5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Todays Horoscope: ഈ രാശിക്കാർ ആരോ​ഗ്യത്തിൽ ശ്രദ്ധിക്കണം, നിങ്ങളുടെ ഇന്ന്; ഇന്നത്തെ നക്ഷത്ര ഫലം

Todays Horoscope: ചില രാശിക്കാർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷം ലഭിച്ചേക്കും. ഇന്നത്തെ സമ്പൂർണ രാശി ഫലം നോക്കാം.

Todays Horoscope:  ഈ രാശിക്കാർ ആരോ​ഗ്യത്തിൽ ശ്രദ്ധിക്കണം, നിങ്ങളുടെ ഇന്ന്; ഇന്നത്തെ നക്ഷത്ര ഫലം
Today’s Horoscope In Malayalam.
Follow Us
athira-ajithkumar
Athira CA | Updated On: 30 Sep 2024 13:34 PM

ചില രാശിക്കാർ ആരോ​ഗ്യത്തിൽ ശ്രദ്ധിക്കണം. ചിലർക്ക് വിദ്യാഭ്യാസത്തിലും ബിസിനസിലും പ്രതിസന്ധി നേരിടാനിടയുണ്ട്. ഇന്നത്തെ 12 രാശിക്കാരുടെയും നക്ഷത്രഫലം പരിശോധിക്കാം.

 

മേടം

മേടം രാശിയിലുള്ള വിദ്യാർത്ഥികൾ ഇന്ന് പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. ബിസിനസിൽ വന്നുചേരാനുള്ള അനാവശ്യ തടങ്ങൾ സാമ്പത്തിക ഞെരുക്കത്തിന് കാരണമാകും. അപരിചിതരിൽ നിന്ന് ലഭിക്കുന്ന പിന്തുണ ​ഗുണം ചെയ്യും. തൊഴിലിടത്തെ പുരോ​ഗതി കാണുമ്പോൾ ശത്രുകൾ അസ്വസ്ഥരാകുകയും അവർ നിങ്ങളുടെ വീഴ്ച കാണാനായി ആ​ഗ്രഹിക്കുകയും ചെയ്യും.

ഇടവം

ഇടവം കൂറുകാർക്ക് പഴയ സുഹൃത്തുക്കളെ കാണാനും സമയം ചെലവഴിക്കാനും സാധിക്കും. ചെയ്യുന്ന ജോലിയിൽ സന്തുഷ്ടരായതിനാൽ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും.

മിഥുനം

കുടുംബത്തിലെ പ്രശ്നങ്ങൾ കാരണം മാനസിക സമ്മർദ്ദം അനുഭവപ്പെടും. അതുകൊണ്ട് കുടുംബ പ്രശ്നങ്ങളുടെ കാര്യത്തിൽ തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ല. സാമൂഹിക രം​​ഗത്ത് ബഹുമാനം ലഭിക്കും. പണം ശ്രദ്ധിച്ച് കടം കൊടുക്കുക.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളാണ്. മാനസിക ബുദ്ധിമുട്ടുകൾ ഈ രാശിക്കാരെ അലട്ടാൻ സാധ്യതയുണ്ട്. ജോലിയിൽ നേട്ടം ഉണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസിന്റെ വളർച്ചയ്ക്കായി യാത്ര ചെയ്യേണ്ടി വരും. കുടുംബത്തിലെ ചെറിയ കുട്ടികളുമായി സമയം ചെലവഴിക്കും.

ചിങ്ങം

കുടുംബാം​ഗങ്ങൾ ആവശ്യങ്ങൾ ഉന്നയിക്കാൻ സാധ്യതയുള്ളതിനാൽ ചെലവുകൾ നിയന്ത്രിക്കേണ്ടി വരും. ബിസിനസിൽ ഉയർച്ചയുണ്ടാകും. ജോലി കൃത്യസമയത്ത് പൂർത്തിയാക്കുന്നതിലൂടെ മാനസികോല്ലാസം ലഭിക്കും. സുഹൃത്തിനെ പണം നൽകി സഹായിക്കേണ്ടി വരും.

കന്നി

കന്നികൂറുക്കാരെ തേടി നല്ല വാർത്തകൾ കേൾക്കാൻ ഇടവരും. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ഏറ്റെടുത്ത ജോലികൾ സമയബന്ധിതമാക്കി പൂർത്തിയാക്കും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. പ്രതിസന്ധികൾ പരിഹരിക്കപ്പെടും. ജോലിയിൽ ആത്മവിശ്വാസം വീണ്ടെടുക്കും. അമ്മയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

വൃശ്ചികം

ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ തടസ്സങ്ങൾ നേരിട്ടേക്കാം. അയൽക്കാരുമായി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അവരോട് നല്ല രീതിയിൽ പെരുമാറേണ്ടി വന്നേക്കാം.

ധനു

വാഹനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആശങ്ക സൃഷ്ടിക്കും. കുടുംബ പ്രശ്നങ്ങൾ അലട്ടും. സർക്കാരുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം ലഭിക്കും.

മകരം

വസ്തു വാങ്ങാൻ താത്പര്യപ്പെടുന്നവർ നിയമവശങ്ങൾ പരിശോധിക്കുക. ജോലി അന്വേഷിക്കുന്നവരെ തേടി പുതിയ അവസരങ്ങൾ വന്നെത്തും. രേഖകളിൽ ഒപ്പുവയ്ക്കുന്നവർ രണ്ടാമത് ഒന്നുകൂടി ചിന്തിക്കുക.

കുംഭം

കുംഭക്കൂറുകാർക്ക് ഇന്ന് അത്ര മികച്ച ദിവസമല്ല. സാമ്പത്തികമായി മെച്ചപ്പെടുമെങ്കിലും ചെലവുകൾ വർദ്ധിക്കാനിടയുണ്ട്. അനാവശ്യ തർക്കങ്ങൾ കാരണം സമയവും പണം നഷ്ടമാകും. ആരോ​ഗ്യ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും.

മീനം

ആരോ​ഗ്യത്തിൽ കൂടുതൽ ശ്രദ്ധ ‌ചെലുത്തണം. സാമ്പത്തിക പ്രശ്നങ്ങൾ കാരണം പങ്കാളിയിൽ നിന്ന് അകന്നുനിൽക്കും. കിട്ടാനുള്ള പണം തിരികെ ലഭിച്ചേക്കാം.

 

Latest News