Health Tips: ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കാമോ? എപ്പോൾ, എങ്ങനെ വെള്ളം കുടിക്കണം
Drink Water During Meals: ഭക്ഷണത്തിനിടയിലെ വെള്ളം കുടി ദഹനരസങ്ങളെ ഇല്ലാതാക്കുമെന്ന ആശങ്കകൾ മുതൽ, ഇത് ഭക്ഷണം വേഗത്തിൽ ചവച്ചരയ്ക്കാൻ സഹായിക്കുമെന്ന അവകാശവാദങ്ങൾ വരെ ആളുകള്ഡ ഉന്നയിക്കുന്നുണ്ട്. ഈ വിഷയത്തിൽ യഥാർത്ഥത്തിൽ ശാസ്ത്രം എന്താണ് പറയുന്നതെന്ന് നമുക്ക് പരിശോധിക്കാം. പലരും വിശ്വസിക്കുന്നത് ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുമ്പോൾ അത് വയറ്റിലെ ആസിഡിനെയും ദഹന എൻസൈമുകളെയും നേർപ്പിക്കുമെന്നാണ്.
നമ്മളിൽ ഭൂരിഭാഗം ആളുകളുടെയും ഒരു പൊതുവായ ശീലമാണ് ഭക്ഷണത്തോടൊപ്പം വെള്ളം കൂടി കുടിക്കുന്നത്. എരിവ് കൂടുമ്പോഴോ, തൊണ്ടയിൽ ഭക്ഷണം കുടുങ്ങുമ്പോഴോ മാത്രമല്ല, ഓരോ രണ്ട് ഉരുളയ്ക്ക് ശേഷവും വെള്ളം കുടിക്കുന്നവർ നമ്മുക്കിടയിലുണ്ട്. എന്നാൽ, ഈ ശീലം ആരോഗ്യത്തിന് നല്ലതാണോ എന്ന് എപ്പോഴേലും ചിന്തിച്ചിട്ടുണ്ടോ? നമുക്ക് മനസ്സിലാകാത്ത വിധത്തിൽ ഇത് നമ്മുടെ ദഹനവ്യവസ്ഥയെ നിശബ്ദമായി നശിപ്പിക്കുകയാണോ എന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടാകും.
ഭക്ഷണത്തിനിടയിലെ വെള്ളം കുടി ദഹനരസങ്ങളെ ഇല്ലാതാക്കുമെന്ന ആശങ്കകൾ മുതൽ, ഇത് ഭക്ഷണം വേഗത്തിൽ ചവച്ചരയ്ക്കാൻ സഹായിക്കുമെന്ന അവകാശവാദങ്ങൾ വരെ ആളുകള്ഡ ഉന്നയിക്കുന്നുണ്ട്. ഈ വിഷയത്തിൽ യഥാർത്ഥത്തിൽ ശാസ്ത്രം എന്താണ് പറയുന്നതെന്ന് നമുക്ക് പരിശോധിക്കാം. പലരും വിശ്വസിക്കുന്നത് ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുമ്പോൾ അത് വയറ്റിലെ ആസിഡിനെയും ദഹന എൻസൈമുകളെയും നേർപ്പിക്കുമെന്നാണ്. ഇത് കാരണം ദഹനം മന്ദഗതിയിലാകുമെന്നും വയറു വീർക്കൽ, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകുമെന്നും മറ്റൊരു ധാരണയുമുണ്ട്.
ALSO READ: കണ്ണടച്ചു വിശ്വസിക്കരുത്; വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയാം
ഭക്ഷണത്തിനിടയിൽ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
ഭക്ഷണം വിഴുങ്ങാൻ സഹായിക്കുന്നു: വരണ്ടതോ കട്ടിയുള്ളതോ ആയ ആഹാരങ്ങൾ കഴിക്കുമ്പോൾ, ഉമിനീരിനൊപ്പം അല്പം വെള്ളം കൂടി ചേരുന്നത് ഭക്ഷണം ഈസോഫാഗസിലൂടെ (ഭക്ഷണക്കുഴൽ) സുഗമമായി വയറ്റിലേക്ക് എത്താൻ സഹായിക്കുന്നു. ഇടക്ക് തൊണ്ടയിൽ കുടുങ്ങുന്നത് ഒഴിവാക്കാനാകും.
പോഷകങ്ങളുടെ ആഗിരണം: ദഹിച്ച ആഹാരത്തിലെ പോഷകങ്ങളെ ശരീരം കൃത്യമായി ആഗിരണം ചെയ്യാൻ വെള്ളം അത്യാവശ്യമാണ്. അതിനാൽ ഇടയ്ക്ക് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
മലബന്ധം തടയുന്നു: ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് വെള്ളം ശരീരത്തിലെത്തുന്നത് കുടലുകളുടെ പ്രവർത്തനം സുഗമമാക്കുകയും മലബന്ധം പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ടത് എപ്പോൾ?
ഭക്ഷണത്തിനിടയിലെ വെള്ളംകുടി എപ്പോഴും ഗുണകരമാകണമെന്നിൽ. വെള്ളംകുടി പ്രശ്നമാകുന്നത് അമിതമാകുമ്പോഴും തെറ്റായ രീതിയിലാകുമ്പോഴും മാത്രമാണ്. നിങ്ങൾക്ക് ദഹനസംബന്ധമായ മറ്റ് അസുഖങ്ങൾ ഒന്നുമില്ലെങ്കിൽ ഭക്ഷണത്തിനിടയിൽ ചെറിയ അളവിൽ വെള്ളം കുടിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല. എപ്പോഴും ഭക്ഷണം കഴിക്കുന്നതിന് 30 മിനിറ്റ് മുൻമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് അമിതമായി ആഹാരം കഴിക്കുന്നത് തടയാനും ദഹനവ്യവസ്ഥയെ ഉണർത്താനും സഹായിക്കും.
ഭക്ഷണത്തിനിടയിൽ എരിവോ തൊണ്ടയിൽ വരൾച്ചയോ തോന്നുമ്പോൾ മാത്രം ചെറുചൂടുവെള്ളം വളരെ കുറച്ച് മാത്രം കുടിക്കുക. അതുോലെ ഭക്ഷണം കഴിച്ച് കഴിഞ്ഞ് അരമണിക്കൂറോ ഒരു മണിക്കൂറോ കഴിഞ്ഞ ശേഷം മാത്രം ആവശ്യത്തിന് വെള്ളം കുടിക്കുക. ഇത് വയറു വീർക്കലും അസിഡിറ്റിയും പൂർണ്ണമായി ഒഴിവാക്കാൻ സഹായിക്കും. അമിതമായി വെള്ളം കുടിക്കുന്നത് ആഹാരം കഴിക്കുന്നത് കുറയ്ക്കുന്നു. ശരീര ഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലതാണ്. എന്നാൽ ഒരിക്കലും അമിതമായി വെള്ളം കുടിക്കരുതെന്ന കാര്യം എപ്പോഴും ഓർക്കണം.
ഭക്ഷണത്തിനിടെ ധാരാളം വെള്ളം കുടിക്കുന്നത് ചിലരിൽ, ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകാറുണ്ട്. ഭക്ഷണത്തോടൊപ്പം വലിയ അളവിൽ വെള്ളം ഉള്ളിലെത്തുമ്പോൾ, അത് ദഹനപ്രക്രിയയുടെ സ്വാഭാവിക വേഗതയെ തടസ്സപ്പെടുത്തുന്നു. കൂടാതെ ഭക്ഷണം ശരിയായി ചവച്ചരയ്ക്കാതെ വെള്ളം കുടിച്ച് വേഗത്തിൽ വിഴുങ്ങിയാൽ, കൂടുതൽ വായു വയറ്റിലെത്തുന്നു. ഇത് വയറു വീർക്കുന്നതിനും അമിതമായ ഗ്യാസിനും സാധ്യതയുണ്ടാകും.
English Summary:
Do you too drink water as you are eating your lunch, Find out from an expert whether the habit helps digestion or silently causes bloating and acidity. Here is the complete guidance for drinking water.