Fitness Guide: വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായി ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പണികിട്ടാൻ സാധ്യതയുണ്ട്!

Why Carbs Are Your Best Friend for Muscle Building and Fat Loss: കാർബ്സ് കുറയ്ക്കുന്നത് വേഗത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. എന്നാൽ ആദ്യത്തെ ആഴ്ചയിൽ ശരീരത്തിലെ ജലാംശം കുറയുന്നതുകൊണ്ടുമാത്രമാണ് ഭാരം പെട്ടെന്ന് കുറഞ്ഞതായി തോന്നുന്നത്. കൃത്യമായ കലോറിയും പ്രോട്ടീനും ഉറപ്പാക്കിയാൽ ലോ-കാർബ് ഡയറ്റായാലും സാധാരണ ഡയറ്റായാലും ശരീരത്തിലെ കൊഴുപ്പ് കുറയുന്ന അളവ് സമാനമാണെന്നാണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളിൽ ഉൾപ്പെടെ കണ്ടെത്തിയിട്ടുള്ളത്

Fitness Guide: വണ്ണം കുറയ്ക്കാൻ കാർബ്സ് പൂർണ്ണമായി ഒഴിവാക്കുന്നവരാണോ നിങ്ങൾ? എങ്കിൽ പണികിട്ടാൻ സാധ്യതയുണ്ട്!

പ്രതീകാത്മക ചിത്രം

Updated On: 

21 Oct 2026 | 11:45 PM

വണ്ണം കുറയ്ക്കാനും മസിലുകൾ വളർത്താനും ആഗ്രഹിക്കുന്നവർ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കണം എന്നതാണ് ഫിറ്റ്നസ് ലോകത്തെ ഏറ്റവും വലിയ തെറ്റിദ്ധാരണകളിലൊന്ന്. ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്ന പ്രധാന ഉറവിടമാണ് കാർബോഹൈഡ്രേറ്റ്. ഇത് ഗ്ലൂക്കോസായി മാറിയാണ് കോശങ്ങൾക്കും അവയവങ്ങൾക്കും തലച്ചോറിനും ഉൾപ്പടെ ഊർജ്ജം നൽകുന്നത്. രക്തത്തിലെ ഗ്ലൂക്കോസ്, ഇൻസുലിൻ എന്നിവ നിയന്ത്രിക്കുന്നതിനും കൊളസ്ട്രോൾ സന്തുലിതമാക്കി നിലനിർത്തുന്നതിനും ദഹനപ്രക്രിയ സുഗമമാക്കുന്നതിനും കാർബോഹൈഡ്രേറ്റ് അത്യാവശ്യമാണ്.

കാർബ്സ് കുറയ്ക്കുന്നത് വേഗത്തിൽ ഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. എന്നാൽ ആദ്യത്തെ ആഴ്ചയിൽ ശരീരത്തിലെ ജലാംശം കുറയുന്നതുകൊണ്ടുമാത്രമാണ് ഭാരം പെട്ടെന്ന് കുറഞ്ഞതായി തോന്നുന്നത്. കൃത്യമായ കലോറിയും പ്രോട്ടീനും ഉറപ്പാക്കിയാൽ ലോ-കാർബ് ഡയറ്റായാലും സാധാരണ ഡയറ്റായാലും ശരീരത്തിലെ കൊഴുപ്പ് കുറയുന്ന അളവ് സമാനമാണെന്നാണ് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളിൽ ഉൾപ്പെടെ കണ്ടെത്തിയിട്ടുള്ളത്.

Also Read: Fitness Guide: ജിമ്മിൽ പോകാൻ സമയമില്ലേ? യാതൊരു ഉപകരണങ്ങളിമില്ലാതെ വീട്ടിൽ തന്നെ ചെയ്യാം ഈ വ്യായാമങ്ങൾ

ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ് പൂർണ്ണമായും ഒഴിവാക്കുമ്പോൾ ശരീരം പുതിയൊരു ഊർജ്ജ സ്രോതസ്സ് കണ്ടെത്താൻ ശ്രമിക്കും. രക്തത്തിലുള്ള ഗ്ലൂക്കോസും, കരളിലും പേശികളിലും സൂക്ഷിച്ചിട്ടുള്ള ഗ്ലൈക്കോജനും പൂർണ്ണമായും തീർന്നുപോകുമ്പോൾ ശരീരത്തിന് കടുത്ത ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഇതിനെ ‘കീറ്റോ ഫ്ലൂ എന്നാണ് വിളിക്കുന്നത്. തലവേദന, അമിതമായ ക്ഷീണം, ബ്രെയിൻ ഫോഗ്, എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ നിന്ന് സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ മൂലകങ്ങൾ പെട്ടെന്ന് നഷ്ടപ്പെടുന്നതാണ് ഇതിന് കാരണം. പിന്നീട് തലച്ചോറിനും പേശികൾക്കും പ്രവർത്തിക്കാൻ കരൾ ശരീരത്തിലെ കൊഴുപ്പിനെ ‘കീറ്റോണുകൾ’ ആക്കി മാറ്റുകയാണ് ചെയ്യുക.

കീറ്റോണുകളെ ആശ്രയിച്ച് വ്യായാമം ചെയ്യുന്നത് ശാരീരികക്ഷമതയെ സാരമായി ബാധിക്കും. ഗ്ലൈക്കോജൻ്റെ അഭാവം കാരണം കഠിനമായ വർക്കൗട്ടുകൾ പൂർത്തിയാക്കാൻ സാധിച്ചെന്നുവരില്ല. പേശികൾക്ക് വേഗത്തിൽ ഊർജ്ജം നൽകുന്ന എ.ടി.പി ഉത്പാദനം കുറയുന്നതോടെ വലിയ ഭാരം ഉയർത്താനാകാതെ വരികയും പെട്ടെന്ന് ക്ഷീണിക്കുകയും ചെയ്യും. ഇത് ജിമ്മിലെ പ്രകടനത്തെ തന്നെ പ്രതികൂലമായി ബാധിക്കും.

മാത്രമല്ല, വർക്കൗട്ടിന് ശേഷമുള്ള മസിൽ റിക്കവറിക്കും കാർബോഹൈഡ്രേറ്റ് അത്യാവശ്യമാണ്. പേശികളിലേക്ക് അമിനോ ആസിഡുകൾ എത്തിക്കാനും, ശരീരത്തിലെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിൻ്റെ അളവ് കുറയ്ക്കാനും കാർബോഹൈഡ്രേറ്റ് സഹായിക്കുന്നുണ്ട്. അതിനാൽ, ജിമ്മിൽ മികച്ച രീതിയിൽ വ്യായാമം ചെയ്യാനും ക്ഷീണം ഒഴിവാക്കാനും കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ തീർച്ചയായും ഉൾപ്പെടുത്തേണ്ടതുണ്ട്.

English Summary

Cutting carbohydrates for weight loss or muscle building is a major fitness myth. Carbs are essential for energy, muscle recovery, and preventing keto flu, ensuring optimal performance during intense workouts.

നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

Loading...
Unable to load recommendations.
Follow Us
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
പച്ചമുളക് കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം