Temples Visit In South India: വിശ്വാസം ഇല്ലെങ്കിലും പോന്നോളൂ! സൗത്ത് ഇന്ത്യയിൽ കണ്ടിരിക്കേണ്ട ക്ഷേത്രങ്ങൾ ഇതാ

Heritage Temples In South India: അങ്ങു കാശ്മീര് ‍ മുതൽ ഇങ്ങേ അറ്റത്ത് കന്യാകുമാരി വരെ എടുത്താൽ വാസ്തുവിദ്യയും നിർമ്മാണ വൈദഗ്ദ്യവും ഒക്കെ ചേരുന്ന നൂറുകണക്കിനു ക്ഷേത്രങ്ങളും വ്യത്യസ്ത ആചാരങ്ങളും നമുക്ക് കാണാം. അതിൽ വളരെ പ്രശസ്തമായതും അല്ലാതതും ഉണ്ട്.

Temples Visit In South India: വിശ്വാസം ഇല്ലെങ്കിലും പോന്നോളൂ! സൗത്ത് ഇന്ത്യയിൽ കണ്ടിരിക്കേണ്ട ക്ഷേത്രങ്ങൾ ഇതാ

Temples In South India

Published: 

26 Aug 2025 | 09:59 PM

വിശ്വാസത്തിന്റെ പേരിലാണ് പലരും ക്ഷേത്ര ദർശനം നടത്തുന്നത്. ഒരിക്കലും തിരിച്ചുവരാത്ത കഴിഞ്ഞ കാലത്തിൻ്റെ കഥയും ഐതി​ഹ്യങ്ങളും പറയുന്ന നിരവധി ക്ഷേത്രങ്ങളാണ് ഇന്ത്യയിലുള്ളത്. അങ്ങു കാശ്മീര് ‍ മുതൽ ഇങ്ങേ അറ്റത്ത് കന്യാകുമാരി വരെ എടുത്താൽ വാസ്തുവിദ്യയും നിർമ്മാണ വൈദഗ്ദ്യവും ഒക്കെ ചേരുന്ന നൂറുകണക്കിനു ക്ഷേത്രങ്ങളും വ്യത്യസ്ത ആചാരങ്ങളും നമുക്ക് കാണാം.

അതിൽ വളരെ പ്രശസ്തമായതും അല്ലാതതും ഉണ്ട്. എന്നാൽ വിശ്വാസം ഇല്ലെങ്കിൽ പോലും ഒരു നോക്ക് കാണാൻ ആരും കൊതിക്കുന്ന ചില ക്ഷേത്രങ്ങളും നമ്മുടെ തെക്കേ ഇന്ത്യയിലുണ്ട്. അവ ഏതെല്ലാമെന്ന് വിശദമായി പരിശോധിക്കാം.

മീനാക്ഷി അമ്മൻ ക്ഷേത്രം, മധുര, തമിഴ്നാട്: മീനാക്ഷി അമ്മൻ ക്ഷേത്രം ഒരു ദ്രാവിഡ വാസ്തുവിദ്യയുടെ അത്ഭുതമാണ്. ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണ് തമിഴ്നാടിലെ മീനാക്ഷി അമ്മൻ ക്ഷേത്രം. ഏകദേശം 15 ഏക്കർ സ്ഥലത്തിനുള്ളിലായി 12 ഗോപുരങ്ങളും 4500 തൂണുകളും ഒക്കെയായി നിലകൊള്ളുന്നതാണ് ഈ ക്ഷേത്രം. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു നിർമ്മിതി കൂടിയാണിത്.

ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, ശ്രീരംഗം, തമിഴ്നാട്: കാവേരി, കൊല്ലിഡം നദികൾക്കിടയിലുള്ള ഒരു ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നോഹരമായ വാസ്തുവിദ്യയാണ് ഇതിന്റെ പ്രത്യേകത.

തഞ്ചാവൂർ ക്ഷേത്രം, തമിഴ്നാട്: തമിഴ് സംസ്കാരം വിളിച്ചോതുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തഞ്ചാവൂർ. ആയിരത്തിലധികം വർഷങ്ങൾക്കു മുൻപ് നിർമ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രമെന്നാണ് കരുതപ്പെടുന്നത്. യുനസ്കോയുടെ ലോക പൈകൃക സ്മാരകങ്ങളുടെ പട്ടികയിലും ഇത് ഇടം പിടിച്ചിട്ടുണ്ട്. ചോള രാജാക്കൻമാരുടെ ശക്തിയുടെയും കഴിവിൻറെയും അടയാളം എന്നാണ് തമിഴ്നാട്ടിലെ ആളുകൾ വാഴ്ത്തുന്നത്.

രാമേശ്വരം രംഗനാഥ സ്വാമി ക്ഷേത്രം: രാമേശ്വരം ദ്വീപിനുള്ളിലാണ് രംഗനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാവണനെ കൊന്നതുൾപ്പെടയുള്ള പാപങ്ങൾക്ക് രാമൻ പ്രായശ്ചിത്തമായി ശിവനെ ഇവിടെ ആരാധിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. അങ്ങനെയാണ് ഈ സ്ഥലത്തിന് രാമേശ്വരം എന്ന പേരു ലഭിച്ചതെന്നും പറയപ്പെടുന്നു.

 

 

 

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ