിൽ പകുതിയോളം പേർക്കും ഭാവിയിൽ വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണ കാര്യവും മരുന്നിൻ്റെ ആഘാതവുമാണ് പലരെയും വൃക്കരോഗികളാക്കുന്നത്. എന്നാൽ ഭക്ഷണത്തിലെ കൃത്യമായ നിയന്ത്രണവും നിങ്ങൾ മനസ്സിലാക്കാതെ പോകുന്ന ചില പിഴവുകളും പരിഹരിച്ചാൽ വൃക്കയെ സംരക്ഷിക്കാനാകും.
പ്രമേഹവും വൃക്കരോഗങ്ങളും തമ്മിലെന്താണ് ബന്ധമെന്ന് പലരും ചിന്തിക്കുന്നുണ്ടാകും. എന്നാൽ ഇവ രണ്ടും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലം നിയന്ത്രണാതീതമായി തുടരുന്നാൽ അത് കാലക്രമേണ വൃക്കകളിലെ സൂക്ഷ്മമായ രക്തക്കുഴലുകളെ നശിപ്പിക്കാൻ തുടങ്ങുന്നു. ഇതിനെയാണ് ഡയബറ്റിക് നെഫ്രോപ്പതി എന്ന് വിളിക്കുന്നത്. എന്നാൽ പ്രമേഹ രോഗികൾ കഴിക്കുന്ന മരുന്നിനോടൊപ്പം തന്നെ ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില തിരുത്തലുകൾ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.
പ്രമേഹബാധിതരിൽ പകുതിയോളം പേർക്കും ഭാവിയിൽ വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണ കാര്യവും മരുന്നിൻ്റെ ആഘാതവുമാണ് പലരെയും വൃക്കരോഗികളാക്കുന്നത്. എന്നാൽ ഭക്ഷണത്തിലെ കൃത്യമായ നിയന്ത്രണവും നിങ്ങൾ മനസ്സിലാക്കാതെ പോകുന്ന ചില പിഴവുകളും പരിഹരിച്ചാൽ വൃക്കയെ സംരക്ഷിക്കാനാകും. അതെങ്ങനെ എന്ന് നോക്കാം.
ALSO READ: പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ
ഉപ്പിന്റെ അമിത ഉപയോഗം
പ്രമേഹരോഗികൾ മധുരം കുറയ്ക്കുന്നതിൽ ശ്രദ്ധിക്കുന്നവരാണ്. കാരണം മധുരമാണ് പ്രമേഹത്തെ ഏറ്റവും മോശം അവസ്ഥയിലെത്തിക്കുന്നത്. എന്നാൽ ഉപ്പിന്റെ കാര്യത്തിൽ പലപ്പോഴും വിട്ടുവീഴ്ച ചെയ്യാറുണ്ട്. പ്രമേഹ രോഗികൾ അമിതമായി ഉപ്പ് കഴിച്ചാൽ അത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ഇത് വൃക്കകളിലെ ഫിൽട്ടറേഷൻ യൂണിറ്റുകളെ തകരാറിലാക്കുകയും ചെയ്യുന്നു. അച്ചാറുകൾ, പപ്പടം, ഉണക്കമീൻ, ഇൻസ്റ്റന്റ് നൂഡിൽസ് എന്നിവ പ്രമേഹ രോഗികൾ ഒഴിവാക്കേണ്ടതാണ്.
അമിതമായ പ്രോട്ടീൻ ഉപയോഗം
മസിൽ വർദ്ധിപ്പിക്കാനോ തടി കുറയ്ക്കാനോ വേണ്ടി പ്രമേഹരോഗികൾ പെട്ടെന്ന് ഹൈ-പ്രോട്ടീൻ ഡയറ്റിലേക്ക് മാറാൻ ശ്രമിക്കരുത്. കാരണം ഇത് നിങ്ങൾ കരുതുന്നതിലും അപകടകരമാണ്. പ്രോട്ടീൻ ദഹിക്കുമ്പോൾ ഉണ്ടാകുന്ന ഉപോൽപ്പന്നങ്ങൾ നീക്കം ചെയ്യാൻ വൃക്കകൾക്ക് കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നു. ഇത് വൃക്കകളുടെ തേയ്മാനത്തിന് കാരണമാകും.ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം പ്രോട്ടീന്റെ അളവിൽ മാറ്റം വരുത്തുക.
സംസ്കരിച്ച ഭക്ഷണങ്ങൾ
പാക്കറ്റ് ഭക്ഷണങ്ങളിലും സോഫ്റ്റ് ഡ്രിങ്ക്സിലും അടങ്ങിയിരിക്കുന്ന ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ വൃക്കകൾക്ക് അമികമായി സമ്മർദ്ദവും ജോലി ഭാരവും നൽകുന്നു. പ്രമേഹരോഗികൾക്ക് ഇവ രക്തത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള ശേഷി വളരെ കുറവായിരിക്കും. കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ചേർത്ത ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഈ സമയം നല്ലത്.
വെള്ളം കുടിക്കാതിരിക്കുക
രക്തത്തിലെ വിഷാംശങ്ങളെയും അധികമുള്ള പഞ്ചസാരയെയും മൂത്രത്തിലൂടെ പുറന്തള്ളാൻ ആവശ്യത്തിന് വെള്ളം കുടിച്ചേ മതിയാകൂ. നിർജ്ജലീകരണം ഉണ്ടാകുന്നത് വൃക്കകളിൽ കല്ലുകൾ ഉണ്ടാകാനും അണുബാധയ്ക്കും കാരണമാകുമെന്ന് മറന്ന് പോകരുത്. ദിവസവും കൃത്യമായ അളവിൽ വെള്ളം കുടിക്കുക പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ