Fitness Guide: ജിമ്മിൽ പോകാൻ സമയമില്ലേ? യാതൊരു ഉപകരണങ്ങളിമില്ലാതെ വീട്ടിൽ തന്നെ ചെയ്യാം ഈ വ്യായാമങ്ങൾ

Why Bodyweight Training is Essential for Overall Fitness: ജിമ്മിൽ പോകാൻ സാധിക്കാത്ത സമയങ്ങളിൽ ഒരു താൽക്കാലിക പരിഹാരമായി ബോഡി വെയിറ്റ് വ്യായാമങ്ങളെ കാണുന്നവരുണ്ട്. എന്നാൽ യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ സ്വന്തം ശരീരഭാരം ഉപയോഗിച്ച് ചെയ്യുന്ന വ്യായാമം മികച്ച ഫലം നൽകുന്നവയാണെന്ന് ഫിറ്റ്നസ് വിദഗ്ധർ പറയുന്നു

Fitness Guide: ജിമ്മിൽ പോകാൻ സമയമില്ലേ? യാതൊരു ഉപകരണങ്ങളിമില്ലാതെ വീട്ടിൽ തന്നെ ചെയ്യാം ഈ വ്യായാമങ്ങൾ

പ്രതീകാത്മക ചിത്രം

Published: 

20 Oct 2026 | 10:10 PM

ഫിറ്റ്നസ് നിലനിർത്താൻ ജിമ്മിലെ ഉപകരണങ്ങൾ തന്നെ ഉപയോഗിച്ച് വ്യായാമം ചെയ്യണം എന്ന് ഒരു നിർബ്ബന്ധവുമില്ല. എപ്പോഴും വലിയ ഭാരം ഉയർത്തുകയും വേണ്ട. ജിമ്മിൽ പോകാൻ സാധിക്കാത്ത സമയങ്ങളിൽ ഒരു താൽക്കാലിക പരിഹാരമായി ബോഡി വെയിറ്റ് വ്യായാമങ്ങളെ കാണുന്നവരുണ്ട്. എന്നാൽ യാതൊരു ഉപകരണങ്ങളുടെയും സഹായമില്ലാതെ സ്വന്തം ശരീരഭാരം ഉപയോഗിച്ച് ചെയ്യുന്ന വ്യായാമം മികച്ച ഫലം നൽകുന്നവയാണെന്ന് ഫിറ്റ്നസ് വിദഗ്ധർ പറയുന്നു.

വലിയ ഭാരം ഉയർത്തുന്നതിനേക്കാൾ സ്വന്തം ശരീരഭാരത്തെ നിയന്ത്രിക്കാൻ പഠിക്കുക എന്നതാണ് ഈ വ്യായാമത്തിൽ ഏറ്റവും പ്രധാനം. തുടക്കക്കാർക്കും സ്ഥിരമായി വ്യായാമങ്ങൾ ചെയ്യുന്നവർക്കും ഒരുപോലെ ചെയ്യാൻ സാധിക്കുന്ന പ്രധാനപ്പെട്ട ചില ബോഡി വെയിറ്റ് വ്യായമങ്ങളാണ് ഇനി വിവരിക്കുന്നത്.

ലഞ്ചസ്

സ്ക്വാട്ട്സിൽ നിന്നും വ്യത്യസ്തമായി ഒരോ കാലിനും പ്രത്യേകം ആയാസം നൽകാൻ ഇതിലൂടെ സാധിക്കും. കാലുകളിലെ പേശികൾക്ക് കരുത്ത് നൽകാനും ശരീരത്തിൻ്റെ ബാലൻസ് നിലനിർത്താനും ലഞ്ചസ് സഹായിക്കും.

പുഷ്-അപ്പ്

വ്യായാമം ചെയ്യുന്നവർ നിർബ്ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു വർക്കൗട്ടാണ് പുഷ്-ആപ്പ്. അപ്പർ ബോഡി മസിലുകൾക്കുള്ള വർക്കൗട്ടാണ് ഇത്. പ്രധാനമായും ചെസ്റ്റ് മസിലുകൾക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. സാധാരണ പുഷ്-അപ്പ് അനായാസം ചെയ്യാൻ തുടങ്ങുമ്പോൾ ഇതിൻ്റെ മറ്റു വകഭേദങ്ങളും പരിശീലിക്കാവുന്നതാണ്.

Also Read: Fitness Guide: മുപ്പത് വയസ്സ് കഴിഞ്ഞോ? ഫിറ്റ്‌നസ് കാര്യങ്ങളിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കാം

ക്ലോസ് ഗ്രിപ്പ് പുഷ്-അപ്പ്

സാധാരണ പുഷ്-അപ്പ് അനായാസം ചെയ്യാൻ സാധിക്കുന്നവർക്ക് അടുത്ത ഘട്ടമായി ഈ വേരിയേഷൻ പരീക്ഷിക്കാം. രണ്ട് കൈകളും തമ്മിലുള്ള അകലം കുറച്ച് ചെയ്യുന്ന പുഷ്-അപ്പ് വേരിയേഷനാണിത്. ഇത് പ്രധാനമായും ട്രൈസെപ്സ് മസിലുകൾക്കാണ് ഗുണം ചെയ്യുക.

ഇൻവേർട്ടഡ് ബോഡി വെയിറ്റ് റോ

ഇതിനായി ഒരു ബാർബെല്ലോ അല്ലെങ്കിൽ ഉറപ്പുള്ള ഒരു മേശയോ ആവശ്യമാണ്. ബാക്ക് മസിലുകൾക്കും ഷോൾഡർ മസിലുകൾക്കുമാണ് ഈ വ്യായാമത്തിലൂടെ ഗുണം ലഭിക്കുക. മികച്ച ശരീരഘടന ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന വ്യായാമങ്ങളിൽ ഒന്നാണിത്.

ബർപ്പി

ബോഡിവെയിറ്റ്, കാർഡിയോ വ്യായാമങ്ങളിലെ രാജാവ് എന്നാണ് ബർപ്പി അറിയപ്പെടുന്നത്. ഈ വ്യായാമം ചെയ്ത് തുടങ്ങിയാൽ ഒരു മിനിറ്റ് പോലും വേണ്ട ശരീരമാകെ വിയർക്കാൻ. എന്നാൽ സ്ക്വാട്സ് പുഷ്-അപ്പ് എന്നീ വ്യായാമങ്ങൾ ചെയ്ത് പരിചയമുള്ളവർ മാത്രമേ ഈ വ്യായാമം പരീക്ഷിക്കാവു. മുൻ പരിചയമില്ലാത്തവർ ഇത് ചെയ്യുന്നത് പരിക്കുകൾക്ക് കാരണമായേക്കാം.

English Summary

Bodyweight workouts offer a highly effective way to build muscle and strength without gym equipment. Mastering fundamental exercises like lunges, pushups, rows, and burpees improves balance, stability, and overall fitness.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Loading...
Unable to load recommendations.
Follow Us
161കിലോമീറ്റർ റേഞ്ചും സൂപ്പർ പെർഫോമൻസും ഏഥറിന്റെ 450
വിയർത്തൊലിച്ചാൽ വേഗം തടി കുറയുമോ? യാഥാർത്ഥ്യം അറിയൂ..!
വെണ്ടയ്ക്ക ഇനി പെട്ടെന്ന് ചീഞ്ഞുപോകില്ല; ഇതാ അടിപൊളി ടിപ്സ്!
ദുർഗ്ഗാദേവിക്ക് കരിമ്പ് എങ്ങനെ പ്രധാന നിവേദ്യമായി?
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്