Today’s Horoscope Malayalam July 13 : ഈ നക്ഷത്രക്കാർ ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക ; ഇന്നത്തെ നക്ഷത്രഫലം
Malayalam Horoscope Today: ഈ രാശിക്കാർക്ക് കാര്യവിജയം, അഭിമാനം, ഉത്സാഹം, പ്രവർത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു.
ഓരോ രാശിക്കാരുടേയും ദിവസഫലങ്ങൾ ഓരോ ദിവസവും വ്യത്യസ്തമാണ്. ചില രാശിക്കാർക്ക് ചില ദിവസങ്ങളിൽ ആരോഗ്യപരമായി അത്ര നല്ലതല്ല. കുടുംബത്തിൽ തർക്കങ്ങളുണ്ടാകാൻ സാധ്യതയുള്ള ചില നക്ഷത്രക്കാരുമുണ്ട്. ചിലർക്ക് അവസരങ്ങൾ ലഭിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്കായി എന്താണ് കരുതവെച്ചിരിക്കുന്നത് എന്ന് നോക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാർക്ക് കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, ബന്ധുസമാഗമം ഇവയാണ് ഫലം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, അപകടഭീതി, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം ഇവയാണ് ഈ നക്ഷത്രക്കാരുടെ ഇന്നത്തെ ഫലം. വേണ്ടപ്പെട്ടവർ അകലാൻ സാധ്യത.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, സൽകീർത്തി, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, പ്രവർത്തനവിജയം, ശത്രുക്ഷയം ഇവ ഉണ്ടായേക്കാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, ശത്രുക്ഷയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, ഉപയോഗസാധന ലാഭം ഇവ കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ഈ രാശിക്കാർക്ക് കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, യാത്രാതടസ്സം ഇവ കാണുന്നു.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാരുടെ ആഗ്രഹങ്ങൾ നടന്നേക്കും. കാര്യവിജയം, സൽകീർത്തി, അംഗീകാരം, മത്സരവിജയം, നിയമവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം ഇവയാണ് ഫലം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, ഇച്ഛാഭംഗം, അഭിമാനക്ഷതം, അപകടഭീതി, കലഹം, അലച്ചിൽ, ചെലവ്, നഷ്ടം ഇവ കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): ഈ രാശിക്കാരുടെ കാര്യവിജയം, സന്തോഷം, നേട്ടം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. വായ്പയ്ക്കായി നടത്തിയ ശ്രമങ്ങൾ ഇന്ന് വിജയിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അഭിമാനം, അംഗീകാരം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): ഈ നക്ഷത്രക്കാരുടെ കാര്യപരാജയം, ധനതടസ്സം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. നിങ്ങളുടെ സുഹൃത്തുക്കൾ അകന്നേക്കും.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, നഷ്ടം, മനഃപ്രയാസം, ധനതടസ്സം, യാത്രാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ഈ രാശിക്കാർക്ക് കാര്യവിജയം, അഭിമാനം, ഉത്സാഹം, പ്രവർത്തനവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം ഇവ കാണുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)