Kerala Tourism: മണ്ണിടിച്ചിൽ ഭീഷണി: ഈ സ്ഥലങ്ങളിലേക്കുള്ള ട്രിപ്പ് പ്ലാൻ മാറ്റിക്കോ, നിയന്ത്രണങ്ങൾ ഇങ്ങനെ
Tourist Places In Kerala Which Temporarily Closed: വിവിധയിടങ്ങളിൽ ഇത്തരം സാഹചര്യം തുടരുന്നതിനാൽ സംസ്ഥാനത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടങ്ങൾ കനത്ത യാത്രാ നിയന്ത്രണങ്ങളും താൽക്കാലിക നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നതിന് മുമ്പായി ഈ അറിയിപ്പുകൾ പൂർണമായും മനസ്സിലാക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം
കാലവർഷം അതിശക്തമായി തുടരുകയാണ്. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മണ്ണിടിച്ചിലും മൂലം കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വയനാട് കള്ളാടിയിൽ കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഇനിയും മണ്ണിനടിയിൽ മൃതദേഹങ്ങൾ ഉണ്ടാകാമെന്നാണ് കരുതുന്നത്. വിവിധയിടങ്ങളിൽ ഇത്തരം സാഹചര്യം തുടരുന്നതിനാൽ സംസ്ഥാനത്തെ മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളും താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജില്ലാ ഭരണകൂടങ്ങൾ കനത്ത യാത്രാ നിയന്ത്രണങ്ങളും താൽക്കാലിക നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നതിന് മുമ്പായി ഈ അറിയിപ്പുകൾ പൂർണമായും മനസ്സിലാക്കേണ്ടതുണ്ട്. അത്തരത്തിൽ അടച്ചുപൂട്ടിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഏതെല്ലാമെന്ന് നോക്കാം.
ALSO READ: പൊന്മുടിയിലേക്ക് കൂടുതൽ കെഎസ്ആർടിസി ബസുകൾ; റൂട്ടുകൾ ഇങ്ങനെ, സമയം ടിക്കറ്റ് നിരക്ക്
വയനാട് അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ
വയനാട് ജില്ലയിലെ കള്ളാടിയിലാണ് കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായത്. കനത്ത മഴയിൽ വയനാട് ചുരത്തിൽ ദൃശ്യപരത കുറയുന്നതും മരങ്ങൾ കടപുഴകി വീഴുന്നതും പതിവായിരിക്കുകയാണ്. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ഈ റൂട്ടിലൂടെയുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള വിനോദയാത്രകൾ ഒഴിവാക്കാൻ നിർദ്ദേശമുണ്ട്. കനത്ത മഴയിൽ മലയോര പാതകളിൽ വഴുക്കലും മണ്ണിടിച്ചിൽ സാധ്യതയും ഉള്ളതിനാൽ ട്രെക്കിംഗ് നടത്തുന്ന മേഖലകൾ പൂർണ്ണമായി നിർത്തിവെച്ചു. ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ വെള്ളമുയർന്നതിനാലും ശക്തമായ കാറ്റുള്ളതിനാലും ഇവിടുത്തെ ബോട്ടിംഗും പ്രവേശനവും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്.
മൂന്നാർ അടച്ചിട്ട വിനോദ സഞ്ചാര കേന്ദ്രങ്ങൾ
കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരികൾ മൂന്നാറിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂന്നാർ സിഎസ്ഐ പള്ളിക്ക് സമീപം വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായ സാഹചര്യത്തിലാണ് വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി കലക്ടറുടെ നിർദ്ദേശം . മണ്ണിടിച്ചിലിനെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ സിഎസ്ഐ പള്ളിക്ക് സമീപമുള്ള റോഡിൽ നിലവിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ
വടക്കൻ കേരളത്തിലാണ് നിലവിൽ ശക്തമായ മഴ തുടരുന്നത്. വനമേഖലകളിൽ മഴ ശക്തമായതിനെത്തുടർന്ന് വിനോദസഞ്ചാരികൾക്ക് താൽക്കാലികമായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പുഴകളിൽ നീരൊഴുക്ക് അപകടകരമായ രീതിയിൽ ഉയരുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ മേഖലകളിലേക്കുള്ള യാത്രയ്ക്ക് മുമ്പായി നിർദ്ദേശങ്ങൾ കൃത്യമായി പരിശോധിക്കുക.
മഴയെത്തുടർന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഓഫ്-റോഡ് ട്രെക്കിംഗിന് നിരോധനം: ഒരു മലയോര മേഖലയിലും ഓഫ്-റോഡ് ജീപ്പ് സഫാരികൾക്കോ കാട്ടുപാതകളിലൂടെയുള്ള ട്രെക്കിംഗിനോ മഴയുള്ള സാഹചര്യങ്ങളിൽ തയ്യാറാകരുത്. ഇത് വലിയ അപകടം ക്ഷണിച്ചുവരുത്തും.
ജലാശയങ്ങളിൽ ഇറങ്ങരുത്: ശക്തമായ മഴ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ വെള്ളച്ചാട്ടങ്ങൾ, നദികൾ, ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങൾ എന്നിവടങ്ങളിൽ ഇറങ്ങുന്നതിനും സെൽഫി എടുക്കുന്നതും പൂർണമായും ഒഴിവാക്കുക.
നൈറ്റ് ട്രാവൽ ബാൻ: രാത്രി സമയങ്ങളിൽ മലയോര മേഖലകളിലൂടെയുള്ള യാത്രകൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
ഡിസാസ്റ്റർ മാനേജ്മെന്റ് നിർദ്ദേശങ്ങൾ: അതത് ജില്ലാ കളക്ടർമാരും ദുരന്തനിവാരണ അതോറിറ്റിയും പുറപ്പെടുവിക്കുന്ന പ്രത്യേക അലേർട്ടുകളും മുന്നറിയിപ്പുകളും കൃത്യമായി പാലിക്കുക.
English Summary:
Planning a trip to your favourite spots. Here is the complete updated list of tourist places in Kerala temporarily closed due to severe monsoon rain, flashing alerts, and landslide threats.