Bengaluru Travel: ബംഗളൂരു ഒരു പകൽ കൊണ്ട് കണ്ടുതീർക്കാം!; യാത്ര തുടങ്ങേണ്ടത് ഇവിടെ നിന്ന്, മിസ്സ് ചെയ്യരുത് ഈ സ്ഥലങ്ങൾ

Bengaluru One Day Trip: സമയലാഭത്തിനായി ബം​ഗളൂരുവിൻ്റെ നമ്മ മെട്രോ ഉൾപ്പെടെയുള്ള പൊതു ​ഗതാ​ഗതം തിരഞ്ഞെടുക്കാവുന്നതാണ്. രാവിലെ ഒരു ഏഴ് മണിക്ക് തുടങ്ങി രാത്രി എട്ട് മണിക്ക് അവസാനിക്കുന്ന രീതിയിലാകണം നിങ്ങളുടെ യാത്രാ ക്രമീകരണം. ഈ യാത്രയിലൂടെ ബംഗളൂരുവിലെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ടു തീർക്കുകയും വേണം.

Bengaluru Travel: ബംഗളൂരു ഒരു പകൽ കൊണ്ട് കണ്ടുതീർക്കാം!; യാത്ര തുടങ്ങേണ്ടത് ഇവിടെ നിന്ന്, മിസ്സ് ചെയ്യരുത് ഈ സ്ഥലങ്ങൾ

Bengaluru Travel

Published: 

05 Mar 2026 | 08:27 PM

ബംഗളൂരുവിലെ ബ്ലോക്കുകളിൽ കുടുങ്ങാതെ, വെറും ഒരു പകൽ കൊണ്ട് നഗരത്തിൻ്റെ പാരമ്പര്യവും ആധുനികതയും ആസ്വദിക്കാൻ ആർക്കാണ് ആ​ഗ്രഹമില്ലാത്തത്. പക്ഷേ അതിനൊരു കൃത്യമായ പ്ലാനിംഗ് അത്യാവശ്യമാണ്. സമയലാഭത്തിനായി ബം​ഗളൂരുവിൻ്റെ നമ്മ മെട്രോ ഉൾപ്പെടെയുള്ള പൊതു ​ഗതാ​ഗതം തിരഞ്ഞെടുക്കാവുന്നതാണ്. രാവിലെ ഒരു ഏഴ് മണിക്ക് തുടങ്ങി രാത്രി എട്ട് മണിക്ക് അവസാനിക്കുന്ന രീതിയിലാകണം നിങ്ങളുടെ യാത്രാ ക്രമീകരണം. ഈ യാത്രയിലൂടെ ബംഗളൂരുവിലെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ടു തീർക്കുകയും വേണം. അത്തരത്തിലൊരു യാത്രാ ​ഗൈഡാണ് ഇവിടെ പറയാൻ പോകുന്നത്.

ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ

നിങ്ങളുടെ യാത്രയിൽ ആദ്യം തന്നെ പോകേണ്ടത് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലേക്കാണ്. നഗരത്തിൻ്റെ തിരക്കുകൾ തുടങ്ങുന്നതിന് മുൻപ് ലാൽബാഗിലെ 240 ഏക്കറിലെ പച്ചപ്പ് നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്. ഇവിടുത്തെ ഗ്ലാസ് ഹൗസ് ഒരിക്കലും മിസ്സ് ചെയ്യരുത്. ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ അനുയോജ്യമായ നിരവധി റെസ്റ്റോറൻ്റുകളും ഇവിടെയുണ്ട്.

ALSO READ: കേരളത്തിലുണ്ടൊരു വൃന്ദാവനം; അത് പാലക്കാടാണെന്ന് അറിയാമോ?

ബംഗളൂരു പാലസ് ‌

ഏകദേശം ഒരു 10.30 ആകുമ്പേഴേക്കും ബംഗളൂരുവിൻ്റെ രാജകീയ പ്രൗഢിയുള്ള ബംഗളൂരു പാലസിലേക്ക് പോകാം. വിൻഡ്സർ കൊട്ടാരത്തിൻ്റെ മാതൃകയിൽ നിർമ്മിച്ച ഈ കൊട്ടാരം ബംഗളൂരുവിൻ്റെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിൽ ഒന്നാണ്. മനോഹരമായ കൊത്തുപണികളും പെയിന്റിംഗുകളും ഇവിടെ നിങ്ങൾക്ക് ആസ്വദിക്കാം.

വിധാന സൗധ & കബ്ബൺ പാർക്ക്

ഉച്ചയ്ക്ക് ഒരു 12. 30ന് വിധാന സൗധ & കബ്ബൺ പാർക്കിലേക്ക് പോകാം. ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സർക്കാർ കെട്ടിടങ്ങളിൽ ഒന്നായ വിധാന സൗധ ഇവിടെനിന്നാൽ കാണാം. തൊട്ടടുത്ത് തന്നെ ഹൈക്കോടതിയും ലുമ്പനി ഗാർഡൻസുമുണ്ട്. ഉച്ചവെയിലിന് അല്പം ആശ്വാസമേകാൻ ഈയിടം നല്ലതാണ്. നടക്കാൻ താല്പര്യമുള്ളവർക്ക് കബ്ബൺ പാർക്കിൻ്റെ തണലിലൂടെ വിശ്രമിക്കുകയോ നടക്കുകയോ ചെയ്യാം.

എംജി റോഡ് ആൻ്റ് ചർച്ച് സ്ട്രീറ്റ്

ഏകദേശം ഒരു ഒന്നരയ്ക്ക് ബംഗളൂരുവിൻ്റെ യഥാർത്ഥ വൈബ് ആസ്വദിക്കാൻ ന​ഗരത്തിലെ ചർച്ച് സ്ട്രീറ്റിലേക്ക് യാത്ര തിരിക്കാം. പലതരം കഫേകളും റെസ്റ്റോറന്റുകളും ഇവിടെയുണ്ട്. ഷോപ്പിംഗ് ഇഷ്ടമുള്ളവർക്ക് ഷോപ്പിങ്ങും ഒപ്പം കിടിലൻ ഭക്ഷണങ്ങളും ആസ്വദിക്കാം.

ഇസ്കോൺ ടെമ്പിൾ

നാല് മണിയാകുമ്പോഴേക്കും ഇസ്കോൺ ടെമ്പിൾ എത്തിച്ചേരണം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇസ്കോൺ ക്ഷേത്രങ്ങളിൽ ഒന്നാണിത്. വൈകുന്നേരത്തെ ശാന്തമായ അന്തരീക്ഷമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. നമ്മ മെട്രോയുടെ ഗ്രീൻ ലൈൻ യാത്ര ഇവിടേക്കുള്ള യാത്രയ്ക്കായി നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

കൊമേഴ്സ്യൽ സ്ട്രീറ്റ് ഷോപ്പിംഗ്

വൈകുന്നേരം 6.30 ന് കൊമേഴ്സ്യൽ സ്ട്രീറ്റ് ഷോപ്പിംഗിനായി ഇറങ്ങാം. യാത്ര അവസാനിപ്പിക്കും മുമ്പ് ഷോപ്പിംഗിൻ്റെ പറുദീസയായ കൊമേഴ്സ്യൽ സ്ട്രീറ്റിൽ എത്താം. വസ്ത്രങ്ങൾ മുതൽ ആഭരണങ്ങൾ വരെ ഏറ്റവും കുറഞ്ഞ വിലയിൽ ഇവിടെ വാങ്ങാൻ സാധിക്കും. സ്ട്രീറ്റ് ഫുഡ് കഴിക്കാനും മികച്ച ഇടമാണിത്.

 

Follow Us
പുളിയില്ല! പച്ചമാങ്ങ ജ്യൂസ് ഇങ്ങനെ അടിച്ചു നോക്കൂ
കണിവെള്ളരിയും സാധാവെള്ളരിയും തമ്മിലെന്ത് വ്യത്യാസം
ദേ ഇന്ന് രാത്രിയിൽ ഈ ചിത്രങ്ങൾ ഒടിടിയിൽ എത്തും
ഞണ്ട് കറി കഴിക്കുന്നത് അപകടമോ?
അർജുൻ തെണ്ടുൽക്കറും സാനിയ ചന്ദോക്കും വിവാഹിതരായി
കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തുന്നു; സംഭവം ഒഡീഷയില്‍
പൊങ്കാലയിട്ടു, ജോലിക്ക് വേണ്ടിയുള്ള പ്രഹസനം- റെനീഷയുടെ മറുപടി
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി