AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Gold Using Tips: പിങ്ക് പേപ്പറിൽ ആഭരണങ്ങൾ പൊതിയുന്നതിൻ്റെ രഹസ്യം? അറിയാമോ

Gold wrapping in Pink Paper : ആഭരണങ്ങളിലുണ്ടാകുന്ന പോറലുകൾ ഒഴിവാക്കാൻ കൂടിയാണിത്, പുരാതന കാലം മുതൽ ജ്വല്ലറികൾ ഇത്തരം പിങ്ക് പേപ്പറുകൾ ഉപയോഗിക്കാറുണ്ട്. ഇതിനുള്ള കാരണങ്ങൾ പലതാണ്

Gold Using Tips: പിങ്ക് പേപ്പറിൽ ആഭരണങ്ങൾ പൊതിയുന്നതിൻ്റെ രഹസ്യം? അറിയാമോ
Gold Using TipsImage Credit source: TV9 Network
Arun Nair
Arun Nair | Published: 24 Aug 2025 | 03:33 PM

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സ്വർണ്ണം, വെള്ളി ആഭരണങ്ങൾ ധരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും ചില രസകരമായ വസ്തുതകളുണ്ട്. എന്തുകൊണ്ടാണ് സ്വർണ്ണാഭരണങ്ങൾ ഒരു പിങ്ക് പേപ്പറിൽ പൊതിഞ്ഞ് വെയ്ക്കുന്നത് എന്നറിയാമോ? പുരാതന കാലം മുതൽ ജ്വല്ലറികൾ ഇത്തരം പിങ്ക് പേപ്പറുകൾ ഉപയോഗിക്കാറുണ്ട്. ഇതിനുള്ള കാരണങ്ങൾ നോക്കാം.

പോറലുകളിൽ നിന്ന് സംരക്ഷിക്കാൻ

ആഭരണങ്ങളിലുണ്ടാകുന്ന പോറലുകൾ ഒഴിവാക്കാൻ കൂടിയാണിത്. ജ്വല്ലറികളുടെ അഭിപ്രായത്തിൽ, പിങ്ക് പേപ്പറിന് അൽപ്പം മെറ്റാലിക് തിളക്കം ഉള്ളതിനാൽ, ഈ പേപ്പറിൽ ആഭരണങ്ങൾ വയ്ക്കുന്നത് കൂടുതൽ മനോഹരവും തിളക്കമുള്ളതുമാക്കി മാറ്റുമെന്ന് പറയപ്പെടുന്നു. ആഭരണങ്ങൾ വാങ്ങാനെത്തുന്ന ഉപയോക്താക്കൾക്ക് ഇത് എളുപ്പമാകും.

തിരിച്ചറിയാൻ എളുപ്പമാണ്

വിലയേറിയ വസ്തുക്കൾ തിരിച്ചറിയാൻ ഇത്തരത്തിൽ പിങ്ക് പേപ്പറിലുള്ള പൊതിച്ചിൽ വഴി സാധിക്കും. ഇത് ആഭരണങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ ഉണ്ടെന്ന് തിരിച്ചറിയാൻ കൂടി സഹായിക്കുന്ന ഒന്നാണ്.

പാക്കേജിംഗ് ആകർഷകമാക്കുന്നു

ഏതൊരു വസ്തുവിന്റെയും പായ്ക്കിംഗ് മനോഹരമായിരിക്കേണ്ടത് വളരെ പ്രധാനമാണ് ആഭരണങ്ങളുടെ കാര്യവും ഇതുതന്നെയാണ്. ഇക്കാലത്ത് വിപണിയിൽ ധാരാളം മനോഹരമായ ആഭരണപ്പെട്ടികൾ ലഭ്യമാണെങ്കിലും, പിങ്ക് പേപ്പറിൽ പൊതിയുന്നത് വിലയേറിയ വസ്തുക്കൾക്ക് ആകർഷകവും മനോഹരവുമായ ഒരു ലുക്ക് നൽകുന്നു.

നിറം മാറാതിരിക്കാൻ

കാലക്രമേണ, സ്വർണാഭരണങ്ങൾ നേരിയ ഇരുണ്ട നിറം പിടിക്കാറുണ്ട്. പിങ്ക് പേപ്പറിൽ പൊതിയുന്നത് ഈ ഓക്സിഡേഷൻ പ്രക്രിയ കുറയ്ക്കുകയും, സ്വർണത്തിന്റെ മിനുക്കും തിളക്കവും നിലനിർത്താനും സഹായിക്കുന്നു.

Follow Us