AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Oshana 2026: ഓശാന സ്പെഷ്യൽ കൊഴുക്കട്ട ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ

Oshana Kozhukkatta Recipe: കുരിശ് മരണത്തിന് മുമ്പ് യേശു ക്രിസ്തു ജെറുസലേമിൽ പ്രവേശിച്ചപ്പോൾ ഒലിവിൻ ചില്ലകളുമായി ജനം എതിരേറ്റതിന്റെ ഓർമ പുതുക്കിയാണ് ഓശാന ആചരിക്കുന്നത്. ഈ പുണ്യ ദിവസത്തിൽ കേരളത്തിലെ ക്രിസത്യൻ കുടുംബങ്ങളിൽ പൊതുവെ ഉണ്ടാക്കുന്ന വിഭവമാണ് കൊഴുക്കട്ട. ഇവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ...

Oshana 2026: ഓശാന സ്പെഷ്യൽ കൊഴുക്കട്ട ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
Oshana KozhukkattaImage Credit source: social media
Nithya Vinu
Nithya Vinu | Published: 28 Mar 2026 | 10:50 AM

വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികൾ നാളെ ഓശാന ആചരിക്കും. കുരിശ് മരണത്തിന് മുമ്പ് യേശു ക്രിസ്തു ജെറുസലേമിൽ പ്രവേശിച്ചപ്പോൾ ഒലിവിൻ ചില്ലകളുമായി ജനം എതിരേറ്റതിന്റെ ഓർമ പുതുക്കിയാണ് ഓശാന ആചരിക്കുന്നത്. ഈ പുണ്യ ദിവസത്തിൽ കേരളത്തിലെ ക്രിസത്യൻ കുടുംബങ്ങളിൽ പൊതുവെ ഉണ്ടാക്കുന്ന വിഭവമാണ് കൊഴുക്കട്ട. ഓശാന ഞായറിന്റെ തലേന്ന് ശനിയാഴ്ച വൈകുന്നേരമാണ് സാധാരണയായി ഇവ തയ്യാറാക്കുന്നത്.

ഓശാന കൊഴുക്കട്ട എങ്ങനെ തയ്യാറാക്കാം?

ആവശ്യമുള്ള ചേരുവകൾ

വറുത്ത അരിപ്പൊടി – 2 കപ്പ്

ശർക്കര – 250 ഗ്രാം

തേങ്ങ ചിരകിയത് – 1.5 കപ്പ്

തിളച്ച വെള്ളം – 2.5 കപ്പ്

ഏലയ്ക്കാപ്പൊടി – അര ടീസ്പൂൺ

ചുക്കുപൊടി – കാൽ ടീസ്പൂൺ

നെയ്യ് – 1 ടീസ്പൂൺ

വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ

ഉപ്പ് – പാകത്തിന്

ALSO READ: നിർജ്ജലീകരണം ഒഴിവാക്കാൻ കുട്ടികൾക്ക് നൽകേണ്ടത് ഈ പഴങ്ങൾ; ശ്രദ്ധിക്കണേ

തയ്യാറാക്കുന്ന വിധം

ആദ്യം ശർക്കര അൽപം വെള്ളം ചേർത്ത് ഉരുക്കി നന്നായി അരിച്ചെടുക്കുക. ഇത് ഒരു പാനിലേക്ക് ഒഴിച്ച് അടുപ്പിൽ വച്ച് ഒന്നുകൂടി പാവാക്കി ഇതിലേക്ക് തേങ്ങ ചിരകിയകും ചേർത്ത് നന്നായി വറ്റിച്ചെടുക്കുക. ശേഷം ഇതിലേക്ക് ഏലയ്ക്ക പൊടിയും ചുക്കുപൊടിയും നെയ്യും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് മാറ്റി വയ്ക്കുക.

വറുത്ത അരിപ്പൊടി ഒന്നുകൂടി ചൂടാക്കി എചുത്ത് അതിലേക്ക് ഉപ്പ് ചേർത്ത് തിളച്ച വെള്ളമൊഴിക്കുക. ശേഷം കുറേശ്ശ വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കുക.

കുഴച്ച് വച്ച മാവിൽ നിന്ന് കുറേശ്ശ എടുത്ത് ചെറിയ ഉരുളകളാക്കി തള്ളവിരൽ വെളിച്ചെണ്ണയിൽ മുക്കി ഉരുട്ടി വച്ച മാവിന്റെ നടുക്ക് കുഴിച്ച് കനം കുറഞ്ഞ കിണ്ണത്തിന്റെ ആകൃതിയിലാക്കുക. ഇതിനുള്ളിൽ നേരത്തെ തയ്യാറാക്കിയ തേങ്ങാക്കൂട്ട് വെച്ച് ഉരുട്ടിയെടുക്കുക.

ഇവ ഇഡ്ഡലി പാത്രത്തിൽ വെച്ച് 10 മുതൽ 12 മിനിറ്റ് വരെ ആവിയിൽ വേവിച്ചെടുക്കുമ്പോൾ രുചികരമായ കൊഴുക്കട്ട റെഡി.

Follow Us