AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IRCTC Travel: പാസ്‌പോർട്ടും വിസയും ഇല്ലാതെ ട്രെയിനിൽ നേപ്പാളിലേക്ക് പോകാം; 9 രാത്രിയും 10 പകലും നീളുന്ന സ്വപ്ന യാത്ര

IRCTC Nepal Bharat Gaurav Train: വരും ദിവസങ്ങളിൽ വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും വലിയൊരു സുവർണ്ണാവസരമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ഒരുക്കുന്നത്. നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ജൂൺ 12ന് പുറപ്പെടും. പശുപതിനാഥ് നേപ്പാൾ ദർശൻ യാത്ര എന്നാണ് വിനോദ യാത്രക്ക് പേരിട്ടിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തേക്ക് സർവീസ് നടത്തുന്ന ആദ്യ ഭാരത് ഗൗരവ് ട്രെയിനെന്ന ഖ്യാതിയും ഈ യാത്രയ്ക്ക് സ്വന്തമാകും.

IRCTC Travel: പാസ്‌പോർട്ടും വിസയും ഇല്ലാതെ ട്രെയിനിൽ നേപ്പാളിലേക്ക് പോകാം; 9 രാത്രിയും 10 പകലും നീളുന്ന സ്വപ്ന യാത്ര
Bharat Gaurav TrainImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 21 May 2026 | 08:44 PM

ഇന്ത്യൻ റെയിൽവേയുടെ അഭിമാനമായ ‘ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ’ ആദ്യമായി അന്താരാഷ്ട്ര അതിർത്തി കടന്ന് ഒരു സർവീസിന് ഒരുങ്ങുകയാണ്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നും അയൽരാജ്യമായ നേപ്പാളിലേക്കാണ് ഈ വിനോദയാത്ര ഒരുക്കുന്നത്. വരും ദിവസങ്ങളിൽ വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും വലിയൊരു സുവർണ്ണാവസരമാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) ഒരുക്കുന്നത്. നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിൻ ജൂൺ 12ന് പുറപ്പെടും. പശുപതിനാഥ് നേപ്പാൾ ദർശൻ യാത്ര എന്നാണ് വിനോദ യാത്രക്ക് പേരിട്ടിരിക്കുന്നത്.

ഇന്ത്യയുടെ അതിർത്തിക്കപ്പുറത്തേക്ക് സർവീസ് നടത്തുന്ന ആദ്യ ഭാരത് ഗൗരവ് ട്രെയിനെന്ന ഖ്യാതിയും ഈ യാത്രയ്ക്ക് സ്വന്തമാകും. സഞ്ചാരികൾക്കായി പ്രത്യേകം തയാറാക്കിയ ടൂറിസം പാക്കേജാണിതെന്ന് ഐആർസിടിസി അറിയിച്ചു. യാത്ര, താമസം, സഞ്ചാരികൾക്ക് കാഴ്ചകൾ കാണാനുള്ള സൗകര്യം, ഭക്ഷണം എന്നിയെല്ലാം ഉൾപ്പെടുന്നതാണ് പാക്കേജ്. തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതമായി നേപ്പാൾ കണ്ടുവരാൻ ഇതിലും മികച്ചൊരു അവസരം ഉണ്ടാകില്ല.

ALSO READ: കെഎസ്ആർടിസി ‌സൗജന്യ യാത്ര; എല്ലാ സ്ത്രീകൾക്കും ലഭിക്കുമോ, എസി ബസുകളിൽ അനുവദിക്കുമോ?

ഒമ്പത് രാത്രിയും പത്തു പകലും നീളുന്നതാണ് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് യാത്ര. നേപ്പാളിലെ പ്രസിദ്ധമായ വിനോദ സഞ്ചാര, തീർഥാടന കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് യാത്ര. കാഠ്മണ്ഡു, പശുപതിനാഥ് ക്ഷേത്രം, പൊഖാറ, ചിത്വാൻ ദേശീയ ഉദ്യാനം, മനകമന ക്ഷേത്രം എന്നിവിടങ്ങളിലേക്കും യാത്ര ഒരുക്കും. മനകമനയിലേക്കുള്ള റോപ് വേയും ചിത്വാൻ ദേശീയ ഉദ്യാനത്തിലെ ജീപ്പ് സഫാരിയും പാക്കേജിന്റെ ഭാഗമാണെന്നത് പ്രധാന ആകർഷണമാണ്.

യാത്ര ഇവിടങ്ങളിലൂടെ

1. കാഠ്മണ്ഡു: നേപ്പാളിന്റെ തലസ്ഥാന നഗരിയുടെ ചരിത്രവും സംസ്കാരവും അടുത്തറിയാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

2. പശുപതിനാഥ് ക്ഷേത്രം: ലോകപ്രശസ്തമായ ഈ ശിവക്ഷേത്രം സന്ദർശിക്കാം.

3. പൊഖാറ: മനോഹരമായ തടാകങ്ങളും ഹിമാലയൻ കാഴ്ചകളും ഒരുക്കുന്ന ന​ഗരം.

4. ചിത്വാൻ നാഷനൽ പാർക്ക്: പ്രകൃതിസ്നേഹികൾക്കായി വന്യജീവികളെ അടുത്തറിയാനുള്ള അവസരം.

5. മണകാമന ക്ഷേത്രം: കുന്നിൻമുകളിലെ ഈ പ്രശസ്ത ക്ഷേത്രത്തിലേക്ക് റോപ്‌വേ റൈഡും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മധ്യപ്രദേശിലെ ഇൻഡോർ, ഉജ്ജയിൻ, സുജയ്പൂർ, ഭോപാൽ, ഇറ്റാർസി, നർസിങ്പൂർ, ജബൽപൂർ, കറ്റ്‌നി, സത്‌ന എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ഈ ട്രെയിനിൽ കയറാനാവും. 14 കോച്ചുകളാണ് ഈ ഡിലക്‌സ് എസി ടൂറിസ്റ്റ് ട്രെയിനിലുള്ളത്. ഫസ്റ്റ് എസി, സെക്കൻഡ് എസി, തേർഡ് എസി വിഭാഗങ്ങളിലാണ് ടിക്കറ്റുകൾ.

യാത്രാ നിരക്കുകളും പാക്കേജും

തേർഡ് എസി കംഫർട്ട് – 62,710 രൂപ

സെക്കൻഡ് എസി ഡീലക്സ് – 76,550 രൂപ

ഫസ്റ്റ് എസി സുപ്പീരിയർ – 90,400 രൂപ

പാക്കേജിൽ ഉൾപ്പെട്ടിരിക്കുന്നത്

ഈ തുകയിൽ ടിക്കറ്റ് നിരക്ക് മാത്രമല്ല, യാത്രയിലുടനീളമുള്ള എല്ലാ പ്രധാന ചെലവുകളും ഉൾപ്പെടുന്നു എന്നത് മറ്റൊരു ആകർഷണമാണ്. നേപ്പാളിലെ പ്രശസ്തമായ ത്രീ-സ്റ്റാർ ഹോട്ടലുകളിലെ താമസം, ഭക്ഷണം, എസി ബസ് സർവീസ്, യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസ് എന്നിവയും ഉൾപ്പെടുന്നുണ്ട്. യാത്രയിലുടനീളം സഹായിക്കാനായി പ്രത്യേക ടൂർ ​ഗൈഡുകളഉം ഉണ്ടാകും.

English Summary:

Bharat Gaurav Train on its first cross-border journey from Indore, India to Nepal. Marking a significant milestone for Indian Railways. This tourism package, named Pashupatinath Nepal Darshan Yatra. Here is the complete details of timings, date and route.

Follow Us