Vilangan Hills: ഇതാണ് തൃശ്ശൂരിലെ ഓക്സിജൻ ജാർ…; സൊറ പറഞ്ഞിരിക്കാൻ ഒരു വൺ-ഡേ ട്രിപ്പ് അടിച്ചാലോ

Summer Vacation Trip: നഗരത്തിൻ്റെ തിരക്കുകളിൽ ശ്വാസം മുട്ടുമ്പോൾ, അല്പം ശുദ്ധവായു ശ്വസിക്കാനും സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സൊറ പറഞ്ഞിരിക്കാനും ഇതിലും മികച്ച ഒരിടം വേറെയുണ്ടാകില്ല. തൃശ്ശൂരുകാരുടെ സ്വന്തം ഓക്സിജൻ ജാർ എന്നറിയപ്പെടുന്ന വിലങ്ങൻ കുന്നിലേക്ക് ആകാം നിങ്ങളുടെ ഇക്കൊല്ലത്തെ വെക്കേഷൻ ട്രിപ്പ്.

Vilangan Hills: ഇതാണ് തൃശ്ശൂരിലെ ഓക്സിജൻ ജാർ...; സൊറ പറഞ്ഞിരിക്കാൻ ഒരു വൺ-ഡേ ട്രിപ്പ് അടിച്ചാലോ

Vilangan Hills

Published: 

07 Mar 2026 | 01:50 PM

പരീക്ഷാ കാലം കഴിയുന്നതോടെ കുട്ടികൾക്ക് വേനലവധി ആരംഭിക്കുകയാണ്. ഇക്കൊല്ലത്തെ വേനലവധിക്ക് എവിടേക്ക് പോകുമെന്ന ആശങ്കയിലാണോ നിങ്ങൾ. എങ്കിൽ വിഷമിക്കേണ്ട ഒരു കിടിലൻ സ്ഥലമുണ്ട് അതും നമ്മുടെ കേരളത്തിൽ. കൊച്ചിയിൽ നിന്നായാലും വടക്കു നിന്നായാലും വരുന്ന സഞ്ചാരികൾക്ക് ഏറെ അടുത്തുള്ള തൃശൂരിലാണ് മനോഹരമായ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

നഗരത്തിൻ്റെ തിരക്കുകളിൽ ശ്വാസം മുട്ടുമ്പോൾ, അല്പം ശുദ്ധവായു ശ്വസിക്കാനും സുഹൃത്തുക്കളോടും കുടുംബത്തോടും ഒപ്പം സൊറ പറഞ്ഞിരിക്കാനും ഇതിലും മികച്ച ഒരിടം വേറെയുണ്ടാകില്ല. തൃശ്ശൂരുകാരുടെ സ്വന്തം ഓക്സിജൻ ജാർ എന്നറിയപ്പെടുന്ന വിലങ്ങൻ കുന്നിലേക്ക് ആകാം നിങ്ങളുടെ ഇക്കൊല്ലത്തെ വെക്കേഷൻ ട്രിപ്പ്.

തൃശ്ശൂർ നഗരത്തിൽ നിന്നും വെറും 7-8 കിലോമീറ്റർ സഞ്ചരിച്ചാൽ, വിലങ്ങൻ കുന്നിലേക്ക് എത്താൻ കഴിയും. കുന്നിൻ മുകളിൽ എത്തിയാൽ മറ്റൊരു ലോകത്തെത്തിയ അനുഭൂതിയായിരിക്കും. ഏകദേശം അഞ്ച് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ കുന്നിൻപ്രദേശം പ്രകൃതി സ്നേഹികളുടെയും സ്വർ​ഗ ഭൂമിയാണ് വിലങ്ങൻ കുന്ന്.

ALSO READ: പച്ചപ്പിൻ്റെ പറുദീസ; ഇതാണോ കേരളത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം?

തൃശ്ശൂർ നഗരത്തിൻ്റെ ഭം​ഗിയുള്ള കാഴ്ചയും, പച്ചപ്പണിഞ്ഞ പാടങ്ങളും ശുദ്ധവായു ശ്വസിക്കാനും ഇവിടേക്ക് ഓടിയെത്താം. ധാരാളം മരങ്ങൾ ഉള്ളതിനാലും നഗരത്തേക്കാൾ ഉയരത്തിലായതിനാലും ഇവിടുത്തെ കാറ്റ് വളരെ അനുഭൂതിയുള്ളത് സുഖമുള്ളതുമാണ്. ഒറ്റ ദിവത്തേക്ക് കുടുംബവുമായി ഒരു ട്രിപ്പിന് അനുയോജ്യമായ രീതിയിൽ വലിയൊരു ചിൽഡ്രൻസ് പാർക്കും അമ്യൂസ്‌മെന്റ് റൈഡുകളും ഇവിടെയുണ്ട്.

വൈകുന്നേരം നാല് മണിക്ക് ശേഷം പോകുന്നതാണ് ഏറ്റവും അനുയോജ്യം. കാരണം അതിമനോഹരമായ സൂര്യാസ്തമയം കാണാൻ ഇതാണ് ബെസ്റ്റ് സമയം. രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ സന്ദർശകർക്ക് ഇവിടേക്ക് പ്രവേശനമുണ്ട്. തൃശൂരിൽ നിന്ന് കുന്നംകുളം റോഡിലൂടെ വരുമ്പോൾ വിലങ്ങൻ കുന്നിലേക്കുള്ള കവാടം കാണാം. വിലങ്ങൻ കുന്നിൻ്റെ തന്ത്രപ്രാധാന്യമുള്ള കിടപ്പ് ആദ്യം കണ്ടെത്തിയത് ബ്രിട്ടിഷുകാരാണ്.

തൃശൂർ നഗരത്തിൻ്റെയും ചുറ്റുമുള്ള കോൾപ്പാടങ്ങളുടേയും കാഴ്ച ഇവിടെ നിന്ന് കാണാനാകുന്നതിനാൽ തൃശൂരിൻ്റെ ബാൽക്കണി എന്നൊരു പേരും ഈ സ്ഥലത്തിനുണ്ട്. അശോകവനം എന്ന പേരിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യത്തോട്ടം ഈ കുന്നിൻ മുകളിലുണ്ട്. മുതിർന്നവർക്ക് 10 രൂപയും കുട്ടികൾക്ക് അഞ്ച് രൂപയുമാണ് ഇവിടുത്തെ പ്രവേശന ഫീസ്.

 

 

 

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്