Vande Bharat Train Travel Guide: വന്ദേഭാരതിൽ എല്ലാ കോച്ചുകളിലും ഒരേ ഭക്ഷണമാണോ; ഇതറിഞ്ഞ് ടിക്കറ്റെടുക്കണേ
Vande Bharat Food And Travel Guide: ട്രെയിനിലെ എല്ലാ കോച്ചുകളിലും ഒരേ ഭക്ഷണമാണോ ലഭിക്കുന്നത് എന്നതാണ് ഏറ്റവും ആദ്യമായി ഉയർന്നുവരുന്ന ചോദ്യം. ചെയർ കാർ (സിസി), എക്സിക്യൂട്ടീവ് ചെയർ കാർ (ഇസി) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് വന്ദേഭാരതിലുള്ളത്. ഇവ രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ട്. എന്നാൽ അത് ഭക്ഷണത്തിലും ഉണ്ടോ എന്നതാണ് ചിലരുടെ സംശയം.
രാജ്യത്തുടനീളം വൻ വിജയകരമായി സർവീസ് തുടരുകയാണ് വന്ദേ ഭാരത് ട്രെയിനുകൾ. ഏറ്റവും വേഗതയിൽ, മികച്ച സൗകര്യങ്ങളോടെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന വന്ദേ ഭാരത് ദീർഘദൂര യാത്രകൾക്ക് വിശ്വസിച്ച് ആശ്രയിക്കാൻ പറ്റിയ സർവീസായാണ് പലരും കണക്കാക്കുന്നത്. മണിക്കൂറിൽ 180 കിലോമീറ്റർ വേഗതിൽ സ്പീഡിൽ ഓടാൻ ശേഷിയുള്ള ഈ ട്രെയിനുകളാണ് വന്ദേ ഭാരതുകൾ. വന്ദേഭാരതിലെ ഭക്ഷണത്തിനും ആരാധകർ ഏറെയാണ്. എന്നാൽ വന്ദേഭാരതിൽ ആദ്യമായി കയറുന്ന ഒരാൾക്ക് ടിക്കറ്റെടുക്കുന്നതിന് മുമ്പ് ചില സംശയകൾ ഉടലെടുത്തേക്കാം.
ട്രെയിനിലെ എല്ലാ കോച്ചുകളിലും ഒരേ ഭക്ഷണമാണോ ലഭിക്കുന്നത് എന്നതാണ് ഏറ്റവും ആദ്യമായി ഉയർന്നുവരുന്ന ചോദ്യം. ചെയർ കാർ (സിസി), എക്സിക്യൂട്ടീവ് ചെയർ കാർ (ഇസി) എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണ് വന്ദേഭാരതിലുള്ളത്. ഇവ രണ്ടും തമ്മിൽ നല്ല വ്യത്യാസമുണ്ട്. എന്നാൽ അത് ഭക്ഷണത്തിലും ഉണ്ടോ എന്നതാണ് ചിലരുടെ സംശയം. അത്തരത്തിൽ രണ്ട് വിഭാഗത്തിലെ ഭക്ഷണത്തിൻ്റെ രീതികൾ എങ്ങനെയാണെന്ന് നമുക്ക് മനസ്സിലാക്കാം.
ചെയർ കാർ (സിസി)
വന്ദേ ഭാരതിൽ യാത്ര ചെയ്ത പലരും യാത്രാ സൗകര്യത്തിനപ്പുറം അതിലെ ഭക്ഷണത്തെയാണ് പുകഴ്ത്തുന്നത്. പ്രത്യേകിച്ച് നിങ്ങൾ തിരഞ്ഞെടുക്കുന്നത് ദീർഘദൂര യാത്രയാണെങ്കിൽ. ചെയർ കാർ (സിസി) വിഭാഗത്തിൽ ചായ, കാപ്പി, ലഘുഭക്ഷണങ്ങൾ, യാത്രാ ദൈർഘ്യത്തെ ആശ്രയിച്ച് അടിസ്ഥാന വെജിറ്റേറിയൻ അല്ലെങ്കിൽ നോൺ-വെജിറ്റേറിയൻ ഭക്ഷണം എന്നിവ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ഉച്ചഭക്ഷണത്തിന് ചോറ്, കറി, ചിക്കൻ/പനീർ വിഭവങ്ങൾ, റൊട്ടി എന്നിവയാണ് ഉണ്ടാവുക.
ALSO READ: യാത്ര പുറപ്പെടാൻ 15 മിനിറ്റ് ബാക്കിയുണ്ടോ… വന്ദേഭാരത് ടിക്കറ്റ് ഈസിയായി കിട്ടും
ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് വെജ്, നോൺ-വെജ്, അല്ലെങ്കിൽ ഭക്ഷണം വേണ്ട (No Food) എന്ന ഓപ്ഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. ഭക്ഷണം വേണ്ടെന്ന് വെച്ചാൽ ടിക്കറ്റിൽ കാറ്ററിംഗ് ചാർജ് കുറയും. അഥവ ഭക്ഷണം ആവശ്യമാണെങ്കിൽ, യാത്രയുടെ സമയത്തിനനുസരിച്ച് ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എന്നിവ കൃത്യ സമയത്ത് സർവ് ചെയ്യുന്നതാണ്.
എക്സിക്യൂട്ടീവ് ചെയർ കാർ (ഇസി)
എക്സിക്യൂട്ടീവ് ചെയർ കാറിലെ ഭക്ഷണ മെനു ചെയർ കാറിൽ നിന്ന് വ്യത്യസ്തമാണ്. വെൽക്കം ഡ്രിങ്കുകൾ, ചൂടുള്ള ലഘുഭക്ഷണങ്ങൾ, ഫ്രഷ് ഫ്രൂട്ട്സ് എന്നിവ ഉൾപ്പെടുന്ന പ്രീമിയം രീതിയിലാണ് ഭക്ഷണം സെർവ് ചെയ്യുന്നത്. സ്റ്റീംഡ് റൈസ്, മലബാർ വെജ്/ചിക്കൻ ബിരിയാണി, തലശ്ശേരി ബിരിയാണി, ചപ്പാത്തി, കേരള പറോട്ട, വീറ്റ് പറോട്ട, പരിപ്പ് (ദാൽ), അവിയൽ, കടല കറി, പനീർ ഡിഷ് എന്നിങ്ങനെ വിപുലമായ ഭക്ഷണ മെനുവാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പലതരം പായസം, ഗുലാബ് ജാമുൻ, മിൽക്ക് പേഡ, അല്ലെങ്കിൽ തൈര്, ബട്ടർമിൽക്ക് എന്നിവയാണ് ഡെസർട്ടായി നൽകുക. വെജ്, നോൺ-വെജ് എന്നിവ ടിക്കറ്റ് ബുക്കിങ്ങിൽ തന്നെ തിരഞ്ഞെടുക്കാം. ഭക്ഷണം ആവശ്യമില്ലെങ്കിൽ ഒഴിവാക്കാനുള്ള ഓപ്ഷനും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലഭിക്കും.