Kodachadri: അറിവിൻ്റെ തമ്പുരാൻ തപസിരുന്ന പീഠം… ട്രെക്കിങ്ങിനായൊരു യാത്ര; കുടജാദ്രിയെ കുറിച്ചറിയാം

Karnataka Kodachadri Trekking Trip: പണ്ടു കാൽനടയാത്ര മാത്രമായിരുന്നു ഇവിടേക്കുള്ള ഏക മാർ​ഗം. എന്നാൽ ഇന്ന് ജീപ്പുകൾ ലഭ്യമാണ്. മൺപാതയിലൂടെയുള്ള വനയാത്ര മലമുകളിലെ ദേവീക്ഷേത്രം എത്തുമ്പോൾ അവസാനിക്കുന്നു. ഇവിടെ നിന്നാണ് കുടജാദ്രിയിലെ സർവജ്ഞപീഠത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്.

Kodachadri: അറിവിൻ്റെ തമ്പുരാൻ തപസിരുന്ന പീഠം... ട്രെക്കിങ്ങിനായൊരു യാത്ര; കുടജാദ്രിയെ കുറിച്ചറിയാം

Kodachadri

Published: 

28 Jul 2025 14:04 PM

മൂകാമ്പിക ക്ഷേത്രത്തിലെത്തുന്നവർ കുടജാദ്രിയുടെ മണ്ണിൽതൊടാതെ പോകില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് കർണാടകയിലെ കുടജാദ്രി. കാരണം, ജീവിതത്തിൽ ഒരുപാട് അനുഭവങ്ങൾ നൽക്കുന്ന ഒരു യാത്രയായിരിക്കും ഇത്. കർണാടകയിലെ ഷിമോഗ ജില്ലയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ട്രക്കിങ് സ്പോട്ടുകളിൽ ഒന്നാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായ കുടജാദ്രി.

സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 1343 മീറ്റർ ഉയരത്തിലാണ് കുടജാദ്രി. സാഹസികത ഇഷ്ടപെടുന്നവരെ സംബന്ധിച്ച് വലിയ ഒരു അനുഭവമായിരിക്കും ഈ യാത്ര. വനനിബിഢമായ വഴികൾ താണ്ടിയുള്ള ആ യാത്രയുടെ ഓരോ നിമിഷത്തിലും നിങ്ങളുടെ മനസിലൂടെ കടന്നുപോകുന്ന ചിന്തകൾ പലതാണ്. വിഷമങ്ങളും മറ്റ് തൊഴിൽ ജീവിതവും മാറ്റിവച്ച് പ്രകൃതിയെ അറിഞ്ഞൊരു യാത്രയാകും ഇത്. ഒക്ടോബർ മുതൽ ജനുവരി വരെയുള്ള സമയത്താണ് കുടജാദ്രിയിലേക്ക് ട്രെക്കിങ്ങിന് പോകാൻ അനുയോജ്യം.

നിങ്ങൾ ബം​ഗളൂരുവിൽ നിന്നാണ് വരുന്നതെങ്കിൽ ഏകദേശം 326 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കാസർകോട് നിന്ന് 216 കിലോമീറ്ററും, മംഗലാപുരത്ത് നിന്ന് 166 കിലോമീറ്ററും സഞ്ചരിച്ചാൽ ഇവിടേക്ക് എത്തിച്ചേരാം. മൂകാംബിക ക്ഷേത്ര പരിസരത്ത് നിന്നും മുപ്പത് കിലോമീറ്റർ സഞ്ചരിക്കണം കുടജാദ്രിയിലേക്ക്. ട്രക്കിങ്ങിന് പോകുന്നവർ താഴ്വരയിൽ നിന്ന് ഭക്ഷണം കരുതേണ്ടതാണ്. കുടജാദ്രിയിലെ നിട്ടൂർ, നഗോഡി ഗ്രാമത്തിൽ നിന്നാണ് ട്രക്കിങ് ആരംഭിക്കുന്നത്.

പണ്ടു കാൽനടയാത്ര മാത്രമായിരുന്നു ഇവിടേക്കുള്ള ഏക മാർ​ഗം. എന്നാൽ ഇന്ന് ജീപ്പുകൾ ലഭ്യമാണ്. മൺപാതയിലൂടെയുള്ള വനയാത്ര മലമുകളിലെ ദേവീക്ഷേത്രം എത്തുമ്പോൾ അവസാനിക്കുന്നു. ഇവിടെ നിന്നാണ് കുടജാദ്രിയിലെ സർവജ്ഞപീഠത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. ശങ്കരാചാര്യർ ദേവിയിൽ നിന്ന് അനുഗ്രഹം നേടുന്നതിനായി തപസ്സ് ചെയ്ത സ്ഥലമാണെന്നാണ് ഐതി​ഹ്യം. ഈ മലമുകളിലേക്കുള്ള വഴിയിൽ ഗണപതി ഗുഹ എന്നറിയപ്പെടുന്ന ഒരു ഗുഹയും നിങ്ങൾക്ക് കാണാം.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ