ഫിറ്റ്നസ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; മസിൽ വളരുന്നത് ജിമ്മിലല്ല, ഈ അബദ്ധം നിങ്ങളും ചെയ്യുന്നുണ്ടാകാം!
Why More Workouts Don't Always Mean Faster Results: ജിമ്മിൽ ഭാരം ഉയർത്തുമ്പോൾ പേഷികൾ വികസിക്കുകയല്ല ചെയ്യുന്നത്. മറിച്ച് പേഷികളിൽ മൈക്രോ ടീയേർസ് അഥവ ചെറിയ മുറിവുകൾ സൃഷ്ടിക്കുകയാണ്. കൃത്യമായ വിശ്രമം ലഭിക്കുമ്പോൾ മാത്രമാണ് ഈ മുറിവുകൾ റിക്കവറാകുന്നത്. ഈ ഘട്ടത്തിലാണ് മസിലുകൾക്ക് വളർച്ച ഉണ്ടാകുന്നത്. അതിനാൽ വിശ്രമം നിസാരമായി കാണരുത്. പേഷികളുടെ വളർച്ചയുടെ ഏറ്റവും പ്രധാന ഘട്ടമാണ് വിശ്രമം.

പ്രതീകാത്മക ചിത്രം
ജിമ്മിൽ കൂടുതൽ നേരം വിയർപ്പൊഴുക്കിയാൽ പെട്ടന്ന് മസിൽ വളർത്താമെന്നാണ് പലരും ധരിച്ചുവച്ചിരിക്കുന്നത്. ഇതിനായി യാതൊരു വിശ്രമവുമില്ലാതെ ആഴ്ചയിൽ ഏഴ് ദിവസവും ജിമ്മിൽ കഠിനമായി വ്യായാമം ചെയ്യുന്നവരുണ്ട്. എന്നാൽ വിശ്രമമില്ലാതെ ചെയ്യുന്ന ഈ വർക്കൗട്ടുകൾ നിങ്ങളുടെ ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക എന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വർക്കൗട്ടിനൊപ്പം തന്നെ ശരീരത്തിന് നൽകുന്ന വിശ്രമവും ഫിറ്റ്നസിൽ വളരെ നിർണ്ണായകമാണ്.
പേഷികൾ വളരുന്നത് ജിമ്മിലല്ല, വിശ്രമിക്കുമ്പോഴാണ്
ജിമ്മിൽ ഭാരം ഉയർത്തുമ്പോൾ പേഷികൾ വികസിക്കുകയല്ല ചെയ്യുന്നത്. മറിച്ച് പേഷികളിൽ മൈക്രോ ടീയേർസ് അഥവ ചെറിയ മുറിവുകൾ സൃഷ്ടിക്കുകയാണ്. കൃത്യമായ വിശ്രമം ലഭിക്കുമ്പോൾ മാത്രമാണ് ഈ മുറിവുകൾ റിക്കവറാകുന്നത്. ഈ ഘട്ടത്തിലാണ് മസിലുകൾക്ക് വളർച്ച ഉണ്ടാകുന്നത്. അതിനാൽ വിശ്രമം നിസാരമായി കാണരുത്. പേഷികളുടെ വളർച്ചയുടെ ഏറ്റവും പ്രധാന ഘട്ടമാണ് വിശ്രമം.
ശരീരത്തിലെ ഒരേ മസിൽ ഗ്രൂപ്പുകൾക്ക് തന്നെ തുടർച്ചയായി വ്യായാമം ചെയ്യുന്നത് ശരിയായ രീതിയല്ല. ഉഹരണത്തിന് തിങ്കളാഴ്ച നിങ്ങൾ ചെസ്റ്റ് വർക്കൗട്ടാണ് ചെയ്യുന്നത് എന്ന് കരുതുക. തൊട്ടടുത്ത ദിവസങ്ങളിലും ഇതേ മസിൽ ഗ്രൂപ്പിനായി വ്യായായം ചെയ്യരുത് എന്ന് സാരം. കുറഞ്ഞത് 48 മണിക്കൂർ വിശ്രമം നൽകിയ ശേഷം മാത്രമേ വീണ്ടും ചെസ്റ്റ് വർക്കൗട്ട് ചെയ്യാവു. ഈ സമയത്ത് മറ്റു മസിൽ ഗ്രൂപ്പുകൾക്കായുള്ള വർക്കൗട്ട് ചെയ്യാവുന്നതാണ്. ഈ രീതിയിൽ ചെയ്യുമ്പോൾ ഓരോ മസിൽ ഗ്രൂപ്പുകൾക്കും ആവശ്യമായ വിശ്രമം ലഭിക്കും.
Also Read: പ്രോട്ടീൻ കഴിച്ചിട്ടും മസിൽ വളരുന്നില്ലേ ? എങ്കിൽ നിങ്ങളുടെ ഡയറ്റിൽ കാര്യമായ പ്രശ്നമുണ്ട്!
വിശ്രമം എങ്ങനെ?
ജിമ്മിൽ പോകാത്ത ദിവസങ്ങളിൽ പൂർണമായും അനങ്ങാതിരിക്കണം എന്നല്ല വിശ്രമം കൊണ്ട് അർത്ഥമാക്കുന്നത്. നടത്തം സൈക്ലിംഗ്, യോഗ തുടങ്ങിയ ആയാസം കുറഞ്ഞ വ്യായാമങ്ങൾ ചെയ്യുന്നതിൽ തെറ്റില്ല. ശരീരത്തിലെ രക്തയോട്ടം വർധിപ്പിക്കാനും പേഷികളുടെ വേദന കുറയ്ക്കാനും ഇത് സഹായിക്കുകയും ചെയ്യും.
ഭക്ഷണവും ഉറക്കവും
മികച്ച ഫിറ്റ്നസ്സ് ആഗ്രഹിക്കുന്നവർ ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം. ഉറക്കത്തിലാണ് കോശങ്ങളിലെ കേടുപാടുകൾ പരിഹരിക്കുന്ന മരാമത്ത് പണികൾ ശരീരം വേഗത്തിലാക്കുന്നത് എന്നത് എപ്പോഴും ഓർമ്മയിലുണ്ടാകണം. കാർബോഹൈഡ്രേറ്റും, പ്രോട്ടീനും, വൈറ്റമിനുകളും മിനറലുകളും ഉൾപ്പെടുന്ന കൃത്യമായ ഭക്ഷണക്രമവും ഉറപ്പാക്കണം.
അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, വിട്ടുമാറാത്ത പേഷീവേദന, വ്യായാമം ചെയ്യാനുള്ള മടുപ്പ് എന്നിവ നിങ്ങളുടെ ശരീരത്തിന് വിശ്രമം ആവശ്യമാണ് എന്നതിൻ്റെ സൂചനകളാണ്. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഒന്നോ രണ്ടോ ദിവസം ജിമ്മിലെ വ്യായാമം ഒഴിവാക്കാവുന്നതാണ്.
English Summary
Working out daily without adequate rest can hinder muscle growth and cause injuries. Proper recovery, including the 48-hour rule, active rest, sleep, and nutrition, is essential for optimal fitness results.
നിരാകരണം: ഈ വാർത്തയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.