Amla Benefits: പ്രധാനമന്ത്രി പറഞ്ഞ ‘സൂപ്പർ ഫുഡ്’; ദിവസവും ഒരു നെല്ലിക്ക കഴിച്ചാൽ
Amla Benefits And Speciality: രാജ്യത്തിന്റെ പാരമ്പര്യ ഭക്ഷണരീതികളെയും നാട്ടു വൈദ്യത്തെയും കുറിച്ച് മൻ കി ബാത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നെല്ലിക്കയുടെ ഔഷധമൂല്യത്തെ വാനോളം പുകഴ്ത്തിയിരുന്നു. 'സൂപ്പർ ഫുഡ്' എന്നാണ് അദ്ദേഹം നെല്ലിക്കയെ പറഞ്ഞത്. അങ്ങനെയെങ്കിൽ നെല്ലിക്ക ദിവസവും ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

PM Narendra Modi
പണ്ടുള്ളവർക്ക് അറിയാവുന്ന ഔഷധകൂട്ടുകളോ ഫലങ്ങളുടെ ഗുണങ്ങളോ ഇന്ന് നമ്മളിൽ പലർക്കും അറിയില്ല. എങ്കിലും പഴയ ആരോഗ്യ ചികിത്സയുടെ ഗുണം എന്താണെന്നും ആഹാര രീതിയുടെ ഗുണങ്ങൾ എന്താണെന്നും നാം ഇന്ന് അറിഞ്ഞുവരികയാണ്. അത്തരത്തിൽ, ഒന്നാണ് നെല്ലിക്ക. ഏറെ ആരോഗ്യ ഗുണമുള്ള ഒന്നാണ് നെല്ലിക്കയെന്ന് നമുക്കറിയാം. അതിനിടെ കഴിഞ്ഞ ദിവസം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, നെല്ലിക്കയുടെ ഗുണങ്ങളെപ്പറ്റി പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
രാജ്യത്തിന്റെ പാരമ്പര്യ ഭക്ഷണരീതികളെയും നാട്ടു വൈദ്യത്തെയും കുറിച്ച് മൻ കി ബാത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നെല്ലിക്കയുടെ ഔഷധമൂല്യത്തെ വാനോളം പുകഴ്ത്തിയിരുന്നു. ‘സൂപ്പർ ഫുഡ്’ എന്നാണ് അദ്ദേഹം നെല്ലിക്കയെ പറഞ്ഞത്. അങ്ങനെയെങ്കിൽ നെല്ലിക്ക ദിവസവും ആഹാരക്രമത്തിൽ ഉൾപ്പെടുത്തിയാൽ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
ALSO READ: പാൽപ്പാട കളയല്ലേ, ചർമ്മസംരക്ഷണത്തിന് ഇനി വില കൂടിയ ക്രിമുകൾ വേണ്ട
രോഗപ്രതിരോധ ശേഷി ഇരട്ടിയാക്കും
ഓറഞ്ചിലുള്ളതിനേക്കാൾ 20 മടങ്ങ് കൂടുതൽ വിറ്റാമിൻ സി നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു. ഇത് നമ്മളിൽ പലർക്കും അറിയില്ല എന്നതാണ് സത്യം. ഇത് ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ജലദോഷം, ചുമ, മറ്റ് വൈറൽ പനികൾ എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രമേഹവും രക്തത്തിലെ പഞ്ചസാരയും
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ക്രോമിയം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു. പ്രമേഹ രോഗികൾ ദിവസവും വെറും വയറ്റിൽ അല്പം നെല്ലിക്കാനീര് കുടിക്കുന്നത് ഇൻസുലിൻ ഉത്പാദനം മെച്ചപ്പെടുത്താൻ ഉപകരിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും ഇത് നല്ലതാണ്.
ഹൃദയാരോഗ്യവും കൊളസ്ട്രോൾ
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ നിലനിർത്താനും നെല്ലിക്ക സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുകയും ഉയർന്ന രക്തസമ്മർദ്ദം തടയുകയും ചെയ്യുന്നു.
ദഹനപ്രക്രിയയും അസിഡിറ്റിയും
സാധാരണ പഴങ്ങളിലുള്ളതിനേക്കാൾ നാരുകൾ അടങ്ങിയ നെല്ലിക്ക ദഹനക്കേട്, മലബന്ധം, ഗ്യാസ്ട്രബിൾ എന്നിവ പരിഹരിക്കാൻ ഉത്തമമാണ്. രാവിലെ നെല്ലിക്കാനീര് കുടിക്കുന്നത് വയറ്റിലെ അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. ഭക്ഷണം കഴിച്ച ശേഷം ഒരു നെല്ലിക്ക ചവച്ചരച്ച് കഴിക്കുന്നത് എന്തുകൊണ്ടും ദഹനത്തിന് വളരെ നല്ലതാണ്.
ചർമ്മസൗന്ദര്യവും മുടിവളർച്ചയും
നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും വിറ്റാമിൻ സിയും മുടികൊഴിച്ചിൽ തടയുകയും തലമുടിക്ക് കറുപ്പ് നിറവും തിളക്കവും നൽകുകയും ചെയ്യുന്നു. ഇതിലൂടെ മുടി കൊഴിച്ചിൽ കുറയ്ക്കാനും, അകാലനര മാറ്റാനും സഹായിക്കുന്നു. അതുപോലെ ചർമ്മത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ചർമ്മത്തിലെ ചുളിവുകൾ മാറ്റി യുവത്വം നിലനിർത്താൻ നെല്ലിക്ക സഹായിക്കും.
നെല്ലിക്ക കഴിക്കേണ്ട ശരിയായ രീതി: പച്ച നെല്ലിക്ക ജ്യൂസാക്കി അതിന്റെ നീരിൽ അല്പം തേൻ ചേർത്ത് രാവിലെ കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും. ഉപ്പിലിട്ടതും അച്ചാർ രൂപത്തിലും നെല്ലിക്ക കഴിക്കാമെങ്കിലും പച്ചയായി കഴിക്കുന്നതാണ് വിറ്റാമിൻ സി പൂർണ്ണമായും ശരീരത്തിന് ലഭിക്കാൻ ഏറ്റവും നല്ലത്. നെല്ലിക്ക ഉണക്കിപ്പൊടിച്ച് ചെറുചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധം അകറ്റാൻ സഹായിക്കുന്നു.
English Summary:
Read about the amazing health benefits of Amla or Indian Gooseberry highlighted by PM Narendra Modi in latest Mann Ki Baat Progamme. Learn its role in immunity, diabetes control, and skin care in Malayalam.