AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Summer Diet Tips: ചൂടിനോട് പറയാം ബൈ! വേനൽക്കാലത്ത് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

Summer Diet Tips: പലപ്പോഴും അമിതമായ വിയർപ്പും നിർജ്ജലീകരണവുമാണ് ഇതിന് കാരണം. എന്നാൽ, വേനലിൽ അനുഭവപ്പെടുന്ന അമിതക്ഷീണം, വിളർച്ച, ബലഹീനത എന്നിവയ്ക്ക് പിന്നിലെ വില്ലൻ ഇരുമ്പിൻ്റെ കുറവുമാകാം. നമ്മുടെ രക്തത്തിൽ ഓക്സിജൻ എത്തിക്കുന്നതിനും ഉന്മേഷം നിലനിർത്തുന്നതിനും ഇരുമ്പ് വളരെ അത്യാവശ്യമായ ഒന്നാണ്.

Summer Diet Tips: ചൂടിനോട് പറയാം ബൈ! വേനൽക്കാലത്ത് നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ
Summer Diet Tips For Energy
Neethu Vijayan
Neethu Vijayan | Published: 15 Mar 2026 | 09:18 PM

ഇപ്പോഴത്തെ വെയിലും ചൂടും നമ്മുടെ ശരീരത്തെ വല്ലാതെ ക്ഷീണിപ്പിക്കാറുണ്ട്. വേനൽക്കാലത്തെ കടുത്ത ചൂട് നമ്മുടെ ഊർജ്ജത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നു. പലപ്പോഴും അമിതമായ വിയർപ്പും നിർജ്ജലീകരണവുമാണ് ഇതിന് കാരണം. എന്നാൽ, വേനലിൽ അനുഭവപ്പെടുന്ന അമിതക്ഷീണം, വിളർച്ച, ബലഹീനത എന്നിവയ്ക്ക് പിന്നിലെ വില്ലൻ ഇരുമ്പിൻ്റെ കുറവുമാകാം. നമ്മുടെ രക്തത്തിൽ ഓക്സിജൻ എത്തിക്കുന്നതിനും ഉന്മേഷം നിലനിർത്തുന്നതിനും ഇരുമ്പ് വളരെ അത്യാവശ്യമായ ഒന്നാണ്. ഈ വേനലിൽ ക്ഷീണമകറ്റി കരുത്തോടെയിരിക്കാൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ചീരയും പച്ചിലക്കറികളും

ഇരുമ്പ് ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് ചീരയിലാണ്. വേനൽക്കാലത്ത് ശരീരത്തിന് തണുപ്പ് നൽകാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും മുരിങ്ങയില, ചീര തുടങ്ങിയ പച്ചിലക്കറികൾ തോരനായോ സൂപ്പായോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. അതിനാൽ അവ നിർബന്ധമായും കഴിച്ചിരിക്കണം.

ALSO READ: കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇനി പഴങ്കഥ; തിളങ്ങുന്ന മുഖത്തിന് ഇതാ ചില വീട്ടുവൈദ്യങ്ങൾ

ഉണക്കമുന്തിരിയും ഈന്തപ്പഴവും

പെട്ടെന്ന് ഊർജ്ജം ലഭിക്കാൻ ഏറ്റവും മികച്ച മാർഗ്ഗങ്ങളാണ് ഉണക്കമുന്തിരിയും ഈന്തപ്പഴവും. ഇരുമ്പിനൊപ്പം പൊട്ടാസ്യം, ഫൈബർ എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രാവിലെ വെറും വയറ്റിൽ ഉണക്കമുന്തിരി കുതിർത്ത് കഴിക്കുന്നത് വിളർച്ച മാറാൻ സഹായിക്കും. അതുപോലെ തന്നെ വെറും വയറ്റിൽ ഈന്തപ്പഴം കഴിക്കുന്നതും നല്ലതാണ്.

തണ്ണിമത്തൻ വിത്തുകളും മത്തൻ വിത്തുകളും

തണ്ണിമത്തൻ കഴിക്കുമ്പോൾ അതിൻ്റെ കുരു സാധാരണ നമ്മൾ കളയാറുണ്ട്. എന്നാൽ അതിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ടെന്ന് പലർക്കും അറിയില്ല. അതുപോലെ മത്തൻ വിത്തുകളും ലഘുഭക്ഷണമായി കഴിക്കുന്നത് വേനൽക്കാലത്തെ തളർച്ച മാറ്റി ഊർജ്ജം നൽകാൻ സഹായിക്കും.

പയർവർഗ്ഗങ്ങൾ

ചെറുപയർ, കടല, വൻപയർ എന്നിവ ഉപേക്ഷിക്കുന്നവരാണ് മിക്കവരും. എങ്കിൽ ഇതിൽ ധാരാളം ഇരുമ്പും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. വേനലിൽ കട്ടിയുള്ള മാംസാഹാരങ്ങൾ ഒഴിവാക്കി ഇത്തരം പയർവർഗ്ഗങ്ങൾ സാലഡ് രൂപത്തിലോ കറിയായോ കഴിക്കുന്നത് ശരീരത്തിന് അമിതഭാരം തോന്നിക്കാതെ തന്നെ ഊർജ്ജം നൽകുന്നു.

മാതളനാരങ്ങ

രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കാൻ മാതളനാരങ്ങയോളം മികച്ചത് മറ്റൊന്നില്ല എന്നതാണ് സത്യം. ഇതിലെ ഇരുമ്പ്, വിറ്റാമിൻ സി എന്നിവ ശരീരം വേഗത്തിൽ ആഗിരണം ചെയ്യുന്നു. ദിവസവും മാതളനാരങ്ങ കഴിക്കുന്നത് ശീലമാക്കുക. ഇരുമ്പ് വേഗത്തിൽ ശരീരം ആഗിരണം ചെയ്യാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കൂടി ഉൾപ്പെടുത്തണം.

 

 

Follow Us