AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bengaluru-Kerala Train: നാട്ടില്‍ വേഗത്തിലെത്താം; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ തീവണ്ടികള്‍

Bengaluru to Kerala Special Trains: ഹുബ്ബള്ളി-തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി എന്നീ റൂട്ടുകളിലാണ് ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക എന്ന ദക്ഷിണ റെയില്‍വേ അറിയിച്ചു.

Bengaluru-Kerala Train: നാട്ടില്‍ വേഗത്തിലെത്താം; ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ തീവണ്ടികള്‍
ട്രെയിന്‍ Image Credit source: PTI
shiji-mk
Shiji M K | Published: 10 Dec 2025 15:57 PM

ബെംഗളൂരു: ക്രിസ്മസ് അവധിക്കാലം ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. സ്‌കൂളുകളില്‍ പരീക്ഷ അവസാനിക്കുന്നതോടെ ക്രിസ്മസ് അവധി ആരംഭിക്കും. കേരളത്തില്‍ ഡിസംബര്‍ 23 നാണ് ക്രിസ്മസ് അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കുന്നത്. കേരളത്തിന് പുറത്തുള്ള സ്‌കൂളുകള്‍ അതിന് മുമ്പ് തന്നെ അവധിക്കാലത്തിലേക്ക് പ്രവേശിക്കും. അവധി ലഭിച്ചാലും നാട്ടിലേക്ക് എങ്ങനെ എത്തുമെന്ന ആശങ്കയിലാണ് മലയാളികളില്‍ ഭൂരിഭാഗം പേരും.

ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ചു. ഹുബ്ബള്ളി-തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി എന്നീ റൂട്ടുകളിലാണ് ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കുക എന്ന ദക്ഷിണ റെയില്‍വേ അറിയിച്ചു. ക്രിസ്മസ് കാലത്തെ യാത്രാതിരക്ക് വര്‍ധിക്കുന്നത് കണക്കിലെടുത്താണ് നീക്കം.

ട്രെയിന്‍ സമയം ഇങ്ങനെ- ഹുബ്ബള്ളി-തിരുവനന്തപുരം

ഹുബ്ബള്ളി-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ 07361- ഡിസംബര്‍ 23ന് 6.55ന് ഹുബ്ബള്ളിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 2.25 ന് ബെംഗളൂരു എസ്എംവിടി സ്റ്റേഷനില്‍ എത്തിച്ചേരും.
ബെംഗളൂരുവില്‍ നിന്ന് 2.35ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 10.30ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും.
കെആര്‍പുരത്ത് ഉച്ചയ്ക്ക് 2.46നും ബെംഗാരപ്പേട്ടില്‍ 3.33 നും ഈ ട്രെയിന്‍ എത്തിച്ചേരും.

തിരുവനന്തപുരം-ബെംഗളൂരു എസ്എംവിടി

തിരുവനന്തപുരം നോര്‍ത്ത്-ബെംഗളൂരു എസ്എംവിടി സ്‌പെഷ്യല്‍ ട്രെയിന്‍ ഡിസംബര്‍ 24ന് ഉച്ചയ്ക്ക് 12.40ന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 5.50ന് എസ്എംവിടിയില്‍ എത്തിച്ചേരും.

കേരളത്തിലുള്ള സ്റ്റോപ്പുകള്‍

രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ക്കും കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടായിരിക്കും.

എസ്എംവിടി-കൊല്ലം തീവണ്ടി

എസ്എംവിടി-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ 06561 ഡിസംബര്‍ 27ന് വൈകുന്നേരം മൂന്ന് മണിക്ക് എസ്എംവിടിയില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.25 ന് കൊല്ലത്ത് എത്തിച്ചേരും.
കെആര്‍പുരത്ത് രാവിലെ 3.10, ബെംഗാരപ്പേട്ടില്‍ 4 മണിക്കും എത്തിച്ചേരും.

Also Read: Namma Metro: ബെംഗളൂരുവില്‍ 5 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്തെത്താം; നമ്മ മെട്രോയുടെ മുഖം മാറുന്നു

കൊല്ലം-ഹുബ്ബള്ളി

കൊല്ലം-ഹുബ്ബള്ളി സ്‌പെഷ്യല്‍ ട്രെയിന്‍ 06562 ഡിസംബര്‍ 28ന് രാവിലെ 10.40ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലര്‍ച്ചെ രണ്ടിന് ബെംഗളൂരു എസ്എംവിടിയില്‍ എത്തിച്ചേരും. അതിന് ശേഷം 10.30 ന് ഹുബ്ബള്ളിയിലുമെത്തും.

കേരളത്തിലെ സ്റ്റോപ്പുകള്‍

പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.