AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New Year 2026: ന്യൂ ഇയറിന് ഇനി രണ്ടുദിവസം മാത്രം! ആഘോഷം കൊച്ചിയിൽ തന്നെ! കാത്തിരിക്കുന്നത് 2 പാപ്പാഞ്ഞിമാര്‍

Happy New Year 2026: പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും ഇത്തവണ പാപ്പാഞ്ഞികളെ കത്തിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞികളെയാണ് കത്തിക്കുന്നത്.

New Year 2026: ന്യൂ ഇയറിന് ഇനി രണ്ടുദിവസം മാത്രം! ആഘോഷം കൊച്ചിയിൽ തന്നെ! കാത്തിരിക്കുന്നത് 2 പാപ്പാഞ്ഞിമാര്‍
New Year 2026Image Credit source: social media
Sarika KP
Sarika KP | Published: 29 Dec 2025 | 08:47 PM

പുത്തൻ പ്രതീക്ഷകളുമായി 2026 ആരംഭിക്കാൻ രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തിൽ പുതവർഷം ആഘോഷിക്കാൻ എവിടെ പോകുമെന്ന ആലോചനയിലാണോ? എന്നാൽ ഇനി അത് വേണ്ട. ഇത്തവണത്തെ ന്യൂ ഈയർ സെലിബ്രേഷൻ കൊച്ചിയിൽ തന്നെയാകാം. പുതുവർഷത്തോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് കൊച്ചിയിൽ അരങ്ങേറുന്നത്. കൊച്ചിയിൽ ആഘോഷിക്കാൻ എത്തുന്നവരെ എന്തൊക്കെ പരിപാടികളാണ് കാത്തിരിക്കുന്നതെന്ന് നോക്കാം.

ന്യൂ ഈയർ ആഘോഷിക്കാനായി കൊച്ചിയിൽ എത്തുന്നവരെ കാത്തിരിക്കുന്നത് പലതരം പരിപാടികളും മത്സരങ്ങളും നിറഞ്ഞ ആഘോഷങ്ങളുമാണ്. കൊച്ചിന്‍ കാര്‍ണിവലിൽ സൈക്കിള്‍ – ബൈക്ക് റെയ്‌സുകള്‍, മാരത്തോണ്‍, കൊച്ചി ബൈക്ക് റേസ്, നീന്തല്‍ മത്സരം എന്നിങ്ങനെ പരിപാടികള്‍ നീളും. ഇതിനു പുറമെ ഇത്തവണ രണ്ട് പാപ്പാഞ്ഞിമാരെ കത്തിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഫോർട്ട് കൊച്ചിയിൽ രണ്ട് പപ്പാഞ്ഞികളെയാണ് കത്തിക്കുന്നത്. പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി പരേഡ് ഗ്രൗണ്ടിലും വെളി ഗ്രൗണ്ടിലും ഇത്തവണ പാപ്പാഞ്ഞികളെ കത്തിക്കും.

Also Read:എന്തിന് പുറത്തുപോകണം? വീട്ടില്‍ തന്നെ ന്യൂയര്‍ വൈബാക്കാലോ, വഴികളിത്‌

എല്ലാ വർഷവും പാപ്പാഞ്ഞിയെ കത്തിക്കുന്ന കാഴ്ച കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് എത്തുന്നത്. ഈ ആഘോഷങ്ങളിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ തിരക്ക് കണക്കിലെടുത്ത് നേരത്തെ തന്നെ എത്താൻ ശ്രദ്ധിക്കണം. കൂടാതെ, സാംസ്കാരിക പൈതൃകം അടുത്തറിയാൻ താല്പര്യമുള്ളവർക്ക് ഫോർട്ട് കൊച്ചിയിലെ കേരള കഥകളി കേന്ദ്രത്തിൽ ക്ലാസിക്കൽ നൃത്ത-സംഗീത വിരുന്നുകളും ഒരുക്കിയിട്ടുണ്ട്.

അതേസമയം ന്യൂ ഈയർ ആഘോഷത്തിന്റെ ഭാ​ഗമായി ഫോർട്ട് കൊച്ചിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്താറുള്ളത്. തൃപ്പൂണിത്തുറ, തൃക്കാക്കര, കാക്കനാട്, പള്ളുരുത്തി, പുതുവൈപ്പ് ബീച്ച് എന്നിവിടങ്ങളിലും ന്യൂ ഇയർ ആഘോഷം നടക്കും. ഇവിടെയെല്ലാം അതാത് ഡിവിഷനുകളുടെ നേതൃത്വത്തിൽ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും കമ്മീഷണർ അറിയിച്ചു. ലഹരിയുമായി ബന്ധപ്പെട്ട പരിശോധനകളും കർശനമാക്കും.