AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kochi Residence: കൊച്ചിയിൽ വീട് വെക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? 5 വർഷത്തിനുള്ളിൽ വില ഇരട്ടിയാകാൻ സാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ

Kochi Property Investment 2026: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം, വാട്ടർ മെട്രോ, ഇൻഫോപാർക്ക് വികസനം എന്നിവ കണക്കിലെടുത്താൽ, അടുത്ത വർഷത്തിനുള്ളിൽ വില ഇരട്ടിയാകാൻ സാധ്യതയുള്ള നിരവധി പ്രദേശങ്ങൾ എറണാകുളത്തുണ്ട്. അല്പം വില കൂടുതൽ കൊടുത്താലും കൊടുക്കന്നത് ഇരട്ടിയായി കിട്ടുമെന്ന് ഉറപ്പുണ്ടേൽ അത് വളരെ നല്ലൊരു നിക്ഷേപമായിരിക്കും.

Kochi Residence: കൊച്ചിയിൽ വീട് വെക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? 5 വർഷത്തിനുള്ളിൽ വില ഇരട്ടിയാകാൻ സാധ്യതയുള്ള ഹോട്ട് സ്പോട്ടുകൾ
KochiImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 05 Apr 2026 | 07:45 PM

കൊച്ചിയിൽ ഒരു സെന്റ് സ്ഥലം വാങ്ങുക എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ ആ​ഗ്രഹം കൊണ്ട് വെറുതെ ഒരിടത്ത് സ്ഥലം വാങ്ങിയിടുകയല്ല വേണ്ടത്. പകരം, വരും വർഷങ്ങളിൽ സ്ഥലത്തിൻ്റെ വിലയിൽ വൻ കുതിച്ചുകയറ്റം നടക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ട് അവിടെ പണം നിക്ഷേപിക്കുന്നതാണ് ബുദ്ധി.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം, വാട്ടർ മെട്രോ, ഇൻഫോപാർക്ക് വികസനം എന്നിവ കണക്കിലെടുത്താൽ, അടുത്ത വർഷത്തിനുള്ളിൽ വില ഇരട്ടിയാകാൻ സാധ്യതയുള്ള നിരവധി പ്രദേശങ്ങൾ എറണാകുളത്തുണ്ട്. അല്പം വില കൂടുതൽ കൊടുത്താലും കൊടുക്കന്നത് ഇരട്ടിയായി കിട്ടുമെന്ന് ഉറപ്പുണ്ടേൽ അത് വളരെ നല്ലൊരു നിക്ഷേപമായിരിക്കും. അത്തരത്തിലുള്ള മികച്ച സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ALSO READ: പോക്കറ്റ് ചോരാതെ ഒരു സമ്മർ ട്രിപ്പ്; വേനൽക്കാലത്ത് കുറഞ്ഞ നിരക്കിൽ ബെംഗളൂരു ചുറ്റിക്കാണാം

കാക്കനാട് – ഇൻഫോപാർക്ക് മേഖല

കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് മേഖലയെ പിടിച്ചുനിർത്തുന്ന മികച്ച സ്ഥലങ്ങളിൽ ഒന്നാണ് കാക്കനാട്. ഇൻഫോപാർക്ക് ഫേസ് 2-ന്റെ പൂർണ്ണമായ പ്രവർത്തനം, സ്മാർട്ട് സിറ്റി വികസനം, മെട്രോ രണ്ടാം ഘട്ടം എന്നിവയാണ് ഈ സ്ഥലത്തിന് ഡിമാൻഡ് കൂടാനുള്ള പ്രധാന കാരണം. ഐടി പ്രൊഫഷണലുകളുടെ വൻ സാന്നിധ്യമുള്ള മേഖലയാണിത്. വീട് വാങ്ങി വാടകയ്ക്ക് കൊടുത്താലും നല്ലൊരു വരുമാനം സ്വന്തമാക്കാൻ സാധ്യതയുണ്ട്.

ആലുവ

നഗരത്തിൻ്റെ തിരക്കുകളിൽ നിന്ന് മാറി, എന്നാൽ എല്ലാ സൗകര്യങ്ങളോടും കൂടി താമസിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ആലുവയിൽ നിരവധിയിടങ്ങളാണുള്ളത്. കൊച്ചി മെട്രോ, എയർപോർട്ടിലേക്കുള്ള ഷോർട്ട് കട്ട്, ‌വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ ആലുവയുടെ പ്രധാന ആകർഷണമാണ്. ഭാവിയിൽ വലിയ പ്രോജക്ടുകൾ ഇനിയും വരാൻ സാധ്യതയുള്ളതിനാൽ സ്ഥലത്തിന് നിലവിലുള്ള ഡിമാൻഡ് കൂടാനാണ് സാധ്യത.

കളമശ്ശേരി

കൊച്ചി മെട്രോയുടെയും വരാനിരിക്കുന്ന സയൻസ് സിറ്റിയുടെയും പ്രധാന മേഖലയാണ് കളമശ്ശേരി. എന്തുകൊണ്ടും ഒരു പ്രീമിയം ലൊക്കേഷനാണ് കളമശ്ശേരി. ഹോസ്റ്റലുകൾക്കും സ്റ്റുഡന്റ് ലിവിംഗിനും വലിയ ഡിമാൻഡുള്ളതിനാൽ വീടുകൾ വാങ്ങിയാലും നഷ്ടമുണ്ടാകില്ല.

കലൂർ

കൊച്ചിയിലെ വികസിത പ്രദേശത്തിന്റെ പ്രധാന ഉദാഹരണമാണ് കലൂർ. നഗരമധ്യത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കലൂർ, എല്ലാ ഗതാഗത, ബിസിനസ് കേന്ദ്രങ്ങളിലേക്കും മികച്ച കണക്റ്റിവിറ്റിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്റ്റേഡിയം എന്നിവയാണ് ഇന്നീ സ്ഥലത്തിൻ്റെ മൂല്യം നിശ്ചയിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും ന​ഗരത്തിൻ്റെ വികസനവും ഭാവിയിലും സ്ഥലത്തിൻ്റെ ഡിമാൻഡ് വർദ്ധിപ്പിക്കും. അതിനാൽ നിങ്ങൾക്ക് ധൈര്യമായി ഇവിടെ നിക്ഷേപിക്കാവുന്നതാണ്.

 

 

Follow Us