Cleaning Tips: ഫ്രിഡ്ജിന്റെ പുറംഭാഗം അഴുക്കും പൊടിയും നിറഞ്ഞോ? വൃത്തിയാക്കാനുള്ള വഴികളിതാ

Refrigerator Door Cleaning Tips: ഫ്രിഡ്ജിന്റെ അകംഭാഗം വൃത്തിയാക്കിയാൽ, പലരും അതിന്റെ പുറംഭാഗത്തെ കുറിച്ച് ചിന്തിക്കാറില്ല. ഫ്രിഡ്ജ് ഡോറിൽ വിരലടയാളങ്ങൾ, എണ്ണമയമുള്ള കറകൾ, പൊടിപടലങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ പറ്റിപ്പിടിച്ച് വൃത്തികേടാകുന്നത് സാധാരണമാണ്. ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില എളുപ്പത്തിലുള്ള ക്ലീനിംഗ് ടിപ്പുകൾ അറിഞ്ഞാലോ..

Cleaning Tips: ഫ്രിഡ്ജിന്റെ പുറംഭാഗം അഴുക്കും പൊടിയും നിറഞ്ഞോ? വൃത്തിയാക്കാനുള്ള വഴികളിതാ

പ്രതീകാത്മക ചിത്രം

Published: 

14 Nov 2026 | 01:24 PM

ഇന്ന് ഒട്ടുമിക്ക പേരുടെയും വീടുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അടുക്കള ഉപകരണങ്ങളിൽ ഒന്നാണ് റഫ്രിജറേറ്റർ. എന്നാൽ ഫ്രിഡ്ജിന്റെ അകംഭാഗം വൃത്തിയാക്കിയാൽ, പലരും അതിന്റെ പുറംഭാഗത്തെ കുറിച്ച് ചിന്തിക്കാറില്ല. ഫ്രിഡ്ജ് ഡോറിൽ വിരലടയാളങ്ങൾ, എണ്ണമയമുള്ള കറകൾ, പൊടിപടലങ്ങൾ, ഭക്ഷണാവശിഷ്ടങ്ങൾ എന്നിവ പറ്റിപ്പിടിച്ച് വൃത്തികേടാകുന്നത് സാധാരണമാണ്. ഫ്രിഡ്ജ് എപ്പോഴും വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്ന ചില എളുപ്പത്തിലുള്ള ക്ലീനിംഗ് ടിപ്പുകൾ അറിഞ്ഞാലോ..

ഫ്രിഡ്ജ് ഡോർ വൃത്തിയാക്കാനുള്ള എളുപ്പവഴികൾ

  1. ഫ്രിഡ്ജ് ഡോറിലെ ഷെൽഫുകളിൽ വെച്ചിരിക്കുന്ന കുപ്പികളും ജാറുകളും ആദ്യം തന്നെ മാറ്റുക. ഇത് മൂടും മൂലകളും കൃത്യമായി തുടച്ചു വൃത്തിയാക്കാൻ സഹായിക്കും.
  2. ഉണങ്ങിയ മൈക്രൊഫൈബർ തുണി ഉപയോഗിച്ച് ഡോറിലെ പൊടിയും അവശിഷ്ടങ്ങളും തുടച്ചു മാറ്റുക. ആദ്യം തന്നെ നനഞ്ഞ തുണി ഉപയോഗിച്ചാൽ അഴുക്ക് കൂടുതൽ പടരാൻ ഇടയാക്കും.
  3. അല്പം വീര്യകുറഞ്ഞ ഡിഷ്‌വാഷിംഗ് ലിക്വിഡും ഇളം ചൂടുവെള്ളവും ചേർത്ത് ഒരു ലായനി തയ്യാറാക്കുക.
  4. അതിൽ മൃദുവായ തുണിയോ സ്പോഞ്ചോ മുക്കി ഫ്രിഡ്ജ് ഡോർ പതുക്കെ തുടയ്ക്കുക. ഹാൻഡിലിന്റെ ഭാഗത്ത് കറകൾ കൂടുതലായി കാണപ്പെടും, അവിടെ നന്നായി വൃത്തിയാക്കുക.
  5. കട്ടപിടിച്ചോ ഉറച്ചോ ഇരിക്കുന്ന കറകളിൽ അല്പം ചൂടുവെള്ളം നനച്ച തുണി കുറച്ചു സമയം വെക്കുക. ഇത് കറ മൃദുവാക്കാനും എളുപ്പത്തിൽ തുടച്ചു മാറ്റാനും സഹായിക്കും.
  6. ഊരിയെടുക്കാൻ കഴിയുന്ന ഡോർ ഷെൽഫുകൾ പുറത്തെടുത്ത് സോപ്പ് വെള്ളത്തിൽ കഴുകി ഉണക്കി വെക്കുക.
  7. വൃത്തിയാക്കിയ ശേഷം ഉണങ്ങിയ മൈക്രൊഫൈബർ തുണി ഉപയോഗിച്ച് ഈർപ്പം പൂർണ്ണമായും തുടച്ചു മാറ്റുക. ഇത് വെള്ളത്തിന്റെ പാടുകൾ വീഴാതെ സ്റ്റെൻലെസ്സ് സ്റ്റീൽ ഉപരിതലം തിളങ്ങാൻ സഹായിക്കും.

ALSO READ: പൂട്ട് തുരുമ്പെടുത്ത് തുറക്കാൻ പറ്റുന്നില്ലേ? മിനിറ്റുകൾക്കുള്ളിൽ പുതിയതുപോലെ തിളങ്ങും, ഇതാ വഴി

വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വൃത്തിയാക്കാൻ തുടങ്ങുന്നതിന് മുമ്പ് ഫ്രിഡ്ജിന്റെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് ഊരി മാറ്റുകയും ചെയ്യുക. ഇത് ഷോക്കേൽക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. ഫ്രിഡ്ജിനുള്ളിലേക്ക് നേരിട്ട് വെള്ളം ഒഴിക്കുകയോ പൈപ്പ് ഉപയോഗിച്ച് കഴുകുകയോ ചെയ്യരുത്. വെള്ളം ഇലക്ട്രിക്കൽ ഭാഗങ്ങളിൽ കയറി കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഫ്രിഡ്ജിനുള്ളിലെ എല്ലാ ഭക്ഷണസാധനങ്ങളും, കുപ്പികളും, പച്ചക്കറികളും പുറത്തെടുക്കുക.

ഫ്രിഡ്ജ് ഓഫ് ചെയ്ത ഉടൻ തണുത്ത ഗ്ലാസ് ഷെൽഫുകളിൽ ചൂടുവെള്ളം ഒഴിക്കരുത്. താപനിലയിലെ പെട്ടെന്നുള്ള മാറ്റം കാരണം ഗ്ലാസ് പൊട്ടാൻ സാധ്യതയുണ്ട്. അവ സാധാരണ ഊഷ്മാവിലേക്ക് എത്തിയ ശേഷം മാത്രം കഴുകുക. കടുപ്പമേറിയ രാസവസ്തുക്കളോ ബ്ലീച്ചോ ഉപയോഗിക്കരുത്. ഇവ ഫ്രിഡ്ജിനുള്ളിലെ പ്ലാസ്റ്റിക് ഭാഗങ്ങൾക്ക് കേടുവരുത്തുകയും ഭക്ഷണത്തിൽ മണം കലരാൻ കാരണമാവുകയും ചെയ്യും. വീര്യം കുറഞ്ഞ ഡിഷ്‌വാഷ് ലിക്വിഡ്, ബേക്കിംഗ് സോഡ, അല്ലെങ്കിൽ വിനാഗിരി എന്നിവ വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.

സ്റ്റീൽ വൂൾ പോലുള്ള പരുപരുത്ത സ്ക്രബറുകൾ ഉപയോഗിക്കുന്നത് ഫ്രിഡ്ജിന്റെ ഉൾഭാഗത്തും പുറംഭാഗത്തും പോറലുകൾ വീഴ്ത്തും. മൈക്രൊഫൈബർ തുണിയോ മൃദുവായ സ്പോഞ്ചോ ഉപയോഗിക്കുന്നതാണ് നല്ലത്. എല്ലാ ഭാഗങ്ങളും ഉണങ്ങിയ തുണി ഉപയോഗിച്ച് നന്നായി തുടച്ച് ഈർപ്പം പൂർണ്ണമായും മാറ്റുക.  ഫ്രിഡ്ജ് ഓൺ ചെയ്ത് 15-20 മിനിറ്റ് കഴിഞ്ഞ് ഉള്ളിൽ ആവശ്യത്തിന് തണുപ്പ് എത്തിയ ശേഷം മാത്രം സാധനങ്ങൾ തിരികെ വെക്കുക.

English Summary:

The refrigerator door is one of the most frequently touched surfaces in the kitchen and can easily accumulate fingerprints, grease, sticky food spills and dust. Regular cleaning is essential to keep it hygienic and maintain its fresh appearance.

Loading...
Unable to load recommendations.
Follow Us
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്