അടുക്കളയിലെ അപകടകാരി അലൂമിനിയം മാത്രമല്ല; ഈ പാത്രങ്ങളിൽ പാകം ചെയ്യുന്നവർ ശ്രദ്ധിക്കുക

Unknown Facts About Kitchen Utensils : മലയാളിയുടെ അടുക്കളയിലെ ഏറ്റവും വലിയ അപകടകാരി എന്ന വിശേഷണം ലഭിക്കുന്ന ഒരു വസ്തുവാണ് അലൂമിനിയം പാത്രങ്ങൾ. ഇത്തരം പാത്രങ്ങളിൽ അടങ്ങിട്ടുള്ള രാസവസ്തുക്കൾ മനുഷ്യശരീരത്തിൽ ഒരു വിഷാംശമായി പ്രവർത്തിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ നമ്മുടെ അടുക്കളയിൽ ആർക്കറിയാത്ത ഇതിലും അപകടകാരികളായ പാത്രങ്ങളുണ്ട്.

അടുക്കളയിലെ അപകടകാരി അലൂമിനിയം മാത്രമല്ല; ഈ പാത്രങ്ങളിൽ പാകം ചെയ്യുന്നവർ ശ്രദ്ധിക്കുക

Representational Image

Published: 

29 Oct 2026 | 03:57 PM

നമ്മുടെ അടുക്കളയിൽ ഒന്ന് കണ്ണോടിച്ച് നോക്കിയാൽ എത്ര തരം പാത്രങ്ങളാണുള്ളത്. സ്റ്റീൽ, മൺപാത്രങ്ങൾ, അലൂമിനിയം, പ്ലാസ്റ്റിക് തുടങ്ങി നിരവധി പാത്രങ്ങളായിരിക്കും ഉണ്ടാകുക. ഇവയിൽ പ്രധാനമായും ഭക്ഷണം പാകം ചെയ്യാനായി ഉപയോഗിക്കുന്നത് സ്റ്റീൽ, അലുമിനിയം, ഇരുമ്പ് കളിമണ്ണ് തുടങ്ങിയ ഉത്പനങ്ങൾ കൊണ്ട് നിർമിച്ച പാത്രങ്ങളായിരിക്കും. ഇവയിൽ മലയാളികളുടെ അടുക്കളയിൽ ഒരു കാലത്ത് നിറഞ്ഞ നിന്നവയാണ് അലൂമിനിയം കൊണ്ടുള്ളവ. പക്ഷേ പിന്നീട് കേരളത്തിലെ അടുക്കളകളിൽ നിന്നും അലുമിനിയം പാത്രങ്ങൾ ഒഴിഞ്ഞു തുടങ്ങി.

അതിന് പ്രധാന കാരണം അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കുന്നത് കൊണ്ട് സുരക്ഷിതത്വമില്ലായ്മയായിരുന്നു. പ്രത്യേകിച്ച് പുളി കലർന്ന ഭക്ഷണങ്ങൾ അലുമിനിയം പാത്രത്തിൽ പാകം ചെയ്യുന്നത് ശരീരത്തിന് ഹാനികരമാണെന്നുള്ള ചില കണ്ടെത്തലുകൾ ഉണ്ടായിരുന്നു. തുടർന്നാണ് അടുക്കളയിലെ ഒരു അപകടകാരിയായി അലുമിനിയം പാത്രങ്ങൾ മാറിയത്. എന്നാൽ ഈ അലുമിനിയത്തെക്കാൾ അപകടകാരിയായ പാത്രങ്ങൾ ഇപ്പോഴും മലയാളികളുടെ അടുക്കളയിൽ ആരുമറിയാതെ തുടരുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസേർച്ചിലെ (IISER) പ്രൊഫസറായ ഡോ. കാന എം സുരേശൻ. ഡിഡി ന്യൂസ് മലയാളത്തിൻ്റെ ഡിഡി ടോക്സ് എന്ന പോഡ്കാസ്റ്റ് പരിപാടിയിലാണ് ഡോ. കാന എം സുരേശൻ ഇക്കാര്യം വ്യക്തമാക്കുന്നത്.

ALSO READ : Kitchen Tips: സ്റ്റീൽ പാത്രങ്ങളിൽ ഭക്ഷണം ഒട്ടിപ്പിടിക്കുന്നുണ്ടോ? പാചകം എളുപ്പമാക്കാൻ വഴിയിതാ….

അലുമിനിയം വില്ലനാകുന്നത് എങ്ങനെ?

പുളിയുള്ളതും കാരമായിട്ടുള്ളതുമായ ഭക്ഷണപദാർഥങ്ങൾ അലുമിനിയത്തിൽ ലയിക്കും. അളവിൽ കൂടുതൽ അലുമിനിയം പദാർഥം മനുഷ്യശരീരത്തിന് ഹാനികരമാണ്. പ്രത്യേകിച്ച് രക്തിത്തിൽ കളർന്നാൽ അത് അപകടകരമാണ്. അതുകൊണ്ട് അടുക്കളയിൽ അലുമിനിയത്തെ മാറ്റി നിർത്തേണ്ടത് അനിവാര്യമാണ്. സ്റ്റീൽ പാത്രങ്ങളാണ് പകരം ഏറ്റവും മകിച്ചതെന്ന് ഡോ കാന പറയുന്നു.

ഡോ. കാന സുരേശനുമായിട്ടുള്ള ഡിഡി മലയാളത്തിൽ പോഡ്കാസ്റ്റ്

അലുമിനിയത്തെക്കാൾ വില്ലൻ ആര്?

എന്ന് പറഞ്ഞു പണ്ടുള്ളവർ ഉപയോഗിച്ചത് പോലെ മൺപാത്രങ്ങളിലേക്ക് പോകാൻ പാടില്ല. മൺപാത്രങ്ങളിൽ അടങ്ങിട്ടുള്ളത് അലുമിനോ സിലിക്കേറ്റുകളാണ്. ഇത് അലുമിനിയത്തെക്കാൾ വേഗത്തിൽ ഭക്ഷണപദാർഥങ്ങളിൽ ലയിക്കുന്നതാണ്. പിന്നെ ഇവയ്ക്ക് പുറമെ റെഡ് ഓക്സൈഡ്, ലെഡ്, മെർക്കുറി തുടങ്ങിയ മാരാകമായ ഘടകങ്ങൾ അതിൽ അടങ്ങിയേക്കാം. അതിനാൽ മൺപാത്രങ്ങൾ അലുമിനിയത്തെക്കാൾ കൂടുതൽ അപകടകാരിയാകുന്നു. ഇത് കൂടാതെ ഇരുമ്പ് പാത്രങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന് ഡോ കാന എം സുരേശൻ വ്യക്തമാക്കുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
ക്ഷീണവും തളർച്ചയും അലട്ടുന്നുണ്ടോ? പുരുഷന്മാർ ഈ ഭക്ഷണങ്ങൾ ഒരിക്കലും ഒഴിവാക്കരുത്!
രാത്രി വൈകി ഭക്ഷണം കഴിച്ചാൽ വണ്ണം വെക്കുമോ? കാലങ്ങളായി നാം വിശ്വസിച്ചുപോന്ന ഡയറ്റ് രീതികൾ പൊളിച്ചടുക്കി പുതിയ പഠനം!
നിങ്ങളുടെ പൂച്ച ഇടയ്ക്കിടെ ഇങ്ങനെ ചെയ്യാറുണ്ടോ? ഈ കുറുമ്പുകൾക്ക് പിന്നിലുമുണ്ട് ചില കാരണങ്ങൾ!
ലിഫ്റ്റിനുള്ളിൽ കണ്ണാടി വെച്ചിരിക്കുന്നത് എന്തിനാണ്? പിന്നിലൊരു കാരണമുണ്ട്
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? കുടലിൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ ഈ ശീലങ്ങൾ മാറ്റിയാൽ മതി
Hair Loss in Men: പുരുഷന്മാരിലെ മുടികൊഴിച്ചിലും കഷണ്ടിയും; കാരണങ്ങളും പരിഹാര മാർഗങ്ങളും വിശദമായി അറിയാം
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ദീപാവലി എഡിഷൻ: ലാവ 5G ഡീൽ
ചായ കുടിക്കുമ്പോൾ ഈ 7 തെറ്റുകൾ വേണ്ട, കരളിനെ ബാധിച്ചേക്കാം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്