AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: റെസ്റ്റോറന്റ് സ്റ്റൈലിൽ സോഫ്റ്റ് അപ്പം ഇനി വീട്ടിലുണ്ടാക്കാം; മാവിൽ ഇതൊന്ന് ചേർത്താൽ മതി

How to Make Crispy, Soft, and Fluffy Appam: ഹോട്ടലുകളിൽ ലഭിക്കുന്നത് പോലെ നടുഭാഗം പഞ്ഞിപോലെ സോഫ്റ്റും, അരിക് മനോഹരമായി മൊരിഞ്ഞു വരുന്നതുമായ അപ്പം പലപ്പോഴും വീട്ടിൽ തയ്യാറാക്കുമ്പോൾ ശരിയായി വരാറില്ല എന്ന് പരാതിപ്പെടുന്നവരാണ് പലരും. എന്നാൽ മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർത്താൽ ആ പ്രശ്നവും പരിഹരിക്കാം.

Nithya Vinu
Nithya Vinu | Published: 14 Nov 2026 | 09:43 AM
മലയാളികളുടെ പ്രഭാതഭക്ഷണങ്ങളിൽ എന്നും പ്രിയപ്പെട്ട ഒന്നാണ് അപ്പം. ഹോട്ടലുകളിൽ ലഭിക്കുന്നത് പോലെ നടുഭാഗം പഞ്ഞിപോലെ സോഫ്റ്റും, അരിക് മനോഹരമായി മൊരിഞ്ഞു വരുന്നതുമായ അപ്പം പലപ്പോഴും വീട്ടിൽ തയ്യാറാക്കുമ്പോൾ ശരിയായി വരാറില്ല എന്ന് പരാതിപ്പെടുന്നവരാണ് പലരും. എന്നാൽ മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർത്താൽ ആ പ്രശ്നവും പരിഹരിക്കാം. (Image Credit source: Getty Images)

1 / 5
പച്ചരിയോടൊപ്പം ഒരു പിടി അവൽ കൂടി ചേർക്കുന്നതാണ് ഈ പ്രശ്നത്തിന് വളരെ എളുപ്പമുള്ളൊരു പരിഹാരം. അവൽ ചേർത്ത് മാവ് തയ്യാറാക്കുന്നത് അപ്പത്തിന് സോഫ്റ്റ്നസ് നൽകുക മാത്രമല്ല, വശങ്ങളിൽ മൊരിഞ്ഞു വരാൻ ഏറെ സഹായിക്കുകയും ചെയ്യും.

2 / 5
അര കപ്പ് അവലും ഒന്നര കപ്പ് പച്ചരിയും തലേദിവസം രാത്രി വെള്ളത്തിൽ കുതിർത്തെടുക്കുക. കുതിർത്ത പച്ചരിയും അവലും മിക്സിയിലേയ്ക്ക് മാറ്റി, അതിലേക്ക് ഒരു കപ്പ് ചിരകിയ തേങ്ങയും രണ്ട് ടേബിൾസ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി മിനുസമായി അരച്ചെടുക്കുക.

3 / 5
അരച്ചെടുത്ത മാവിലേക്ക് അര ടീസ്പൂൺ യീസ്റ്റ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ മാവ് കുറഞ്ഞത് 8 മണിക്കൂറെങ്കിലും പുളിക്കാനായി അടച്ചു മാറ്റി വയ്ക്കുക. മാവ് നന്നായി പൊന്തിവന്ന ശേഷം, പാലപ്പച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക.

4 / 5
ഇതിലേക്ക് ആവശ്യത്തിന് മാവൊഴിച്ച് ചട്ടി വട്ടത്തിൽ ചുഴറ്റി പാലപ്പത്തിന്റെ രൂപത്തിലാക്കാം. ഇത് അടച്ചുവെച്ച് വേവിക്കുക. നടുഭാഗം സോഫ്റ്റായും അരിക് മൊരിഞ്ഞു വന്നതിനു ശേഷം പാത്രത്തിലേക്ക് മാറ്റാം.

5 / 5
Follow Us