AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Health Tips: പച്ചക്കറികൾ വറുത്ത് കഴിക്കുന്നവരാണോ? ഗുണത്തേക്കാളേറെ ദോഷം, വില്ലനാകുന്നത് അക്രിലാമൈഡ്

Frying Vegetables Could Harm Your Health: സാധാരണയായി 170°C മുതൽ 190°C വരെയുള്ള ഉയർന്ന താപനിലയിലാണ് എണ്ണയിൽ ഡീപ് ഫ്രൈ ചെയ്യുന്നത്. ഈ പ്രക്രിയയിലൂടെ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇതിലൂടെ ചൂടിനോട് വേഗത്തിൽ പ്രതികരിക്കുന്ന വൈറ്റമിൻ സി, ബി-കോംപ്ലക്സ് എന്നിവ പാടെ നശിക്കുന്നു. ചില പച്ചക്കറികൾ സ്പോഞ്ച് പോലെ എണ്ണ വലിച്ചെടുക്കുന്നതിനാൽ ശരീരത്തിലെ കലോറി കുത്തനെ കൂടുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

Health Tips: പച്ചക്കറികൾ വറുത്ത് കഴിക്കുന്നവരാണോ? ഗുണത്തേക്കാളേറെ ദോഷം, വില്ലനാകുന്നത് അക്രിലാമൈഡ്
Health TipsImage Credit source: Getty images
Aswathy Balachandran
Aswathy Balachandran | Published: 21 May 2026 | 05:51 PM

വറുത്തെടുത്ത പച്ചക്കറികൾക്ക് രുചികൂടുമെങ്കിലും, ചില പച്ചക്കറികൾ എണ്ണയിൽ വറുക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുമെന്ന് പഠനങ്ങൾ. ഉയർന്ന ചൂടിൽ പച്ചക്കറികൾ വറുക്കുമ്പോൾ അവയിലെ അവശ്യ പോഷകങ്ങൾ പൂർണ്ണമായും നശിക്കുക മാത്രമല്ല, ശരീരത്തിന് ഹാനികരമായ രാസസംയുക്തങ്ങൾ രൂപപ്പെടാൻ ഇത് കാരണമാകുകയും ചെയ്യും.

ട്രെൻഡ്‌സ് ഇൻ അപ്ലൈഡ് സയൻസസ് റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഉയർന്ന താപനിലയിൽ പച്ചക്കറികൾ വറുക്കുന്നത് അവയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളെ ഇല്ലാതാക്കുന്നു. കൂടാതെ, അന്നജം അടങ്ങിയ പച്ചക്കറികൾ വറുക്കുമ്പോൾ അർബുദത്തിന് കാരണമായേക്കാവുന്ന ‘അക്രിലാമൈഡ്’ എന്ന മാരക പദാർഥം രൂപപ്പെടുന്നുണ്ടെന്ന് ‘ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ’ മുന്നറിയിപ്പ് നൽകുന്നു.

ഡീപ് ഫ്രൈയിങ് വരുത്തുന്ന വിന

സാധാരണയായി 170°C മുതൽ 190°C വരെയുള്ള ഉയർന്ന താപനിലയിലാണ് എണ്ണയിൽ ഡീപ് ഫ്രൈ ചെയ്യുന്നത്. ഈ പ്രക്രിയയിലൂടെ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ഇതിലൂടെ ചൂടിനോട് വേഗത്തിൽ പ്രതികരിക്കുന്ന വൈറ്റമിൻ സി, ബി-കോംപ്ലക്സ് എന്നിവ പാടെ നശിക്കുന്നു. ചില പച്ചക്കറികൾ സ്പോഞ്ച് പോലെ എണ്ണ വലിച്ചെടുക്കുന്നതിനാൽ ശരീരത്തിലെ കലോറി കുത്തനെ കൂടുകയും ഹൃദയാരോഗ്യത്തെ ബാധിക്കുകയും ചെയ്യും.

ALSO READ: കണ്ണടച്ചു വിശ്വസിക്കരുത്; വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയാം

എണ്ണയിൽ വറുക്കാൻ പാടില്ലാത്ത പച്ചക്കറികൾ

  1. ഉരുളക്കിഴങ്ങ്: ലോകത്ത് ഏറ്റവും കൂടുതൽ വറുത്ത് കഴിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഇതിലെ ഉയർന്ന അളവിലുള്ള അന്നജം ഉയർന്ന താപനിലയിൽ അക്രിലാമൈഡ് ഉൽപാദിപ്പിക്കുന്നു. ചിപ്‌സും ഫ്രഞ്ച് ഫ്രൈസും സ്ഥിരമായി കഴിക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
  2. വഴുതനങ്ങ: വഴുതനങ്ങയുടെ ഘടന ഒരു സ്പോഞ്ച് പോലെയാണ്. ഇത് വറുക്കുമ്പോൾ അമിതമായ അളവിൽ എണ്ണ ആഗിരണം ചെയ്യുകയും ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  3. വെണ്ടയ്ക്ക: ദഹനത്തിന് സഹായിക്കുന്ന നാരുള്ള പച്ചക്കറിയാണിത്. എന്നാൽ അമിതമായി വറുക്കുന്നതോടെ ഇതിലെ ഗുണകരമായ നാരുകളും മ്യൂസിലേജും നശിക്കുകയും, ഇത് വെറും കലോറി മാത്രമായി മാറുകയും ചെയ്യുന്നു.
  4. തക്കാളി: വൈറ്റമിൻ സിയും ലൈക്കോപീനും കൊണ്ട് സമ്പന്നമാണ് തക്കാളി. എണ്ണയിൽ വറുക്കുമ്പോൾ തക്കാളിയിലെ ജലാംശം നഷ്ടപ്പെട്ട് അവ എണ്ണ ആഗിരണം ചെയ്യുകയും പോഷകങ്ങൾ പൂർണ്ണമായും ഇല്ലാതാവുകയും ചെയ്യുന്നു.
  5. ഇലക്കറികൾ: ചീര പോലുള്ള ഇലക്കറികൾ വറുക്കുമ്പോൾ അവ വേഗത്തിൽ കരിഞ്ഞുപോകുകയും വൈറ്റമിനുകൾ പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്യുന്നു.

ആരോഗ്യകരമായ പാചക രീതികൾ

എയർ ഫ്രൈയിങ് : 80 ശതമാനം വരെ കുറഞ്ഞ എണ്ണയിൽ ക്രിസ്പി ഫ്രൈകൾ തയ്യാറാക്കാം. ഉരുളക്കിഴങ്ങ് പോലുള്ളവയ്ക്ക് ഇത് മികച്ചതാണ്.

  • ഗ്രില്ലിങ് : പച്ചക്കറികൾക്ക് നല്ലൊരു സ്മോക്കി ഫ്ലേവർ ലഭിക്കാനും കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. വഴുതനങ്ങ ഗ്രിൽ ചെയ്ത് ഉപയോഗിക്കാം.
  • സ്റ്റീമിങ് : ആവിയിൽ വേവിക്കുന്നതിലൂടെ വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിനുകളെ പൂർണ്ണമായി സംരക്ഷിക്കാം. വെണ്ടയ്ക്ക, ഇലക്കറികൾ എന്നിവയ്ക്ക് ഇത് അനുയോജ്യമാണ്.
  • റോസ്റ്റിങ് : ഓവനിലോ മറ്റോ വച്ച് കുറഞ്ഞ എണ്ണയിൽ പാകം ചെയ്യുന്നത് പച്ചക്കറികളുടെ സ്വാഭാവിക മധുരവും പോഷകവും നിലനിർത്തും.

English Summary

To maximize nutritional value, studies warn against deep-frying certain vegetables like potatoes, eggplants, and leafy greens, as high cooking temperatures destroy essential vitamins and antioxidants. Furthermore, deep-frying starchy vegetables can trigger a dangerous chemical reaction that forms acrylamide, a toxic compound linked to an increased risk of cancer.

Follow Us