Dementia: മൂക്കിൽ ഇടയ്ക്കിടെ കയ്യിടാറുണ്ടോ? ഇത് ഡിമെൻഷ്യയുടെ ലക്ഷണം; മൂക്ക് വൃത്തിയാക്കേണ്ടത് ഇങ്ങനെ
Dementia Signs: ഇടക്കിടക്ക് മൂക്കിൽ കൈയിടുന്നത് മൂക്കിന്റെ ആവരണത്തിന് കേടുപാടുകൾ വരുത്തുമെന്നും ഇതുമൂലം ബാക്ടീരിയകൾ തലച്ചോറിലേക്ക് എത്തുന്നത് കൂടുമെന്നുമാണ് റിപ്പോർട്ടുകൾ ജേണലിൽ പറയുന്നത്. എന്നാൽ നമ്മുടെ മൂക്ക് സ്വാഭാവികമായി വൃത്തിയാകുമെന്ന കാര്യം പലർക്കും അറിയില്ല. മൂക്കിൽ കാണുന്ന രോമങ്ങളാണ് അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നത്.
ചിലർക്ക് ഇടക്കിടക്ക് മൂക്കിൽ കൈയിടുന്നത് പതിവാണ്. പൊടിയോ അലർജിയോ മറ്റ് അസ്വസ്ഥകളോ മൂക്കിന്റെ പാളിയെ പ്രകോപിപ്പിക്കുന്നതിലൂടെയാണ് മൂക്കിന് ചൊറിച്ചിൽ അനുഭവപ്പെടുന്നത്. ഈ അഴുക്ക് പിന്നീട് കട്ടിയാകുകയും മൂക്കിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത് വൃത്തിയാക്കാനാണ് ആളുകൾ ഇയ്ക്കിടെ മൂക്കിൽ കൈയ്യിടുന്നത്. എന്നാൽ നമ്മുടെ മൂക്ക് സ്വാഭാവികമായി വൃത്തിയാകുമെന്ന കാര്യം പലർക്കും അറിയില്ല. മൂക്കിൽ കാണുന്ന രോമങ്ങളാണ് അഴുക്കുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നത്.
അതേസമയം, മൂക്കിൽ ഇടക്കിടക്ക് കൈയിടുന്നത് ഡിമെൻഷ്യ, അൽഷിമേഴ്സ് എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് ഓസ്ട്രേലിയയിലുള്ള ഗ്രിഫിത്ത് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനം വ്യക്തിമാക്കുന്നത്. ഇടക്കിടക്ക് മൂക്കിൽ കൈയിടുന്നത് മൂക്കിന്റെ ആവരണത്തിന് കേടുപാടുകൾ വരുത്തുമെന്നും ഇതുമൂലം ബാക്ടീരിയകൾ തലച്ചോറിലേക്ക് എത്തുന്നത് കൂടുമെന്നുമാണ് റിപ്പോർട്ടുകൾ ജേണലിൽ പറയുന്നത്.
എന്താണ് ഡിമെൻഷ്യ?
‘ഡിമെൻഷ്യ’ അഥവാ മറവിരോഗം എന്നത് തലച്ചോറിൻറെ വിവിധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരുതരം രോഗാവസ്ഥയാണ്. ദൈനദിനം ജീവിതത്തിലെ ഓരോ കാര്യങ്ങൾ ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്നറിയപ്പെടുന്നത്. സാധാരണ പ്രായമായവരെയാണ് ഡിമെൻഷ്യ എന്ന രോഗാവസ്ഥ ബാധിക്കുന്നത്.
ALSO READ: വിശപ്പ് കുറയൽ, വയറുവേദന… കുട്ടികളിലെ ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാറുണ്ടോ; മാതാപിതാക്കൾ അറിയാൻ
ഡിമെൻഷ്യക്ക് കാരണം
അമിതമായി ജങ്ക് ഫുഡുകൾ കഴിക്കുക
തലച്ചോറിനെ ബാധിക്കുന്ന ഡിമെൻഷ്യക്ക് വിവിധ കാര്യങ്ങൾ കാരണമാകാറുണ്ട്. ബർഗർ, പിസ, ഫ്രൈ, ചിപ്സ്, കോളകൾ തുടങ്ങിയ ജങ്ക് ഫുഡുകൾ ധാരാളം കഴിക്കുന്നവരിൽ ഇത്തരത്തിലുള്ള രോഗങ്ങൾ വരാൻ സാധ്യത കൂടുതലാണ്. സംസ്‌കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, അധിക പഞ്ചസാരയുടെ ഉപയോഗം എന്നിവ അടങ്ങിയ ഭക്ഷണക്രമം ഓക്സിഡേറ്റീവ് സ്‌ട്രെസ്, ഡിമെൻഷ്യ രോഗം എന്നിവ വരാനുള്ള സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
ഉറക്കക്കുറവ്
രാത്രിയിൽ ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച്, രാത്രിയിൽ അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്ന പ്രായമായ വ്യക്തികൾക്ക് ഡിമെൻഷ്യ വരാനുള്ള സാധ്യത ഇരട്ടിയാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.