5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Today’s Horoscope Malayalam June 11 : ഈ രാശിക്കാരെ കാത്തിരിക്കുന്നത് സ്ഥാനക്കയറ്റം; ഇന്നത്തെ നക്ഷത്രഫലം

Today's Horoscope Malayalam June 11 :മിഥുനം രാശിക്കാർ ഇന്ന് മേലുദ്യോഗസ്ഥരുടെ ശ്രദ്ധ നേടാൻ സാധ്യത. കച്ചവടകാർക്ക് ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യത. വൈകുന്നേരത്തോടെ സ്ഥിതി മെച്ചെപ്പെടാം. കോടതി വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ ദിവസം.

Today’s Horoscope Malayalam June 11 : ഈ രാശിക്കാരെ കാത്തിരിക്കുന്നത് സ്ഥാനക്കയറ്റം; ഇന്നത്തെ നക്ഷത്രഫലം
Follow Us
abdul-basithtv9-com
Abdul Basith | Updated On: 11 Jun 2024 08:10 AM

മേടം (അശ്വതി, ഭരണി, കാർത്തിക കാൽ ഭാഗം)

ഈ രാശിയിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഇന്ന് നേട്ടങ്ങളുണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് മൂലം സന്തോഷം വർധിക്കാൻ സാധ്യതയുണ്ട്. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും തീരുമാനമെടുക്കാനുള്ള കഴിവ് മെച്ചപ്പെടുന്നതിനൊപ്പം മതപരമായ കാര്യങ്ങളിൽ താത്പര്യം വർധിക്കും. ഇന്ന് ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസമാണ് ഇന്ന്.

ഇടവം (കാർത്തിക മുക്കാൽ ഭാഗം, രോഹിണി, മകയിരം അരഭാഗം)

ഈ രാശിക്കാർക്ക് മക്കൾ മൂലം സന്തോഷത്തിന് സാധ്യതയുണ്ട്. ജോലിസ്ഥലത്ത് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. പ്രണയിനികൾക്ക് സന്തോഷകരമായ ദിവസം. സുഹൃത്തുക്കളുമായിച്ചേർന്ന് യാത്ര പോവാൻ പദ്ധതിയിട്ടേക്കാം. യാത്ര പോകുന്നതിന് മുമ്പ് മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങുന്നത് നന്നായിരിക്കും. ചില മംഗള കാര്യങ്ങളുടെ ഭാഗമാകായേക്കാം. പുതിയ വരുമാന സ്രോതസുകൾ കണ്ടെത്താനും സാധ്യതയുണ്ട്.

മിഥുനം (മകയിരം അരഭാഗം, തിരുവാതിര, പുണർതം മുക്കാൽഭാഗം)

ഇന്ന് സർക്കാർ ജോലിക്കാർക്ക് ഗുണകരമായ ദിവസം. മേലുദ്യോഗസ്ഥരുടെ ശ്രദ്ധ നേടാൻ സാധ്യത. തൊഴിൽ രംഗത്തുള്ളവരും ഇടപാടുകൾ നടത്തുന്നവരും ജാഗ്രത പാലിക്കണം. കച്ചവടകാർക്ക് ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെങ്കിലും വൈകുന്നേരത്തോടെ സ്ഥിതി മെച്ചെപ്പെടാം. കോടതി വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അനുകൂലമായ ദിവസമാണ്. സഹോദര ഗുണമുണ്ടാവും.

കർക്കിടകം (പുണർതം കാൽഭാഗം, പൂയം, ആയില്യം)

പ്രവർത്തനശൈലി മെച്ചപ്പെടും. പുരോഗതിയുണ്ടാവും. പിതാവിൻ്റെ നിർദ്ദേശങ്ങൾ പിന്തുടരുന്നത് ഗുണം ചെയ്യും. ഇന്ന് പണം കടം നൽകുന്നത് ഒഴിവാക്കുക. തിരികെ ലഭിക്കാൻ സാധ്യതയില്ല. കച്ചവട സംബന്ധിയായ യാത്രകൾ ഗുണം ചെയ്യും. ജീവിതപങ്കാളിയിൽ നിന്ന് പിന്തുണ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം കാൽഭാഗം)

ഇന്ന് ഉത്തരവാദിത്തങ്ങൾ വർധിച്ചേക്കാം. കച്ചവടത്തിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യത. ഒരു കുടുംബാംഗത്തിൻ്റെ നേട്ടത്തിൽ സന്തോഷിക്കും. കുടുംബത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. തൊഴിലിടത്തിൽ അവകാശങ്ങൾ നേടിയെടുക്കാൻ സാധിക്കും. രോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക.

കന്നി (ഉത്രം മുക്കാൽഭാഗം, അത്തം, ചിത്തിര അരഭാഗം)

ജോലി സ്ഥലത്ത് ശ്രദ്ധയോടെ പ്രവർത്തിച്ചില്ലെങ്കിൽ എതിരാളികളുടെ നീക്കങ്ങൾ ശക്തമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മാനസിക സമ്മർദ്ദം കുറയും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങൾ നഷ്ടമായേക്കാം. ആഡംബര കാര്യങ്ങൾക്കായി പണം ചെലവിടും.

തുലാം (ചിത്തിര അരഭാഗം, ചോതി, വിശാഖം മുക്കാൽഭാഗം)

കുടുംബാംഗങ്ങളിൽ നിന്ന് സാമ്പത്തിക സഹായത്തിന് സാധ്യത. കോടതിക്കാര്യങ്ങൾ പ്രതികൂല തീരുമാനമുണ്ടായേക്കും. ഇന്ന് ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണം. ആത്മീയകാര്യങ്ങൾ ഇന്ന് കൂടുതൽ താത്പര്യമുണ്ടായേക്കാം. വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്യണം,

വൃശ്ചികം (വിശാഖം കാൽഭാഗം, അനിഴം, തൃക്കേട്ട)

പൂർവികസ്വത്ത് അനുഭവിക്കാനായേക്കും. ജോലിക്കാർക്ക് പുതിയ സ്ഥാനങ്ങൾ ലഭിച്ചേക്കാം. തീരാതെ കിടക്കുന്ന ജോലികൾ സഹപ്രവർത്തകരുടെ സഹായത്തോടെ പൂർത്തിയാക്കാനിടയുണ്ട്. എന്നാൽ, പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലികളിൽ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. എതിരാളികളുടെ നീക്കങ്ങളെ മറികടക്കാനാവും. സന്താനങ്ങളിൽ നിന്ന് നല്ല വാർത്ത ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം കാൽഭാഗം)

കുട്ടികളുടെ ആരോഗ്യം മൂലം ആശങ്കയുണ്ടായേക്കാം. സമൂഹത്തിൽ ബഹുമാനം വർധിക്കും. കച്ചവടസംബന്ധമായ യാത്രകൾ ലാഭകരമാവും. ഏതെങ്കിലും പദ്ധതികളിൽ പെട്ടു കിടന്ന പണം ഇന്ന് കൈവശം വന്ന് ചേർന്നേക്കാം. പുതിയ പ്രണയബന്ധമുണ്ടാവാൻ സാധ്യത സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും സമൂഹത്തിൽ ബഹുമാനം വർധിക്കാനും സാധ്യതയുണ്ട്,

മകരം (ഉത്രാടം മുക്കാൽഭാഗം, തിരുവോണം, അവിട്ടം അരഭാഗം)

ഇന്ന് സമ്മിശ്രഫലങ്ങളുണ്ടാവാ. ജീവിതപങ്കാളിയുമായി നല്ല നിമിഷങ്ങൾ പങ്കിടും. ഊർജ്ജ്വസ്വലതയോടെ പ്രവർത്തിക്കും. ചില കാര്യങ്ങൾ ചെയ്യാൻ നിർബന്ധിതരാവും. അധിക ചെലവുകൾക്ക് സാധ്യത. ജോലിസ്ഥലത്തെ എതിരാളികൾ നിങ്ങൾക്കെതിരെ നീക്കം നടത്തിയേക്കും. ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ ശ്രമിക്കുക.

കുംഭം (അവിട്ടം അരഭാഗം, ചതയം, പൂരുരുട്ടാതി മുക്കാൽഭാഗം)

ഇന്ന് ക്ഷമ വേണ്ട ദിവസം. ജോലികൾ തിടുക്കത്തിൽ ചെയ്താൽ ഭവിഷ്യത്തുകളുണ്ടാവും. സഹോദരൻ്റെ നിർദ്ദേശം ബിസിനസിന് ഗുണം ചെയും. മക്കളുടെ ജോലി, വിവാഹം തുടങ്ങിയവയിൽ നിലനിന്നിരുന്ന തടസങ്ങൾ നീങ്ങും. വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിവസം. പ്രണയിനികൾ പരസ്പരം സമ്മാനം കൈമാറും.

മീനം (പൂരുരുട്ടാതി കാൽഭാഗം, ഉത്രട്ടാതി, രേവതി)

പണം പലിശക്കെടുക്കാൻ പറ്റിയ സമയമല്ല. വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം ലഭിക്കും. പ്രസന്നമായ കുടുംബാന്തരീക്ഷമാവും. പുതിയ പദ്ധതികളിൽ പ്രവർത്തിക്കുന്നവർക്ക് വിജയസാധ്യത. ആത്മവിശ്വാസം വർധിക്കും. സാമ്പത്തികനേട്ടത്തിന് സാധ്യത.

 

 

 

 

Latest News