AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Egg Yolks Benefits: കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞ കഴിക്കാമോ? പഠനങ്ങൾ പറയുന്നത് ഇതാണ്

Egg Yolks with High Cholesterol: നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ 80 ശതമാനവും ഉത്പാദിപ്പിക്കുന്നത് നമ്മുടെ കരൾ ആണ്. നമ്മൾ കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ കരൾ അതിൻ്റെ ഉത്പാദനം സ്വയം കുറയ്ക്കുന്നു. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ മാത്രമാണുള്ളത്. എന്നാൽ മുട്ടയുടെ യഥാർത്ഥ പോഷകം അടങ്ങിയിരിക്കുന്നത് അതിന്റെ മഞ്ഞക്കരുവിലാണ്.

Neethu Vijayan
Neethu Vijayan | Published: 21 May 2026 | 09:46 PM
മുട്ട ആരോഗ്യത്തിന് ഏറ്റവും നല്ലൊരു ആഹാരമാണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. എന്നാൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരോ ഹൃദ്രോഗികളോ ആണെങ്കിൽ മുട്ട കഴിക്കുന്ന കാര്യത്തിൽ അല്പം നിയന്ത്രണം വേണമെന്നാണ് പലരും പറയുന്നത്. മുട്ട കഴിക്കരുതെന്നും പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണമെന്നുമാണ് മിക്കവരും പറയുന്നത്. മുട്ടയുടെ മഞ്ഞയിൽ കൊളസ്ട്രോൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാലാണ് ഇങ്ങനൊരു പ്രചാരണം നടക്കുന്നത്. (Image Credit Source: Getty Images)

1 / 5
പഴയ ധാരണകൾ തിരുത്തിക്കൊണ്ട് ആധുനിക പഠനങ്ങൾ വ്യക്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ കൊളസ്ട്രോൾ നേരിട്ട് നമ്മുടെ രക്തത്തിലെ കൊളസ്ട്രോൾ നിലയെ വലിയ രീതിയിൽ വർദ്ധിപ്പിക്കുന്നില്ല എന്നാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോളിന്റെ 80 ശതമാനവും ഉത്പാദിപ്പിക്കുന്നത് നമ്മുടെ കരൾ ആണ്. നമ്മൾ കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ കരൾ അതിൻ്റെ ഉത്പാദനം സ്വയം കുറയ്ക്കുന്നു.

2 / 5
രക്തത്തിലെ ചീത്ത കൊളസ്ട്രോൾ കൂട്ടുന്നതിൽ യഥാർത്ഥ വില്ലന്മാർ ഭക്ഷണത്തിലെ കൊളസ്ട്രോളല്ല, മറിച്ച് സാച്ചുറേറ്റഡ് ഫാറ്റും ‌ട്രാൻസ് ഫാറ്റും ആണ്. മുട്ടയിൽ സാച്ചുറേറ്റഡ് ഫാറ്റിൻ്റെ അളവ് വളരെ കുറവാണെന്നതാണ് ശ്രദ്ധേയം. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ മാത്രമാണുള്ളത്. എന്നാൽ മുട്ടയുടെ യഥാർത്ഥ പോഷകം അടങ്ങിയിരിക്കുന്നത് അതിന്റെ മഞ്ഞക്കരുവിലാണ്.  ഇത് പൂർണ്ണമായി ഒഴിവാക്കുന്നത് പല പോഷകങ്ങളുടെയും ആ​ഗിരണം കുറയ്ക്കുന്നു. വിറ്റാമിൻ ഡി, ബി12, എ, ഇ, കെ എന്നിവ മുട്ടയുടെ മഞ്ഞയിലാണ് അടങ്ങിയിരിക്കുന്ന പ്രധാന പോഷകങ്ങളാണ്.

3 / 5
തലച്ചോറിൻ്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും കരളിൻ്റെ പ്രവർത്തനത്തിനും ആവശ്യമായ കോളിൻ മഞ്ഞക്കരുവിൽ ധാരാളമുണ്ട്.  മഞ്ഞക്കരുവിലെ ലുട്ടീൻ, സിയാക്സാന്തിൻ എന്നീ ആൻ്റിഓക്‌സിഡൻ്റുകൾ പ്രായമാകുമ്പോൾ ഉണ്ടാകുന്ന കാഴ്ചക്കുറവ് തടയാൻ വളരെ അത്യാവശ്യമാണ്. മുട്ട കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് ചില പഠനങ്ങൾ തെളിയിക്കുന്നു. കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞ മിതമായ അളവിൽ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. അമിതമാകാതെ ശ്രദ്ധിക്കണം.

4 / 5
മുട്ട കഴിക്കുന്നതിനേക്കാൾ അത് എങ്ങനെ പാകം ചെയ്യുന്നു എന്നതിലാണ് കാര്യം. മുട്ടയുടെ മഞ്ഞയെക്കാൾ വില്ലനാകുന്നത് നമ്മൾ അത് വറുക്കാൻ ഉപയോഗിക്കുന്ന എണ്ണയോ വെണ്ണയോ ആണ്. വെളിച്ചെണ്ണയിലോ മറ്റ് എണ്ണകളിലോ മുട്ട അമിതമായി വറുത്ത് കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടും. കൊളസ്ട്രോൾ ഉള്ളവർ മുട്ട പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർ​ഗം.

5 / 5
Follow Us