MVD Action: ഡ്രൈവിങ് ലൈസൻസും ടാക്സുമില്ല; എറണാകുളത്ത് സ്വകാര്യ ബസുകൾക്ക് പൂട്ടിട്ട് എംവിഡി
എറണാകുളം ആർ.ടി.ഒ. എൻഫോഴ്‌സ്മെന്റിന്റെ നേതൃത്വത്തിൽ നാല് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ-പൂത്തോട്ട മേഖലയിൽ സ്വകാര്യ ബസുകൾക്കെതിരേ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് 46 സ്വകാര്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ചു. 80,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. എറണാകുളം നഗരത്തിലും സമീപ പ്രദേശങ്ങളിലും എംവിഡി എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നൂറിലധികം ബസുകൾ പരിശോധിക്കുകയും നിരവധിയെണ്ണത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് വൻതുക പിഴ ഈടാക്കുകയും ചെയ്തു. എറണാകുളം ആർ.ടി.ഒ. എൻഫോഴ്‌സ്മെന്റിന്റെ നേതൃത്വത്തിൽ നാല് സ്‌ക്വാഡുകളായാണ് പരിശോധന നടത്തിയത്.
തൃപ്പൂണിത്തുറ-പൂത്തോട്ട മേഖലയിൽ സ്വകാര്യ ബസുകൾക്കെതിരേ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് 46 സ്വകാര്യ ബസുകൾക്കെതിരേ നടപടി സ്വീകരിച്ചു. 80,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഗുരുതരമായ നിയമലംഘനങ്ങൾ
സ്വകാര്യ ബസുകളിലെ അമിത വേഗവും മത്സര ഓട്ടവും സംബന്ധിച്ച് പരാതി ഉയർന്ന അടിസ്ഥാനത്തിലാണ് എംവിഡി പരിശോധന നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തത്. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനം ഓടിക്കൽ, നികുതിഅടയ്ക്കാതെ സർവീസ് നടത്തൽ, സാധുവായ പെർമിറ്റില്ലാതെ സർവീസ് നടത്തൽ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
ബസിന്റെ ഡോർ ഷട്ടർ തുറന്നനിലയിൽ സർവീസ് നടത്തുക, മ്യൂസിക് സിസ്റ്റം ഉപയോഗിക്കുക, കണ്ടക്ടർ ലൈസൻസില്ലാത്ത ജീവനക്കാരെ ഉപയോഗിക്കുക, ആവശ്യമായ പോലീസ് ക്ലിയറൻസ് ഇല്ലാത്ത ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. പരാതികൾ പരിശോധിക്കുകയും യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും നിയമാനുസൃത രേഖകളില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും സർവീസ് നടത്തുന്ന ബസുകൾക്കെതിരേ പരിശോധനയും നടപടികളും ഉണ്ടാകുമെന്നും ആർടിഒ വ്യക്തമാക്കി.
ALSO READ: ഒക്ടോബറിൽ കറണ്ട് ബിൽ കൂടുമോ? സർചാർജ് ഈടാക്കാൻ കെഎസ്ഇബി
38 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലം
സംസ്ഥാനത്തെ 12 ജില്ലകളിലായി നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നു. ആകെ 38 വാര്‍ഡുകളിലേക്കാണ് സെപ്റ്റംബര്‍ 28ന് ഉപതിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് 19 വാര്‍ഡുകളിലും എല്‍ഡിഎഫ് 18 സീറ്റുകളിലും വിജയിച്ചു.
എറണാകുളം പൂത്തൃക്ക പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ ട്വന്റി ട്വന്റി വിജയിച്ചു. കഴിഞ്ഞ തവണ ഈ 38 വാര്‍ഡുകളില്‍ 22 എണ്ണം യുഡിഎഫിന്റെയും 13 എണ്ണം എല്‍ഡിഎഫിന്റെയും സിറ്റിങ് സീറ്റുകളായിരുന്നു. ആകെ 126 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 385 പോളിങ് സ്റ്റേഷനുകളിലായി 3,09,713 വോട്ടര്‍മാര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം ഉണ്ടായിരുന്നത്. ഇതില്‍ ഏകദേശം 1.82 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ പോളിങ് 58.82 ശതമാനമായിരുന്നു.
English Summary:
The Motor Vehicle Department has intensified inspections and enforcement against private buses in Ernakulam following concerns over traffic violations and unsafe driving practices. Authorities are carrying out checks on buses and taking action against drivers and operators who violate safety regulations.