Vande Bharat Train: വന്ദേ ഭാരത് യാത്രക്കാർക്ക് ഇനി ടെൻഷൻ വേണ്ട; ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റെടുക്കാം
Vande Bharat Train Ticket Booking: തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന എട്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നത്.
വന്ദേ ഭാരത് എക്സ്പ്രസ് യാത്രക്കാർക്കായി പുതിയ സൗകര്യം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഇനി യാത്ര പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയും. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് തടസ്സരഹിതമായ കറന്റ് ബുക്കിങ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനം.
ദക്ഷിണ റെയിൽവേ സോണിന് കീഴിലുള്ള തിരഞ്ഞെടുത്ത വന്ദേ ഭാരത് എക്സ്പ്രസ് റൂട്ടുകളിൽ ഈ സൗകര്യം ആരംഭിച്ചിട്ടുള്ളത്. വന്ദേ ഭാരത് ട്രെയിനുകളിലെ ഒഴിവുള്ള സീറ്റുകൾ ഇനി ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ നിന്നും കറന്റ് ബുക്കിങ്ങിനായി ലഭ്യമാകുന്നതാണ്. ഇത് യാത്രക്കാർക്ക് ട്രെയിനിലെ സീറ്റുകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ സഹായിക്കും.
യോഗ്യമായ ട്രെയിനുകൾ
നിലവിൽ, തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന എട്ട് വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്ക് മാത്രമാണ് ഈ നിയമം ബാധകമാകുന്നത്.
20631 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ
20632 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ
20627 ചെന്നൈ എഗ്മോർ – നാഗർകോവിൽ
20628 നാഗർകോവിൽ – ചെന്നൈ എഗ്മോർ
20642 കോയമ്പത്തൂർ – ബംഗളൂരു കാൻ്റ്
20646 മംഗളൂരു സെൻട്രൽ – മഡ്ഗാവ്
20671 മധുര – ബെംഗളൂരു കാൻ്റ്.
20677 ഡോ എംജിആർ ചെന്നൈ സെൻട്രൽ – വിജയവാഡ
എങ്ങനെ ബുക്ക് ചെയ്യാം
IRCTC വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് സന്ദർശിക്കുക
ലോഗിൻ ചെയ്യുക അല്ലെങ്കിൽ സൈൻ അപ്പ് ചെയ്യുക
യാത്രാ വിശദാംശങ്ങൾ നൽകുക
സീറ്റ് ലഭ്യത പരിശോധിക്കുക
ക്ലാസും ബോർഡിംഗ് പോയിന്റും തിരഞ്ഞെടുക്കുക
പേയ്‌മെന്റ് പൂർത്തിയാക്കി എസ്.എം.എസ്, ഇമെയിൽ വഴി തൽക്ഷണം നിങ്ങളുടെ ഇ-ടിക്കറ്റ് സ്വീകരിക്കുക.