AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Aluminium price Hike: സ്വ‍ർണത്തെയും വെള്ളിയെയും സൈഡാക്കി, നിക്ഷേപകരെ അമ്പരപ്പിച്ച് മറ്റൊരു ലോഹം

Aluminium prices Today: ശക്തമായ യുഎസ് ഡോളറും എണ്ണവില വർദ്ധനവും മൂലം സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ തിരുത്തലുകൾ സംഭവിക്കുകയാണ്. ഇവ രണ്ടിന്റെയും വില ഇടിഞ്ഞെങ്കിലും നിക്ഷേപകരെ അത്ഭുതപ്പെടുത്തിയത് മറ്റൊരു ലോഹമാണ്.

Aluminium price Hike: സ്വ‍ർണത്തെയും വെള്ളിയെയും സൈഡാക്കി, നിക്ഷേപകരെ അമ്പരപ്പിച്ച് മറ്റൊരു ലോഹം
പ്രതീകാത്മക ചിത്രംImage Credit source: Monty Rakusen/Moment/Getty Images
Nithya Vinu
Nithya Vinu | Published: 10 Mar 2026 | 01:13 PM

ആഗോളതലത്തിൽ യുദ്ധസാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ സാധാരണയായി സ്വർണം സുരക്ഷിത നിക്ഷേപമായി കരുതി വില കൂടാറാണുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ശക്തമായ യുഎസ് ഡോളറും എണ്ണവില വർദ്ധനവും മൂലം സ്വർണത്തിന്റെയും വെള്ളിയുടെയും വിലയിൽ തിരുത്തലുകൾ സംഭവിക്കുകയാണ്. പ്രവചനങ്ങളെ കാറ്റിൽ പറത്തി ഇവ രണ്ടിന്റെയും വില ഇടിഞ്ഞെങ്കിലും നിക്ഷേപകരെ അത്ഭുതപ്പെടുത്തിയത് മറ്റൊരു ലോഹമാണ്.

 

സ്വർണം, വെള്ളി വില ഇടിയാൻ കാരണമെന്ത്?

യുഎസ് ഡോളർ ശക്തിപ്രാപിക്കുന്നത് മറ്റ് കറൻസികൾ ഉപയോഗിച്ച് സ്വർണം വാങ്ങുന്നവർക്ക് അത് ചെലവേറിയതാക്കുന്നു, ഇത് ഡിമാൻഡ് കുറയാൻ കാരണമായി.

എണ്ണവില വർദ്ധിക്കുന്നത് പണപ്പെരുപ്പം കൂട്ടുമെന്നതിനാൽ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാൻ വൈകുമെന്ന സൂചനകൾ സ്വർണത്തിന് തിരിച്ചടിയായി.

കഴിഞ്ഞ മാസങ്ങളിൽ സ്വർണവില റെക്കോർഡ് ഉയരത്തിൽ എത്തിയതിനാൽ നിക്ഷേപകർ വ്യാപകമായി ലാഭമെടുക്കാൻ തുടങ്ങിയത് വില കുറയാൻ ഇടയാക്കി.

ALSO READ: ധൃതി വേണ്ട, പാദസരം വാങ്ങാൻ അല്പം കൂടി കാത്തിരിക്കൂ; വെള്ളി വില കുതിച്ചേക്കും

 

അലുമിനിയം വില

സ്വർണം ഇടിയുമ്പോഴും അലുമിനിയം വില കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുകയാണ്. ലോകത്തെ അലുമിനിയം ഉല്പാദനത്തിന്റെ 10 ശതമാനത്തോളം നടക്കുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ്. ഹോർമുസ് കടലിടുക്കിലെ സംഘർഷം അലുമിനിയം കയറ്റുമതിയെ ബാധിക്കുമെന്ന ഭീതിയാണ് നിലവിലെ വില വർദ്ധനവിവ് പ്രധാന കാരണം.

കൂടാതെ, അലുമിനിയം ശുദ്ധീകരണത്തിന് വലിയ തോതിൽ വൈദ്യുതി ആവശ്യമാണ്. യുദ്ധം മൂലം ഊർജ്ജ ലഭ്യത കുറയുന്നത് ഉല്പാദനത്തെ ബാധിക്കുന്നു. ഇതും അലുമിനിയത്തിന്റെ വിലയ്ക്ക് കരുത്തേകി. എന്നാൽ അലുമിനിയം കുതിക്കുമ്പോഴും ചെമ്പ് (Copper), പ്ലാറ്റിനം (Platinum) തുടങ്ങിയ വ്യവസായ ലോഹങ്ങളുടെ വിലയിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Follow Us