AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Astrology News: വീടിനു മുന്നിലിരുന്ന് കാക്കകൾ കൂട്ടത്തോടെ കരയുന്നതിന്റെ സൂചന?

Crow Astro Tips: പലപ്പോഴും നമ്മുടെ വീട്ടിലും പരിസരത്തും എല്ലാം കാക്കകൾ പറന്നു നടക്കാറുണ്ട്. ചിലപ്പോൾ ഇവ കൂട്ടത്തോടെയും അല്ലാതെയും വന്ന് വീടിന്റെ പല മൂലകളിൽ ഇരുന്ന് കരയുന്നത് നമുക്ക് തന്നെ അരോചകമായി തോന്നാറുണ്ട്....

Astrology News: വീടിനു മുന്നിലിരുന്ന് കാക്കകൾ കൂട്ടത്തോടെ കരയുന്നതിന്റെ സൂചന?
Crow AstrologyImage Credit source: Tv9 Network
Ashli C
Ashli C | Published: 10 Mar 2026 | 01:01 PM

ശനി ദേവന്റെ വാഹനമാണ് കാക്ക. സമയപാലകൻ എന്നാണ് കാക്കയെ അറിയപ്പെടുന്നത്. ആത്മീയമായി കാക്കയ്ക്ക് പ്രത്യേക സ്ഥാനമാണ് ഉള്ളത്. പലപ്പോഴും നമ്മുടെ വീട്ടിലും പരിസരത്തും എല്ലാം കാക്കകൾ പറന്നു നടക്കാറുണ്ട്. ചിലപ്പോൾ ഇവ കൂട്ടത്തോടെയും അല്ലാതെയും വന്ന് വീടിന്റെ പല മൂലകളിൽ ഇരുന്ന് കരയുന്നത് നമുക്ക് തന്നെ അരോചകമായി തോന്നാറുണ്ട്. അത്തരത്തിൽ കാക്ക വീട്ടിൽ വരുന്നത് നല്ലതാണോ ചീത്തയാണോ എന്ന് നോക്കാം.

കാക്ക വീടിന് മുന്നിൽ വരുന്നത് ശുഭകരവും അശുഭകരവുമായ ഫലങ്ങൾ കൊണ്ടുവരുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ച് അത് വീടിന്റെ മുന്നിൽ നിന്ന് കരയുന്നത് വീട്ടിൽ എന്തെങ്കിലും നല്ലതല്ലാത്ത കാര്യങ്ങൾ സംഭവിക്കും എന്നാണ് അർത്ഥമാക്കുന്നത്. അതുപോലെ അശുഭകരമായ ഫലങ്ങൾ കൊണ്ടുവരുമെന്നും പറയപ്പെടുന്നു. അതുപോലെ കാക്കകൾ ഒരിക്കലും നമ്മുടെ വീടിനകത്ത് കയറരുത് എന്നും പറയാറുണ്ട് ഒരു കാക്ക നമ്മുടെ വീടിന്റെ അകത്തു കയറിയാൽ അത് മോശം ലക്ഷണമാണ്. അതിനാൽ തന്നെ ഒരു കാക്ക നിങ്ങളുടെ വീടിനകത്ത് പിന്നെ താമസിക്കുന്നത് നല്ലതല്ല എന്നാണ് പണ്ഡിതന്മാർ പറയുന്നത്.

അതുപോലെ നിങ്ങളുടെ വീടിനു മുന്നിൽ കാക്കക്കൂട്ടം ഇരിക്കുന്നത് വളരെ അശുഭകരമാണ്. ഇത് എന്തെങ്കിലും തരത്തിലുള്ള പ്രശ്നത്തെയും അപകടത്തെയോ ആണ് സൂചിപ്പിക്കുന്നത്. ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ അത് നിങ്ങളെ എന്തെങ്കിലും കുഴപ്പത്തിൽ അകപ്പെടുത്തുകയോ വലിയ ദുരന്തം നേരിടേണ്ടത് ആയി വരും എന്ന് അർത്ഥം. അതുപോലെ കാക്കകൾ വീടിന്റെ മേൽക്കൂരയിൽ ഇരുന്ന നിലവിളിക്കുന്നതും ദുഷഗുനമായാണ് കണക്കാക്കപ്പെടുന്നത്. അതുപോലെ ചിലപ്പോഴെല്ലാം കാക്കകൾ കരയുന്നത് മരണത്തെയാണ് സൂചിപ്പിക്കുന്നത് എന്നും പറയപ്പെടുന്നു.

(ശ്രദ്ധിക്കുക: ഈ വാർത്തയിൽ നൽകിയിരിക്കുന്ന വിവരങ്ങൾ മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. വായനക്കാരുടെ താൽപ്പര്യത്തിനായി.. നിരവധി പണ്ഡിതരുടെ നിർദ്ദേശങ്ങൾ അവർ പറഞ്ഞ പോയിന്റുകളെ അടിസ്ഥാനമാക്കി മാത്രമാണ് നൽകിയിരിക്കുന്നത്.. ഇവയിൽ ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് വായനക്കാർ ശ്രദ്ധിക്കേണ്ടതാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിച്ചിട്ടില്ല.)

Follow Us