KSRTC Ticket Booking: കെഎസ്ആർടിസിയിൽ ടിക്കറ്റ് എങ്ങനെ നേരത്തെ ബുക്ക് ചെയ്യാം? ഈ ട്രിക്ക് അറിയാമോ
KSRTC Ticket Booking Easy Methods: നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ, മിനിറ്റുകൾക്കുള്ളിൽ കെഎസ്ആർടിസി ബസുകളിൽ സീറ്റ് നഷ്ടമായേക്കാം. ഈ വരുന്ന ദീപാവലി, പുജാ അവധിക്ക് മുന്നോടിയായി ഓൺലൈനായി വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട രീതിയും തടസ്സമില്ലാതെ ടിക്കറ്റ് ഉറപ്പാക്കാനുള്ള പ്രധാന ട്രിക്കുകളും നമുക്ക് നോക്കിയാലോ. ഉത്സവ സീസണുകളിലും അവധിക്കാലങ്ങളിലും സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ എല്ലാ പ്രത്യേക സർവീസുകൾക്കും മുൻകൂട്ടി സീറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
ഉത്സവസീണുകളിലും അവധിക്കാലങ്ങളിലും വാരാന്ത്യങ്ങളിലുമൊക്കെ ട്രെയിൻ ടിക്കറ്റ് ലഭിക്കാൻ പൊതുവെ പ്രയാസമാണ്. ഈ സമയം നമ്മൾ മലയാളികൾ കൂടുതലായും നാട്ടിലെത്താൻ ആശ്രയിക്കുന്നത് കെഎസ്ആർടിസി ബസുകളെയാണ്. നേരത്തെ ബുക്ക് ചെയ്തില്ലെങ്കിൽ, മിനിറ്റുകൾക്കുള്ളിൽ കെഎസ്ആർടിസി ബസുകളിൽ സീറ്റ് നഷ്ടമായേക്കാം. ഈ വരുന്ന ദീപാവലി, പുജാ അവധിക്ക് മുന്നോടിയായി ഓൺലൈനായി വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ട രീതിയും തടസ്സമില്ലാതെ ടിക്കറ്റ് ഉറപ്പാക്കാനുള്ള പ്രധാന ട്രിക്കുകളും നമുക്ക് നോക്കിയാലോ.
മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാം
ഉത്സവ സീസണുകളിലും അവധിക്കാലങ്ങളിലും സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ എല്ലാ പ്രത്യേക സർവീസുകൾക്കും മുൻകൂട്ടി സീറ്റ് റിസർവ് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്. യാത്രക്കാരുടെ സൗകര്യാർത്ഥം ഓൺലൈനായും ഓഫ്ലൈനായും ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
ALSO READ: കൊല്ലത്തുനിന്ന് നേരെ ലക്ഷദ്വീപിലേക്ക്; കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ, ബുക്കിങ് തുടങ്ങി
കെഎസ്ആർടിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralartc.com അല്ലെങ്കിൽ onlineksrtc.com സന്ദർശിച്ച് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. മൊബൈൽ ഫോൺ ഉപയോഗിച്ച് അതിവേഗം ടിക്കറ്റ് ബുക്ക് ചെയ്യാൻ ആൻഡ്രോയിഡ്/ ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ Ente KSRTC Neo OPRS ആപ്പ് ഉപയോഗിക്കാവുന്നതാണ്. കെഎസ്ആർടിസിയുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പറായ 9447071021 എന്ന നമ്പറിലേക്ക് മെസ്സേജ് അയച്ച് വേഗത്തിൽ ബുക്കിംഗ് പൂർത്തിയാക്കാനുള്ള സൗകര്യവും നിലവിലുണ്ട്.
അതത് കെഎസ്ആർടിസി ഡിപ്പോകളിലും ബസ് സ്റ്റാൻഡുകളിലും പ്രവർത്തിക്കുന്ന കൗണ്ടറുകൾ വഴി നേരിട്ടും മുൻകൂട്ടി ടിക്കറ്റുകൾ കരസ്ഥമാക്കാം. ഉത്സവ കാലങ്ങളിലെ അനാവശ്യ തിരക്കുകൾ ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും യാത്രക്കാർ പരമാവധി ഡിജിറ്റൽ റിസർവേഷൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതാണ് എപ്പോഴും ഉചിതമായ മാർഗം. സൗകര്യപ്രദമായ സമയത്ത് യാത്ര ഉറപ്പാക്കുന്നതിനായി യാത്രക്കാർ എത്രയും വേഗം ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.
കെഎസ്ആർടിസി ടിക്കറ്റ് വാട്‌സ്ആപ്പിലും
അത്യാധുനിക എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വാട്‌സ്ആപ്പിലൂടെ നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്. യാത്ര ചെയ്യേണ്ട സ്ഥലം, തീയതി, സമയം, ബസ് സർവീസ്, ഇഷ്ടമുള്ള സീറ്റ് എന്നിവ വാട്‌സ്ആപ്പ് ചാറ്റിലൂടെ തിരഞ്ഞെടുക്കാം. തുടർന്ന് സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് പൂർത്തിയാക്കുന്നതോടെ ഇ-ടിക്കറ്റും പീഎൻആർ വിവരങ്ങളും നിങ്ങളുടെ വാട്‌സ്ആപ്പ് ചാറ്റിലേക്ക് നേരിട്ടെത്തും.
9447071021 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ ചാറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. പ്രത്യേക ആപ്പോ രജിസ്‌ട്രേഷനോ ഇതിന് ആവശ്യമില്ലാത്തതിനാൽ ഏതൊരാൾക്കും ടിക്കറ്റ് ബുക്ക് ചെയ്യാനാവുന്നതാണ്. മെട്രോ റെയിൽ മാതൃകയിലാണ് കെഎസ്ആർടിസിയും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് സംവിധാനം വഴി വാട്സ്ആപ്പ് ടിക്കറ്റിങ് ഒരുക്കിയിരിക്കുന്നത്. ആശയവിനിമയത്തിന് വിവിധ ഭാഷകൾക്ക് പുറമേ മംഗ്ലീഷും ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും ക്രമീകരണം.
English Summary:
Find how to book KSRTC bus tickets online before your travel using the Ente KSRTC Neo OPRS app, website, and WhatsApp. Follow this complete step-by-step guide for seat reservation.