AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ghee Purity Test: കണ്ണടച്ചു വിശ്വസിക്കരുത്; വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയാം

Ghee Purity Test At Home: നമുക്ക് വീട്ടിൽ തന്നെയിരുന്ന് നെയ്യുടെ ശുദ്ധത പരിശോധിക്കാൻ സാധിക്കുന്ന ചില പൊടികൈകൾ നോക്കിയാലോ. ആദ്യം ഒരു ചെറിയ സ്പൂൺ നെയ്യ് എടുത്ത് കൈപ്പത്തിയിൽ വെക്കുക. നെയ്യ് ശുദ്ധമാണെങ്കിൽ ശരീരത്തിൻ്റെ ചൂടുകൊണ്ട് തന്നെ അത് ഉരുകാൻ തുടങ്ങും. ശുദ്ധമായ നെയ്യ് വിപണിയിൽ നിന്ന് ലഭിക്കുന്നത് അപൂർവമാണ്. അല്ലെങ്കിൽ ഇത് വീട്ടിൽ തന്നെ നമ്മൾ തയ്യാറാക്കണം.

Neethu Vijayan
Neethu Vijayan | Published: 20 May 2026 | 08:25 PM
മലയാളികളെ സംബന്ധിച്ച് അടുക്കളയിൽ നെയ്യിലാതെ പൂർണമാകില്ല. വെറുമൊരു ഭക്ഷ്യവസ്തു എന്നതിനപ്പുറം, പായസത്തിലും ബിരിയാണിയിലും ഒഴിച്ചുകൂടാനാവാത്ത രുചിക്കൂട്ടാണ് നെയ്യ്. ആരോ​ഗ്യ കാര്യത്തിലും അല്പം മുൻപന്തിയിലാണ് നെയ്യ്. എന്നാൽ വിപണിയിൽ ഇന്ന് ബ്രാൻഡഡ് കമ്പനികളുടേതെന്ന പേരിൽ പോലും വ്യാജ നെയ്യ് സുലഭമായി ലഭിക്കുന്നുണ്ട്. ശുദ്ധമായ നെയ്യ് വിപണിയിൽ നിന്ന് ലഭിക്കുന്നത് അപൂർവമാണ്. അല്ലെങ്കിൽ ഇത് വീട്ടിൽ തന്നെ നമ്മൾ തയ്യാറാക്കണം. (Image Credits: Getty Images)

1 / 5
നിങ്ങൾ കടകളിൽ നിന്ന് വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് പരിശോധിക്കുന്നത് എപ്പോഴും നല്ലതാണ്. നമുക്ക് വീട്ടിൽ തന്നെയിരുന്ന് നെയ്യുടെ ശുദ്ധത പരിശോധിക്കാൻ സാധിക്കുന്ന ചില പൊടികൈകൾ നോക്കിയാലോ. ആദ്യം ഒരു ചെറിയ സ്പൂൺ നെയ്യ് എടുത്ത് കൈപ്പത്തിയിൽ വെക്കുക. നെയ്യ് ശുദ്ധമാണെങ്കിൽ ശരീരത്തിൻ്റെ ചൂടുകൊണ്ട് തന്നെ അത് ഉരുകാൻ തുടങ്ങും. എന്നാൽ കൈപ്പത്തിയിൽ വെച്ചിട്ടും ഉരുകാൻ സമയമെടുക്കുകയോ കട്ടയായി തന്നെ ഇരിക്കുകയോ ചെയ്താൽ അതിൽ മായമുണ്ടെന്ന് സംശയിക്കാം.

2 / 5
ഒരു പാത്രത്തിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് അടുപ്പിൽ വെച്ച് ചൂടാക്കുക. ശുദ്ധമായ നെയ്യാണെങ്കിൽ അത് ഒരു സെക്കൻഡിനുള്ളിൽ ഉരുകുകയും തവിട്ടുനിറമായി മാറുകയും ചെയ്യും. എന്നാൽ മായം കലർന്ന നെയ്യാണെങ്കിൽ അത് ഉരുകാൻ ധാരാളം സമയമെടുക്കുന്നു. മാത്രമല്ല, ഉരുകിക്കഴിഞ്ഞാൽ മഞ്ഞനിറത്തിലോ വെളുത്ത മറ്റൊരു നിറത്തിലോ ആയിരിക്കും ഇത് കാണപ്പെടുക. അതിനാൽ ഇത്തരം നെയ് ഉപയോ​ഗിക്കുമ്പോൾ സൂക്ഷിക്കണം.

3 / 5
വിപണിയിൽ ലഭിക്കുന്ന നെയ്യിൽ പലതിലും ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചതും ചോളപ്പൊടിയും ചേർക്കാറുണ്ട്. ഇത് കണ്ടെത്താൻ ഒരു പാത്രത്തിൽ അല്പം നെയ്യ് ഉരുക്കി അതിലേക്ക് രണ്ട് തുള്ളി അയഡിൻ ലായനി ഒഴിക്കുക. നെയ്യുടെ നിറം നീലയായി മാറുകയാണെങ്കിൽ അതിൽ വലിയ അളവിൽ അന്നജം ചേർത്തിട്ടുണ്ടെന്ന് മനസ്സിലാക്കാം. കഴിവതും ശുദ്ധമായ പശുവിൻ പാൽ വാങ്ങി വീട്ടിൽ തന്നെ ഉരുകിയെടുക്കുന്ന നെയ്യ് ഉപയോ​ഗിക്കുക.

4 / 5
നാടൻ പശുവിൻ നെയ്യുയെ ഏറ്റവും വലിയ പ്രത്യേക നല്ല സുഗന്ധവും തരിതരിപ്പുള്ള ഘടനയും ആണ്. ഒരല്പം നെയ്യ് നാക്കിൽ വെച്ചുനോക്കിയാൽ അതിന്റെ അസ്സൽ രുചി തിരിച്ചറിയാനാകും. കൃത്രിമ സുഗന്ധങ്ങൾ ചേർത്ത വ്യാജ നെയ്യാണെങ്ങിൽ അത് കുറച്ചു കഴിയുമ്പോൾ ഒരുതരം മണമോ എണ്ണമയമുള്ള രുചിയോ അനുഭവപ്പെടും. മായം കലർന്ന നെയ്യ് സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കാൻ കാരണമാകുന്നു.

5 / 5
Follow Us