Bengaluru Travel: ബെംഗളൂരു കറങ്ങാൻ പോയാലോ; മെട്രോ റൂട്ടുകൾ മുതൽ സ്ട്രീറ്റ് ഫുഡ് വരെ, അറിയേണ്ടതെല്ലാം

Bengaluru Summer Holiday Travel Guide: ഷോപ്പിംഗിനായാലും പഠനത്തിനോ ജോലിക്കോ ആയാലും ബെംഗളൂരു എന്നും മികച്ച സ്ഥലമാണ്. അതുകൊണ്ട് തന്നെ ​ന​ഗരത്തിൽ എവിടെചെന്നാലും ഒരു മലയാളിയെ എങ്കിലും നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഈ വേനലവധിക്ക് ബെം​ഗളൂരു കറങ്ങാനിറങ്ങുന്നവർക്ക് മികച്ച് സ്പോട്ടുകളും ഫുഡ് സ്ട്രീറ്റുകളും ഉൾപ്പെടുത്തികൊണ്ട് ഒരു യാത്ര ലേഖനമിതാ.

Bengaluru Travel: ബെംഗളൂരു കറങ്ങാൻ പോയാലോ; മെട്രോ റൂട്ടുകൾ മുതൽ സ്ട്രീറ്റ് ഫുഡ് വരെ, അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Published: 

11 Apr 2026 | 09:53 PM

​ഗാർഡൻ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ന​ഗരമാണ് നമ്മുടെ സ്വന്തം ബെം​ഗളൂരു. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമെന്ന പ്രത്യേകതയും ബെം​ഗളൂരുവിനുണ്ട്. ഷോപ്പിംഗിനായാലും പഠനത്തിനോ ജോലിക്കോ ആയാലും ബെംഗളൂരു എന്നും മികച്ച സ്ഥലമാണ്. അതുകൊണ്ട് തന്നെ ​ന​ഗരത്തിൽ എവിടെചെന്നാലും ഒരു മലയാളിയെ എങ്കിലും നമുക്ക് കാണാൻ സാധിക്കുന്നതാണ്. ഈ വേനലവധിക്ക് ബെം​ഗളൂരു കറങ്ങാനിറങ്ങുന്നവർക്ക് മികച്ച് സ്പോട്ടുകളും ഫുഡ് സ്ട്രീറ്റുകളും ഉൾപ്പെടുത്തികൊണ്ട് ഒരു യാത്ര ലേഖനമിതാ.

എങ്ങനെ എത്തിച്ചേരാം?

കേരളത്തിൽ നിന്നാണ് നിങ്ങൾ യാത്ര പോകുന്നതെങ്കിൽ നമ്മുടെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും കേരള/കർണാടക കെഎസ്ആർടിസി (KSRTC) ബസുകളും പ്രൈവറ്റ് ബസുകളും ലഭ്യമാണ്. ഇനിയതല്ലെങ്കിലും ട്രെയിനുകളും ധാരാളമായിട്ടുണ്ട്. മജസ്റ്റിക് (KSR), യശ്വന്ത്പൂർ, കൃഷ്ണരാജപുരം (KR Puram), എസ്എംവിടി (SMVT) ബയ്യപ്പനഹള്ളി എന്നിവടങ്ങളിലേക്കാണ് പ്രധാനമായും ട്രെയിനുകൾ സർവീസ് നടത്തുന്നത്. ഇതിൽ ഏത് തിരഞ്ഞെടുത്തുകൊണ്ടും നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് യാത്ര പ്ലാൻ ചെയ്യാവുന്നതാണ്.

ALSO READ: ബെംഗളൂരു – കൊച്ചി യാത്രയിലെ ‘സീക്രട്ട്’ ടിപ്‌സ്; ഇങ്ങനെ യാത്ര ചെയ്താൽ പകുതി പണം ലാഭിക്കാം

 നമ്മ മെട്രോ യാത്ര

ബെംഗളൂരുവിലെത്തിയാൽ എങ്ങനെ യാത്ര ചെയ്യാമെന്ന് ആശങ്കപ്പെടുന്നവർക്ക് ട്രാഫിക്കില്ലാതെ യാത്ര ചെയ്യാൻ ഏറ്റവും നല്ല മാർഗ്ഗമാണ് നമ്മ മെട്രോ. പർപ്പിൾ ലൈൻ, ഗ്രീൻ ലൈൻ എന്നിങ്ങനെ വിവിധ റൂട്ടുകളിലേക്ക് ഏറ്റവും ചിലവ് കുറഞ്ഞ നിരക്കിൽ നമ്മ മെട്രോ ഉപയോ​ഗിച്ച് നിങ്ങൾക്ക് യാത്ര ചെയ്യാവുന്നതാണ്. മെട്രോ സ്മാർട്ട് കാർഡോ അല്ലെങ്കിൽ ‘Namma Metro’ ആപ്പ് വഴിയുള്ള ക്യുആർ കോഡോ ഉപയോഗിച്ചാൽ നേരത്തെ ടിക്കറ്റ് എടുക്കാവുന്നതാണ്.

കാണേണ്ട പ്രധാന സ്ഥലങ്ങൾ

ലാൽബാഗ് & കബ്ബൺ പാർക്ക്, ബാംഗ്ലൂർ പാലസ്, ബന്നാർഘട്ട നാഷണൽ പാർക്ക്, വിശ്വേശ്വരയ്യ മ്യൂസിയം എന്നിവയാണ് ബെം​ഗളൂരുവിൽ എത്തിയാൽ പ്രധാനമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ. കുടുംബത്തോടൊപ്പമായാലും കൂട്ടുകാർക്കൊപ്പമായാലും നിങ്ങൾക്ക് ഇവിടെ എത്തിച്ചേരാനാകും. നമ്മ മെട്രോയുടെ സ്റ്റേഷനുകൾക്ക് അടുത്താണ് മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും എന്നത് വളരെ പ്രധാനമാണ്.

സ്ട്രീറ്റ് ഫുഡ് രുചികൾ

ബെംഗളൂരുവിലെ ഭക്ഷണം വെറുമൊരു രുചിയല്ല, അതൊരു അനുഭവവും ഓർമ്മയുമാണ്. വൈകുന്നേരങ്ങളിൽ ഫുഡ് ആസ്വദിക്കാൻ ഏറ്റവും നല്ല സ്ഥലമാണ് വിവി പുരം ഫുഡ് സ്ട്രീറ്റ്. സ്ട്രീറ്റ് ഫുഡ് പ്രേമികളുടെ സ്വർഗ്ഗമാണ് ഇവിടം. അസ്സൽ ബെംഗളൂരു മസാല ദോശ കഴിക്കാൻ ആ​ഗ്രഹമുള്ളവർക്ക് വിദ്യാർത്ഥി ഭവൻ അല്ലെങ്കിൽ ഗാന്ധി ബസാർ സന്ദർശിക്കാവുന്നതാണ്. ലാൽബാഗിന് സമീപമുള്ള മാവള്ളി കോഫി പ്രേമികൾക്ക് ഇഷ്ടമുള്ള സ്ഥലമാണ്.

 

 

 

Follow Us
എത്ര കടുപ്പമുള്ള ഇറച്ചിയും വെണ്ണ പോലെ വേകും, പച്ച പപ്പായയുണ്ടോ
ചക്ക വരിക്കയോ, കൂഴയോ? എങ്ങനെ തിരിച്ചറിയാം?
മഹാരാഷ്ട്രക്കാരുടെ പച്ചമാങ്ങ കറി കഴിച്ചിട്ടുണ്ടോ? ഈസിയാ
സ്വർണം എങ്ങനെ വൃത്തിയാക്കാം, വഴികൾ ഒട്ടേറെ
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം
ഫുട്ബോൾ കളിക്കുന്നൊരാന, വൈറൽ
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്