Onam trending setmund: പുളിയിലക്കരയും തെച്ചിയും മന്താരവും… പഴയ കാലം ട്രെൻഡാക്കിയ ഓണം സ്പെഷ്യൽ സെറ്റുമുണ്ടുകൾ

Onam special trending set mund named puliyilakkara, thechi mandaram: തെച്ചി... മന്താരം... കാക്കപ്പൂ... മുക്കുറ്റി അങ്ങനെ നീളുന്നു പേരുകൾ. ​ഗൃഹാതുരത്വം ഉണർത്തുന്ന പേരുകൾ മാത്രമല്ല ഡിസൈനുകളും നിറവും എല്ലാം ഓണത്തെ നമ്മുടെ ഉള്ളിലേക്ക് എത്തിക്കുന്നവയാണ്. നങ്ങേലിയും നീലിയും എല്ലാം മറ്റ് വെറൈറ്റികൾ

Onam trending setmund: പുളിയിലക്കരയും തെച്ചിയും മന്താരവും... പഴയ കാലം ട്രെൻഡാക്കിയ ഓണം സ്പെഷ്യൽ സെറ്റുമുണ്ടുകൾ

Onam Special Setmund

Updated On: 

01 Sep 2025 15:44 PM

ഇത്തവണത്തെ ഓണം കളറാക്കാൻ പഴയ മോഡൽ സെറ്റുമുണ്ടാണ് എത്തിയിരിക്കുന്നത്. വീതിക്കസവിന്റെ ആർഭാടം സെറ്റുമുണ്ടിൽ ഇത്തവണ ഇല്ല. ഒറ്റക്കളർ ബ്ലൗസിനൊപ്പം പുളിയിലക്കര… അതാണ് പുതിയ സ്റ്റൈൽ. മറ്റ് മോഡലുകളും ഉണ്ട്. പ്രിന്റഡ് ബ്ലൗസിനും വലിയ ആരാധകരാണ് ഇത്തവണ ഉള്ളത്. സിംപിൾ ആൻഡ് ഹംപിൾ ലുക്കാണ് ഇത്തവണ കോളേജുകളിലും താരമായത്.

Also read – രണ്ടുപേർക്ക് രണ്ടു മണിക്കൂറിൽ ഓണസദ്യ തയ്യാറാക്കാം… ടെൻഷനില്ലാതെ

 

പേരിലെ വൈവിധ്യം‍

ഇൻസ്റ്റ​ഗ്രാം തുറന്നാൽ സെറ്റുമുണ്ടിന്റെ ഫീഡുകളാണ് നിറയെ. കസവ് സെറ്റുമുണ്ട് മരുന്നിനു പോലുമില്ലെന്നു വേണം പറയാൻ. ഓരോ ഓൺലൈൻ റീറ്റെയ്ലർമാരും അവതരിപ്പിക്കുന്ന ഇവയുടെ പ്രധാന ആകർഷണം പേരുകളാണ്. സിംപിൾ ഡിസൈനുകൾക്ക് പൂക്കളുടെ പേരുകളാണ് പലരും നൽകുന്നത്. തെച്ചി… മന്താരം… കാക്കപ്പൂ… മുക്കുറ്റി അങ്ങനെ നീളുന്നു പേരുകൾ. ​ഗൃഹാതുരത്വം ഉണർത്തുന്ന പേരുകൾ മാത്രമല്ല ഡിസൈനുകളും നിറവും എല്ലാം ഓണത്തെ നമ്മുടെ ഉള്ളിലേക്ക് എത്തിക്കുന്നവയാണ്. നങ്ങേലിയും നീലിയും എല്ലാം മറ്റ് വെറൈറ്റികൾ

 

ബ്ലൗസിലെ വൈവിധ്യം‍‍

കല്ലുകളും മുത്തുകളും നിറഞ്ഞ കഴിഞ്ഞ വർഷത്തെ സ്റ്റൈൽ മാറി ഇത്തവണ അടിമുടി പഴയകാല ഫാഷനാണ് ബ്ലൗസുകളിലും കാണാൻ കഴിയുക. സെറ്റ് മുണ്ടിനൊപ്പം അറ്റാച്ച് പ്രിന്റഡ് ബ്ലൗസുകളും ലഭ്യമാണ്. ഇനി സിപിളായി ഒറ്റനിറത്തിലുള്ള ബ്ലൗസാണെങ്കിൽ അത് പഴയ ഫാഷനിലാവും തയ്ക്കുക. എന്തായാലും എങ്ങുനോക്കിയാലും സെറ്റ് മുണ്ട് അടിമുടി മലയാളിയായത് കാണാൻ തന്നെ ഒരു ഭം​ഗിയാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ