AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ginger Lollipops: വീട്ടിലുണ്ടാക്കാം ഇഞ്ചി മിഠായി; കുട്ടികളിലെ ചുമയും ജലദോഷവും മാറാൻ സ്വീറ്റ് ഒറ്റമൂലി

Homemade Ginger Lollipops Recipe: ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ വരുന്നത് സാധാരണമാണ്. എന്നാൽ കയ്പുള്ള മരുന്നുകളോ നാടൻ മരുന്നുകളോ കഴിക്കാൻ കുട്ടികൾ മടി കാണിക്കാറുണ്ട്. ഇതിനൊരു മികച്ച പരിഹാരമാണ് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇഞ്ചി മിഠായി (Homemade Ginger Candy). മധുരവും ചെറിയൊരു എരിവും ചേർന്ന ഈ മിഠായി കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുമെന്നതിനൊപ്പം തൊണ്ടയിലെ അസ്വസ്ഥതകളും കഫക്കെട്ടും മാറ്റാൻ ഏറെ സഹായിക്കും.

Ginger Lollipops: വീട്ടിലുണ്ടാക്കാം ഇഞ്ചി മിഠായി; കുട്ടികളിലെ ചുമയും ജലദോഷവും മാറാൻ സ്വീറ്റ് ഒറ്റമൂലി
പ്രതീകാത്മക ചിത്രംImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 14 Nov 2026 | 12:13 PM

കാലാവസ്ഥ മാറുമ്പോൾ കുട്ടികളിൽ ചുമ, ജലദോഷം, തൊണ്ടവേദന എന്നിവ വരുന്നത് സാധാരണമാണ്. എന്നാൽ കയ്പുള്ള മരുന്നുകളോ നാടൻ മരുന്നുകളോ കഴിക്കാൻ കുട്ടികൾ മടി കാണിക്കാറുണ്ട്. ഇതിനൊരു മികച്ച പരിഹാരമാണ് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇഞ്ചി മിഠായി (Homemade Ginger Candy). മധുരവും ചെറിയൊരു എരിവും ചേർന്ന ഈ മിഠായി കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുമെന്നതിനൊപ്പം തൊണ്ടയിലെ അസ്വസ്ഥതകളും കഫക്കെട്ടും മാറ്റാൻ ഏറെ സഹായിക്കും.

ആവശ്യമായ ചേരുവകൾ: 1 കപ്പ് ശർക്കര (തുരുമ്മിയതോ പൊടിച്ചതോ ആണെങ്കിൽ ഉചിതം), 1/4 കപ്പ് ഇഞ്ചിനീര്, 1/4 ടീസ്പൂൺ മഞ്ഞൾപ്പൊടി, 1/4 ടീസ്പൂൺ ജാതിക്കപ്പൊടി, 1/4 ടീസ്പൂൺ കറുത്ത ഉപ്പ് (ബ്ലാക്ക് സാൾട്ട്), 1/2 ടീസ്പൂൺ നാരങ്ങാനീര് (ആവശ്യമെങ്കിൽ മാത്രം), ലോലിപോപ്പ് സ്റ്റിക്കുകൾ (ആവശ്യത്തിന്), മോൾഡുകളിൽ പുരട്ടാൻ അല്പം എണ്ണയോ നെയ്യോ എന്നിവയാണ് ഇതിന് ആവശ്യമായ ചേരുവകൾ.

ALSO READ: ചപ്പാത്തി ബാക്കി വന്നോ? മധുര പലഹാരം തയാറാക്കിയാലോ; ഇതാ റെസിപ്പി

ലോലിപോപ്പുകൾ ഉണ്ടാക്കുന്നത് എങ്ങനെ?

ആദ്യം തന്നെ ഇഞ്ചി കഴുകി വൃത്തിയാക്കി അതിൻ്റെ തൊലി കളയുക. അരിഞ്ഞ ഇഞ്ചി മിക്സിയിൽ ഇട്ട് അരച്ചെടുത്ത ശേഷം, ഒരു വൃത്തിയുള്ള നേർത്ത തുണിയിലോ അരിപ്പയിലോ വെച്ച് പിഴിഞ്ഞ് നീരെടുക്കുക. ഇതിൽ നിന്ന് 1/4 കപ്പ് അളന്നെടുത്ത് മാറ്റി വെക്കുക. ഇനി അടി കട്ടിയുള്ള ഒരു പാനിൽ പൊടിച്ച ശർക്കരയും ജാതിക്കപ്പൊടി, കറുത്ത ഉപ്പ് എന്നിവ ചേർക്കുക. അല്പം പുളിരസം വേണമെന്നുണ്ടെങ്കിൽ നാരങ്ങാനീരും ചേർക്കാവുന്നതാണ്. വെള്ളവും ചേർത്ത് നന്നായി ഉരുക്കിയെടുക്കുക.

കുറഞ്ഞ തീയിൽ വച്ച് വേണം മിശ്രിതം സാവധാനം ചൂടാകാൻ അനുവദിക്കുക. ശർക്കര അലിയുന്നത് വരെ സാവധാനം ഇളക്കിക്കൊടുക്കുക. മിശ്രിതം തിളച്ചുതുടങ്ങുമ്പോൾ, അത് അടിയിൽ പിടിക്കുകയോ കരിഞ്ഞുപോകുകയോ ചെയ്യാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കിക്കൊണ്ട്, കുറഞ്ഞ തീയിൽത്തന്നെ വേവിച്ചെടുക്കുക. ഏകദേശം 10–12 മിനിറ്റ് വേവിക്കുക.

മിശ്രിതം കുറുകി പാനിൽ നിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ തീ ഓഫ് ചെയ്യുക. മിശ്രിതം അല്പം എടുത്ത് തണുത്ത വെള്ളത്തിൽ ഇടുമ്പോൾ ഉരുട്ടിയെടുക്കാൻ പറ്റുന്ന പരുവമാണ് ശരിയായ പാകം. ശേഷ് സ്റ്റിക്കുകളിൽ മുക്കി മാറ്റി വയ്ക്കുക. മിഠായികൾ പൂർണ്ണമായും ഉറയ്ക്കുന്നത് വരെ, മോൾഡുകൾ അനക്കാതെ സാധാരണ ഊഷ്മാവിൽ വെക്കുക. അവ ചൂടായിരിക്കുമ്പോഴോ ഭാഗികമായി മാത്രം ഉറച്ച അവസ്ഥയിലോ തൊടുകയോ രുചിച്ചുനോക്കുകയോ ചെയ്യരുത്. ഈ മിഠായികൾ കുട്ടികൾക്ക് നൽകാവുന്നതാണ്. വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിച്ചാൽ ഒരപാട് നാൾ കേട് കൂടാതെ സൂക്ഷിക്കാം.

English Summary:

Learn how to make healthy homemade ginger candy for kids to relieve cough, cold, and sore throat naturally. Easy step-by-step recipe with jaggery and spices.

 

Follow Us