AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bengaluru Namma Metro Travel: കുറഞ്ഞ ചിലവിൽ ബെംഗളൂരു കാണാം! നമ്മ മെട്രോ സ്റ്റേഷനുകൾക്ക് അടുത്തുള്ള കിടിലൻ സ്ഥലങ്ങൾ

How to Explore Bengaluru: ബെംഗളൂരുവിൽ ഏറ്റവും വലിയ വെല്ലുവിളി ട്രാഫിക് ബ്ലോക്കാണ്. എന്നാൽ നമ്മ മെട്രോ (Namma Metro) ഉണ്ടെങ്കിൽ ട്രാഫിക്കിൽ കുടുങ്ങാതെയും പോക്കറ്റ് കാലിയാകാതെയും നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ചുറ്റിക്കറങ്ങാം. മെട്രോ സ്റ്റേഷനുകളിൽ നിന്ന് നടന്നെത്താവുന്നതോ വളരെ അടുത്തുള്ളതോ ആയ ബെംഗളൂരുവിലെ മികച്ച ടൂറിസ്റ്റ് സ്പോട്ടുകൾ നമുക്ക് പരിചയപ്പെടാം.

Bengaluru Namma Metro Travel: കുറഞ്ഞ ചിലവിൽ ബെംഗളൂരു കാണാം! നമ്മ മെട്രോ സ്റ്റേഷനുകൾക്ക് അടുത്തുള്ള കിടിലൻ സ്ഥലങ്ങൾ
Bengaluru Namma Metro Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 20 Nov 2026 | 01:29 PM

ബെംഗളൂരു നഗരം ചുറ്റികാണാൻ ആ​ഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. ഏറ്റവും വലിയ വെല്ലുവിളി ട്രാഫിക് ബ്ലോക്കാണ്. എന്നാൽ നമ്മ മെട്രോ (Namma Metro) ഉണ്ടെങ്കിൽ ട്രാഫിക്കിൽ കുടുങ്ങാതെയും പോക്കറ്റ് കാലിയാകാതെയും നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ചുറ്റിക്കറങ്ങാം. മെട്രോ സ്റ്റേഷനുകളിൽ നിന്ന് നടന്നെത്താവുന്നതോ വളരെ അടുത്തുള്ളതോ ആയ ബെംഗളൂരുവിലെ മികച്ച ടൂറിസ്റ്റ് സ്പോട്ടുകൾ നമുക്ക് പരിചയപ്പെടാം.

ALSO READ: അടിപൊളി യാത്രയ്ക്ക് റെഡിയായിക്കോളൂ! കിടിലൻ പാക്കേജുമായി റെയിൽവേ

പർപ്പിൾ ലൈൻ റൂട്ടിലെ പ്രധാന സ്ഥലങ്ങൾ

കബ്ബൺ പാർക്ക് — കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ: നഗരമധ്യത്തിലെ പച്ചപ്പിന്റെ പറുദീസയായ കബ്ബൺ പാർക്ക് നമ്മ മെട്രോ സ്റ്റേഷന് തൊട്ടടുത്താണ്. രാവിലെയും വൈകുന്നേരവും നടക്കാനും ഫോട്ടോ എടുക്കാനും വിശ്രമിക്കാനും പറ്റിയ മികച്ച ഇടം.

വിശ്വേശ്വരയ്യ മ്യൂസിയം — കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷൻ: കുട്ടികൾക്കും ശാസ്ത്രത്തെ സ്നേഹിക്കുന്നവർക്കും ഏറെ ഇഷ്ടപ്പെടുന്ന ഈ മ്യൂസിയത്തിലേക്ക് സ്റ്റേഷനിൽ നിന്ന് 5-10 മിനിറ്റ് നടത്തം മാത്രമേയുള്ളൂ.

വിധാൻ സൗധ— ഡോ. ബി.ആർ. അംബേദ്കർ സ്റ്റേഷൻ: ബെംഗളൂരുവിൽ എത്തുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട പ്രൗഢഗംഭീരമായ നിർമ്മിതിയാണിത്. മെട്രോ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയാലുടൻ ഈ കാഴ്ച കാണാം.

എം.ജി റോഡ് & ചർച്ച് സ്ട്രീറ്റ് — എം.ജി റോഡ് മെട്രോ സ്റ്റേഷൻ: ഷോപ്പിംഗിനും സ്ട്രീറ്റ് ഫുഡിനും കഫേകൾക്കും പ്രശസ്തമായ ചർച്ച് സ്ട്രീറ്റും ബ്രിഗേഡ് റോഡും എംജി റോഡ് സ്റ്റേഷന് തൊട്ടടുത്താണ്.

ഹലസൂരു തടാകം— ഹലസൂരു / ട്രിനിറ്റി മെട്രോ സ്റ്റേഷൻ: ശാന്തമായ സായാഹ്നങ്ങൾ ചെലവഴിക്കാനും ബോട്ടിംഗിനും പറ്റിയ മനോഹരമായ തടാകം ട്രിനിറ്റി അല്ലെങ്കിൽ ഹലസൂരു മെട്രോ സ്റ്റേഷനിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.

ഗ്രീൻ ലൈൻ റൂട്ടിലെ പ്രധാന സ്ഥലങ്ങൾ

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ — ലാൽബാഗ് മെട്രോ സ്റ്റേഷൻ: അപൂർവ്വ സസ്യങ്ങളും ഗ്ലാസ് ഹൗസും തടാകവുമുള്ള ലാൽബാഗ് ഗാർഡന്റെ കവാടത്തിന് തൊട്ടടുത്താണ് ഈ സ്റ്റേഷൻ. അതിനാൽ സ്റ്റേഷനിൽ ഇറങ്ങി പെട്ടെന്ന് തന്നെ ഇവിടേക്ക് എത്തിച്ചേരാവുന്നതാണ്.

ഇസ്കോൺ ക്ഷേത്രം— മഹാലക്ഷ്മി മെട്രോ സ്റ്റേഷൻ: രാജാജിനഗറിലെ പ്രശസ്തമായ ഇസ്കോൺ ക്ഷേത്രത്തിലേക്ക് മഹാലക്ഷ്മി മെട്രോ സ്റ്റേഷനിൽ നിന്ന് വളരെ കുറഞ്ഞ ദൂരം മാത്രമേയുള്ളൂ.

ബസവനഗുഡി & ബുൾ ടെമ്പിൾ — നാഷണൽ കോളേജ് മെട്രോ സ്റ്റേഷൻ: പഴയ ബെംഗളൂരുവിന്റെ തനിമയും ഗാന്ധി ബസാറും പ്രശസ്തമായ വിദ്യാർത്ഥി ഭവൻ മസാല ദോശയും ആസ്വദിക്കാൻ നാഷണൽ കോളേജ് സ്റ്റേഷനിൽ ഇറങ്ങിയാൽ മതി.

English Summary:

Connecting the far corners of the city via the Bengaluru Namma Metro Purple Line and the Green Line, the metro allows tourists, weekend explorers, families, and solo travellers to bypass the notorious gridlock completely.

Follow Us