Padaharam Bridge: മുകളിൽ റോഡ്, താഴെ നടപ്പാത, 8 വാച്ച് ടവറുകൾ; ഇതാണ് തകഴി നെടുമുടിയെ കൂട്ടിമുട്ടിക്കുന്ന പടഹാരം പാലം

Alappuzha Padaharam Bridge: തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പമ്പാ നദിക്ക് കുറുകെ പടഹാരം പാലം നിർമ്മിച്ചിരിക്കുന്നത്. ആലപ്പുഴയുടെ കായൽ ഭം​​ഗിയും ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. ഈ പാലത്തിൽ നിന്ന് നോക്കിയാൽ കുട്ടനാടൻ്റെ പാടശേഖരങ്ങളും പൂക്കൈതയാറിന്റെ ഭംഗിയും സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയും.

Padaharam Bridge: മുകളിൽ റോഡ്, താഴെ നടപ്പാത, 8 വാച്ച് ടവറുകൾ; ഇതാണ് തകഴി നെടുമുടിയെ കൂട്ടിമുട്ടിക്കുന്ന പടഹാരം പാലം

Padaharam Bridge

Published: 

14 May 2025 13:44 PM

ആലപ്പുഴയിലെ ടൂറിസം വിനോദ സഞ്ചാരികൾക്ക് എന്നും ഒരു കൗതുകമാണ്. കായലും കടലും നെൽപാടങ്ങളും ഹൗസ് ബോട്ടും വള്ളങ്ങളും എല്ലാം കൗതുകകരമായ കാഴ്ച്ചയാണ്. ആലപ്പുഴയിലെ പല ​ഗ്രാമങ്ങളിലും ഇന്നും ജംങ്കാറുകളും വള്ളങ്ങളുമാണ് ഉപയോ​ഗിക്കുന്നത്. അത്തരത്തിൽ വിനോദ സഞ്ചാരത്തിനും നാടിൻ്റെ വികസനത്തിനും വഴതെളിച്ചുകൊണ്ടാണ് സംസ്ഥാനത്തെ ആദ്യത്തെ പാത്ത് വേ പാലം ഒരുക്കിയിരിക്കുന്നത്.

തകഴി, നെടുമുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് പമ്പാ നദിക്ക് കുറുകെ പടഹാരം പാലം നിർമ്മിച്ചിരിക്കുന്നത്. ആലപ്പുഴയുടെ കായൽ ഭം​​ഗിയും ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണിത്. കുട്ടനാട്ടിലൂടെ കടന്നുപോകുന്ന പ്രധാന പാതകളായ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനെയും ബന്ധിപ്പിക്കുന്നതാണ് കരുവാറ്റ-കുപ്പപ്പുറം റോഡിലെ പടഹാരം പാലം.

പമ്പാ നദിക്ക് കുറുകെ നിർമിച്ച പടഹാരം പാലം മറ്റ് പാലങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമാണ്. 2016-17ലെ ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി അനുവദിച്ച 63.35 കോടി രൂപ മുതൽമുടക്കിലാണ് പാലം നി‍ർമിച്ചത്. 453 മീറ്റർ നീളവും, 7.5 മീറ്റർ വീതി, 35 മീറ്റർ നീളമുള്ള ആറ് സ്പാനുകൾ, 45 മീറ്റർ നീളമുള്ള മൂന്ന് സെൻ്റർ സ്പാനുകൾ, 12 മീറ്റർ നീളമുള്ള ഒൻപത് സ്പാനുകൾ, മുകളിലെ നിലയിൽ റോഡും താഴെ നിലയിൽ നടപ്പാത, ഇരുവശത്തുമുള്ള നടപ്പാതയ്ക്ക് 1.70 മീറ്റർ വീതി, കേരളീയ വാസ്‌തുവിദ്യയിൽ ഒരുക്കിയ എട്ട് വാച്ച്‌ ടവറുകൾ എന്നിവയാണ് ഈ പാലത്തിലെ പ്രധാന സവിശേഷതകൾ.

ഈ പാലത്തിൻ്റെ രൂപകൽപനയാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്. മുകളിലെ നിലയിൽ റോഡും താഴത്തെ നിലയിൽ നടപ്പാതയും ആണ് പാലത്തിനെ കൂടുതൽ ആകർഷണീയമാക്കുന്നത്. ഇത്തരത്തിൽ ഒരു പാലം കേരളത്തിൽ ആദ്യമാണെന്നത് മറ്റൊരു പ്രത്യോകതയാണ്. ഈ പാലത്തിൽ നിന്ന് നോക്കിയാൽ കുട്ടനാടൻ്റെ പാടശേഖരങ്ങളും പൂക്കൈതയാറിന്റെ ഭംഗിയും സഞ്ചാരികൾക്ക് ആസ്വദിക്കാൻ കഴിയും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ