AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bengaluru Train Journey: ബെംഗളൂരുവിൽ നിന്ന് ഒരു ട്രെയിൻ യാത്രയായാലോ? ഇതാ മനോഹരമായ ചില റൂട്ടുകൾ!

Bengaluru Train Travel Tips: മഴക്കാലത്ത് ജനലരികിലിരുന്ന്, പുറത്തെ പച്ചപ്പും കുന്നുകളും കണ്ടുകൊണ്ട് ഒരു ട്രെയിൻ യാത്ര പോകാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. ബെംഗളൂരുവിന്റെ തിരക്കുകളിൽ നിന്ന് മാറി, മൺസൂൺ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ പറ്റിയ ചില മനോഹരമായ ട്രെയിൻ റൂട്ടുകൾ നമ്മുക്ക് പരിചയപ്പെടാം. കോടമഞ്ഞിൽ മൂടിയ കുന്നുകളും, താഴ്‌വരകളിലേക്ക് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും, ഹരിതാഭമായ വനങ്ങളും കണ്ടുകൊണ്ട് ഒരു ട്രെയിൻ യാത്ര പോയാലോ.

Bengaluru Train Journey: ബെംഗളൂരുവിൽ നിന്ന് ഒരു ട്രെയിൻ യാത്രയായാലോ? ഇതാ മനോഹരമായ ചില റൂട്ടുകൾ!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Updated On: 25 Jul 2026 | 09:28 PM

നമ്മുടെ സ്വന്തം അതിർത്തി സംസ്ഥാനമായ കർണാടകയിലും മറ്റും ഇപ്പോൾ മഴക്കാലമാണ്. അതുകൊണ്ട് തന്നെ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതൊരു നല്ല അവസരമാണ്. മഴക്കാലത്ത് ജനലരികിലിരുന്ന്, പുറത്തെ പച്ചപ്പും കുന്നുകളും കണ്ടുകൊണ്ട് ഒരു ട്രെയിൻ യാത്ര പോകാൻ ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. ബെംഗളൂരുവിന്റെ തിരക്കുകളിൽ നിന്ന് മാറി, മൺസൂൺ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ പറ്റിയ ചില മനോഹരമായ ട്രെയിൻ റൂട്ടുകൾ നമ്മുക്ക് പരിചയപ്പെടാം. കോടമഞ്ഞിൽ മൂടിയ കുന്നുകളും, താഴ്‌വരകളിലേക്ക് കുതിച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും, ഹരിതാഭമായ വനങ്ങളും കണ്ടുകൊണ്ട് ഒരു ട്രെയിൻ യാത്ര പോയാലോ. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രകൃതിരമണീയമായ മൺസൂൺ റെയിൽ റൂട്ടുകളിൽ ഒന്നാണ് ബെംഗളൂരു – മംഗളൂരു റൂട്ട്.

മംഗളൂരു എക്സ്പ്രസ് (Yesvantpur – Mangaluru Express), കണ്ണൂർ എക്സ്പ്രസ്, ഗോമതീശ്വര എക്സ്പ്രസ് എന്നിവ നിങ്ങളുടെ യാത്രയ്ക്കായി തിരഞ്ഞെടുക്കാം. സക്ലേഷ്പൂരിനും സുബ്രഹ്മണ്യ റോഡിനുമിടയിലുള്ള റൂട്ടാണ് ഈ യാത്രയുടെ പ്രധാന ആകർഷണം. പശ്ചിമഘട്ട മലനിരകളെ കീറിമുറിച്ച് മുന്നോട്ട് പോകുന്ന ട്രെയിനുകളുടെ ജനലിലൂടെ നോക്കിയാൽ കാണാൻ കഴിയുന്നത് അതിമനോഹരമായ കാഴ്ച്ചകളാണ്. മലതുരന്ന് ഉണ്ടാക്കിയ പ്രകൃതിദത്ത പാതകൾ, അഗാധമായ താഴ്‌വരകൾക്ക് മീതെയുള്ള മനോഹരമായ റെയിൽ പാലങ്ങൾ, മഴക്കാലത്ത് മലനിരകളിൽ നിന്ന് ഉത്ഭവിച്ച് ട്രെയിൻ പാതയ്ക്ക് തൊട്ടരികിലൂടെ പതിക്കുന്ന ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ ഇവയെല്ലാം ഈ കാഴ്ച്ചകളിൽ ഉൾപ്പെടുന്നവയാണ്.

ALSO READ: ആറന്മുളയിൽ എത്തുന്ന എല്ലാവർക്കും വള്ളസദ്യ കിട്ടുമോ? സംവിധാനം ഇങ്ങനെയെല്ലാം

അടുത്തതാണ് മം​ബെംഗളൂരു മൈസൂരു റൂട്ട്. പച്ചപ്പു നിറഞ്ഞ നെൽവയലുകളും കണ്ടുകൊണ്ട് ഒരു ഡേ-ട്രിപ്പിന് ഏറ്റവും അനുയോജ്യമാണ് ബെംഗളൂരു – മൈസൂരു റെയിൽ യാത്ര. വന്ദേ ഭാരത് എക്സ്പ്രസ് , ശതാബ്ദി എക്സ്പ്രസ് , രാജ്യറാണി എക്സ്പ്രസ് തുടങ്ങിയവ ഈ റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ട്. ബെംഗളൂരു സിറ്റിയുടെ തിരക്കുകളിൽ നിന്ന് ട്രെയിൻ പുറപ്പെട്ട് മിനിറ്റുകൾക്കകം തന്നെ ഗ്രാമീണ ഭംഗി ആസ്വദിക്കാനാകും. രാമനഗര, ചന്നപട്ടണ വഴിയുള്ള പാതയിൽ ഇരുവശത്തും പച്ചപ്പു വിരിച്ച നെൽവയലുകൾ കാണാം. ശാന്തമായ അന്തരീക്ഷവും തണുത്ത കാറ്റും യാത്രാനുഭവം ഇരട്ടി മനോഹരമാക്കുന്നു.

മറ്റൊരു ട്രെയിൻ യാത്രയാണ് ബെംഗളൂരു – അരക്കു താഴ്‌വരയിലൂടെയുള്ളത്. ആന്ധ്രാപ്രദേശിലെ ഈഴമനോഹരമായ ഹിൽ സ്റ്റേഷനായ അരക്കു വാലി കാണാൻ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ഒരു ദീർഘദൂര റെയിൽ യാത്രയാണിത്. ഏകദേശം 18–20 മണിക്കൂർ വരെ യാത്രയുണ്ടാകും. പ്രശാന്തി എക്സ്പ്രസ് യശ്വന്ത്പൂർ-വിശാഖപട്ടണം എന്നീ ട്രെയിനുകൾ യാത്രയയ്ക്കായി തിരഞ്ഞെടുക്കാം. വിശാഖപട്ടണത്ത് നിന്ന് അരക്കുവിലേക്കുള്ള 4-5 മണിക്കൂർ യാത്രയാണ് ഈ ട്രിപ്പിന്റെ പ്രധാന ആകർഷണം. മലനിരകളെ തുരന്നുള്ള തുരങ്കങ്ങളിലൂടെയും, അഗാധമായ താഴ്‌വരകൾക്ക് മീതെയുള്ള വലിയ പാലങ്ങളിലൂടെയുമാണ് ട്രെയിൻ കടന്നുപോകുന്നത്.

മഴക്കാലത്ത് ആർത്തലച്ചൊഴുകുന്ന വെള്ളച്ചാട്ടങ്ങളും, കോടമഞ്ഞു പുതച്ച തേയില/കാപ്പി തോട്ടങ്ങളും ക്ലിക്ക് ചെയ്യാൻ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ബെസ്റ്റ് സ്പോട്ട്. യാത്രയ്‌ക്കൊടുവിൽ അരക്കുവിലെത്തിയാൽ കാത്തിരിക്കുന്നത് വേറിട്ട ഗോത്രവർഗ്ഗ പാചകരീതിയും നാവൂറുന്ന രുചികളുമാണ്. എണ്ണയോ വെള്ളമോ ഉപയോഗിക്കാതെ, മസാല പുരട്ടിയ കോഴിയിറച്ചി മുളങ്കുഴലിൽ വെച്ച് കനലിൽ ചുട്ടെടുക്കുന്ന വിഭവം ഇവിടുത്തെ പ്രധാന രുചികളിൽ ഒന്നാണ്.

English Summary:

Bengaluru this monsoon with scenic train journeys to various destinations. Travel to Mangaluru through the Western Ghats, enjoying misty hills and waterfalls. Scenic Routes And Complete Travel Guide.

Follow Us