AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Boiling Packaged Milk: പായ്ക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ? നിങ്ങൾ ചെയ്യുന്നത് വലിയ തെറ്റ്

Boil Packaged Milk Before Drinking: സാധാരണ പാൽ തിളപ്പിച്ച് കുടിക്കുന്ന ശീലമാണ് മലയാളികൾക്ക്. അതുകൊണ്ട് തന്നെ നമ്മളിൽ ഭൂരിപക്ഷവും പായ്ക്കറ്റ് പാൽ‌ തിളപ്പിച്ച് തന്നെയാണ് ഉപയോ​ഗി്കുന്നത്. വീടുകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന പാലോ സൊസൈറ്റികളിൽ നിന്ന് വാങ്ങുന്ന പാലോ തിളപ്പിച്ച ശേഷം മാത്രം ഉപയോ​ഗിക്കുക.

Boiling Packaged Milk: പായ്ക്കറ്റ് പാൽ തിളപ്പിക്കാറുണ്ടോ? നിങ്ങൾ ചെയ്യുന്നത് വലിയ തെറ്റ്
Boiling Packaged MilkImage Credit source: Getty Images
neethu-vijayan
Neethu Vijayan | Published: 10 Dec 2025 15:41 PM

കടയിൽ നിന്ന് വാങ്ങുന്ന പായ്ക്കറ്റ് പാൽ‌ തിളപ്പിച്ചാണോ നിങ്ങൾ ഉപയോ​ഗിക്കാറുള്ളത്? സാധാരണ പാൽ തിളപ്പിച്ച് കുടിക്കുന്ന ശീലമാണ് മലയാളികൾക്ക്. അതുകൊണ്ട് തന്നെ നമ്മളിൽ ഭൂരിപക്ഷവും പായ്ക്കറ്റ് പാൽ‌ തിളപ്പിച്ച് തന്നെയാണ് ഉപയോ​ഗി്കുന്നത്. എന്നാൽ, പായ്ക്കറ്റ് പാൽ അങ്ങനെ തിളപ്പിക്കുന്നത് ശരിയല്ലെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ പാലിലെ പോഷക​ഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധരുടെ അഭിപ്രായം.

കടകളിൽ നിന്ന് ലഭിക്കുന്ന പാൽ മിക്കപ്പോഴും പാസ്ച്വറൈസ്ഡ് ആയിരിക്കും. അതായത് പായ്ക്കിം​ഗ് പ്രോസസിന് മുമ്പ് തന്നെ അവ അൾട്രാ-ഹൈ ടെമ്പറേച്ചർ (UHT) പ്രോസസ്സിംഗ് വഴി അണുവിമുക്തമാക്കിയിട്ടുണ്ട്. ആവശ്യത്തിന് ചൂടാക്കി ബാക്ടീരിയകളെയും ആരോ​ഗ്യത്തിന് ഹാനികരമായ മറ്റ് ഘടകങ്ങളെയും ഇല്ലാതാക്കിയ ശേഷമാണ് ഇവ വിപണിയിലെത്തുന്നത്. അതുകൊണ്ടുതന്നെ ഈ പാൽ വീണ്ടും തിളപ്പിക്കേണ്ടതില്ല എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാട്ടുന്നത്.

ALSO READ: ആരോഗ്യത്തിന് ഗുണകരം, പക്ഷേ കഴിക്കുന്നത് ഇങ്ങനെയെങ്കിൽ പണി ഉറപ്പ്!

വീണ്ടും തിളപ്പിക്കുന്നത് പോഷകമൂല്യം കുറയ്ക്കുകയും വിറ്റാമിൻ ബി-കോംപ്ലക്സ്, വിറ്റാമിൻ സി, പാലിലെ പ്രോട്ടീനുകൾ എന്നിവയെ ബാധിക്കുകയും ചെയ്യുന്നു. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ നിങ്ങൾക്ക് പായ്ക്കറ്റ് പാൽ തിളപ്പിക്കാതെ തന്നെ ഉപയോ​ഗിക്കാവുന്നതാണ്. റഫ്രിജറേറ്ററിൽ നിന്നെടുത്ത പാൽ മണിക്കൂറുകളോളം പുറത്തു വച്ചിരുന്നതാണെങ്കിൽ അത് ചെറുതായി ചൂടാക്കുന്നത് നല്ലതായിരിക്കും. പക്ഷേ തിളപ്പിക്കേണ്ട ആവശ്യമില്ല.

എന്നാൽ വീടുകളിൽ നിന്ന് നേരിട്ട് വാങ്ങുന്ന പാലോ സൊസൈറ്റികളിൽ നിന്ന് വാങ്ങുന്ന പാലോ തിളപ്പിച്ച ശേഷം മാത്രം ഉപയോ​ഗിക്കുക. കുട്ടികൾക്കും, ഗർഭിണികൾക്കും, പ്രായമായവർക്കും, രോഗപ്രതിരോധശേഷി കുറഞ്ഞ വ്യക്തികൾക്കും അപകടസാധ്യത സൃഷ്ടിക്കുന്ന ദോഷകരമായ സൂക്ഷ്മാണുക്കൾ, വൈറസുകൾ അല്ലെങ്കിൽ ബാക്ടീരിയകൾ ഇവയിൽ കാണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ മൃഗത്തിന്റെ അകിടിൽ അണുബാധയോ രോഗങ്ങളോ ഉണ്ടായോക്കാം. ഇതുമൂലം വീടുകളിൽനിന്ന് നേരിട്ട് വാങ്ങുന്നവ തിളപ്പിച്ച് ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക.