Today’s Horoscope Malayalam July 12 : ഈ നക്ഷത്രക്കാരുടെ വായ്പാശ്രമങ്ങൾ വിജയിക്കാം ; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope Today: ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, അഭിമാനം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

Today’s Horoscope Malayalam July 12 : ഈ നക്ഷത്രക്കാരുടെ വായ്പാശ്രമങ്ങൾ വിജയിക്കാം ; ഇന്നത്തെ നക്ഷത്രഫലം

Daily horoscope says prediction of all zodiac signs

Published: 

12 Jul 2024 | 06:46 AM

തൊഴിൽ രംഗത്ത് ഇന്ന് ആരെല്ലാം നേട്ടമുണ്ടാകും. ആർക്കെല്ലാം പ്രമോഷൻ ലഭിക്കാം. ഭാ​ഗ്യം ആരെയെല്ലാം തുണയ്ക്കും. അറിയാം നക്ഷത്രഫലം ഇന്ന് നിങ്ങൾക്കായി എന്താണ് കരുതി വെച്ചതെന്ന്.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ഉപയോഗസാധനലാഭം, സൽകീർത്തി ഇവയുണ്ടാകും. ആഗ്രഹങ്ങൾ നടക്കാനും സാധ്യത.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതം, മനഃപ്രയാസം ഇവയാണ് കാണുന്നത്. തടസ്സങ്ങൾ വന്നു ചേരാം.

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, തൊഴിൽലാഭം, പരീക്ഷാവിജയം, ഉത്സാഹം, പ്രവർത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, അംഗീകാരം, അനുകൂലസ്ഥലംമാറ്റ യോഗം ഇവ കാണുന്നുണ്ട്. നിങ്ങളുടെ വായ്പാശ്രമങ്ങൾ വിജയിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യതടസ്സം, പരീക്ഷാപരാജയം, മനഃപ്രയാസം, അപകടഭീതി, ഇച്ഛാഭംഗം, തൊഴിൽ തടസ്സം ഇവ കാണുന്നു. സുഹൃത്തുക്കൾ അകന്നേക്കാം സൂക്ഷിക്കുക.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. പുതിയ തൊഴിൽ സാധ്യതകൾ തുറന്നു കിട്ടിയേക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, സന്തോഷം, ഉത്സാഹം, പ്രവർത്തനവിജയം, നേട്ടം ഇവ കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, സൽകീർത്തി, അംഗീകാരം, സ്ഥാനക്കയറ്റം, സുഹൃദ്സമാഗമം ഇവയാണ് ഈ നക്ഷത്രക്കാരുടെ ഫലം. നിങ്ങളുടെ കൂടിക്കാഴ്ചകൾ വിജയിക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം, യാത്രാപരാജയം, ധനതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, ഇച്ഛാഭംഗം, നഷ്ടം, മനഃപ്രയാസം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, നേട്ടം, അഭിമാനം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
മലമുകളിലെ കുഴിയിൽ കാട്ടുപോത്ത് വീണു, രക്ഷകരായി വനപാലകർ
5,600 രൂപ കൈക്കൂലി വാങ്ങി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍