Mammootty: മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയം എന്ന് പി ജയരാജൻ; പ്രതികരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വിമർശനം
സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി റഫീക്കും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതു സമൂഹത്തിന് മുന്നിലുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. അന്ന് കഴിഞ്ഞുപോയ ഒരു തെറ്റിദ്ധാരണയെക്കുറിച്ച് വീണ്ടും കുത്തിപ്പൊക്കി കൊണ്ട് ആ മഹാനടനെ നിരന്തരം വേട്ടയാടാൻ അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് വ്യക്തി താല്പര്യങ്ങളോടെ ആണ്..........
നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. അണികളെ തിരുത്തിയതിനു പിന്നാലെ പി ജയരാജനും സോഷ്യൽ മീഡിയയിൽ വൻ വിമർശനം. ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരത്തിൽ വ്യക്തിഹത്യ നടത്തുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല എന്നും ഇതിന് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ല എന്നും രാഷ്ട്രീയ ശത്രുക്കൾക്ക് അവസരം ഒരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാരും ചിലർ നടത്തുന്ന അജണ്ട തിരുത്തേണ്ടതുണ്ട് എന്നും പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപ് സംഭവിച്ച ഒരു വിഷയം ആ സമയത്ത് തന്നെ പരസ്പരം സംസാരിച്ചുകൊണ്ട് പൂർണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി റഫീക്കും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതു സമൂഹത്തിന് മുന്നിലുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. അന്ന് കഴിഞ്ഞുപോയ ഒരു തെറ്റിദ്ധാരണയെക്കുറിച്ച് വീണ്ടും കുത്തിപ്പൊക്കി കൊണ്ട് ആ മഹാനടനെ നിരന്തരം വേട്ടയാടാൻ അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് വ്യക്തി താല്പര്യങ്ങളോടെ ആണ് എന്നാണ് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചത്.
ALSO READ:ഇത് വേണ്ടായിരുന്നു, മമ്മൂട്ടിയ്ക്കൊപ്പമുള്ള എം.വിജിൻ എം.എൽ.എയുടെ ഫോട്ടോയ്ക്ക് രൂക്ഷ വിമർശനം
രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട കാര്യമില്ല…
ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി നിൽക്കുന്ന വ്യക്തിയല്ല മമ്മൂട്ടി. ഈ നാടിന്റെ ആകെ പൊതു സ്വത്താണ് അദ്ദേഹം. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട കാര്യമില്ല എന്നും പി ജയരാജൻ വ്യക്തമാക്കി. മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ എസ്എഫ്ഐ നേതാക്കളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമങ്ങൾ അത്യന്തം അപലപനീയമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
പി ജയരാജന്റെ പോസ്റ്റ്…
View this post on Instagram
കൂടാതെ പുരോഗമന വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശനം നടത്തിയത് പോലും വിവാദമാക്കുന്നത് സങ്കുചിതമായ രാഷ്ട്രീയ ബോധമാണ്. ദേശീയതലത്തിൽ ജനാധിപത്യത്തിന് വേണ്ടിയും കാവിവൽക്കരണത്തിന് പൊരുതി അംഗീകാരം നേടിയ ഡിവൈഎഫ്ഐ എസ്എഫ്ഐ നേതാക്കളെ കാണാൻ ആഗ്രഹിച്ചത് തന്നെ ഈ സംഘടനയ്ക്കുള്ള വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഇതിന് താഴെ പി ജയരാജനെ വിമർശിച്ചു കൊണ്ടും പലരും കമന്റുകളുമായി എത്തുന്നുണ്ട്. അതേസമയം കഴിഞ്ഞദിവസം മമ്മൂട്ടിയെ സന്ദർശിച്ച എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കളെ വിമർശിച്ചുകൊണ്ട് ഒരുകൂട്ടം അണികൾ രംഗത്തെത്തിയിരുന്നു. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇക്കൂട്ടർ പ്രതിഷേധം രേഖപ്പെടുത്തിയത്. മാത്രമല്ല ഇതിന്റെ ആവശ്യമുണ്ടോ എന്നും ഒരുകൂട്ടം അണികൾ ചോദിക്കുന്നു.
ENGLISH SUMMARY
CPM State Secretariat member P. Jayarajan has called for an end to the cyberattacks against actor Mammootty. Following his move to correct his own party followers, P. Jayarajan himself has faced intense criticism on social media.