Lakshadweep Travel: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പറപറക്കാം! സീപ്ലെയിൻ സർവീസ് ഉടൻ; സമയവും നിരക്കുകളും അറിയാം

Kochi To Lakshadweep Seaplane Travel: യാത്രാ ക്ലേശം മൂലം ഏറെ ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് നിവാസികൾക്കും, ടൂറിസ്റ്റുകൾക്കും ഒരേപോലെ ആശ്വാസമേകുന്നതാണ് ഈ പുതിയ പദ്ധതി. സർവീസുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ വേഗത്തിലാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയവും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും സംയുക്തമായി ഒരുങ്ങിക്കഴിഞ്ഞു. പരീക്ഷണ പറക്കലടക്കം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Lakshadweep Travel: കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പറപറക്കാം! സീപ്ലെയിൻ സർവീസ് ഉടൻ; സമയവും നിരക്കുകളും അറിയാം

Lakshadweep

Published: 

18 Jun 2026 | 09:55 PM

ലക്ഷദ്വീപ് യാത്രകൾ ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഏറെ ആവേശമായൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ഇനി കടലിന് മുകളിലൂടെ പറന്നുയരാൻ ജലവിമാന (Seaplane) സർവീസുകൾ ഉടൻ ആരംഭിക്കുന്നു. യാത്രാ ക്ലേശം മൂലം ഏറെ ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് നിവാസികൾക്കും, ടൂറിസ്റ്റുകൾക്കും ഒരേപോലെ ആശ്വാസമേകുന്നതാണ് ഈ പുതിയ പദ്ധതി. സർവീസുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ വേഗത്തിലാക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയവും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും സംയുക്തമായി ഒരുങ്ങിക്കഴിഞ്ഞു. പരീക്ഷണ പറക്കലടക്കം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

കനേഡിയൻ നിർമ്മിത ‘വൈക്കിംഗ് ഡിഎച്ച്സി–6–400 ട്വിൻ ഒട്ടർ’ വിമാനമാണ് സർവീസിനായി ഉപയോഗിക്കുന്നത്. ടേക്ക് ഓഫിനും ലാൻഡിംഗിനും ഒരു ചെറിയ റൺവേ ആവശ്യമുള്ള ഒരു ഷോർട്ട് ടേക്ക്-ഓഫ് ലാൻഡിംഗ് (STOL) യൂട്ടിലിറ്റി വിമാനമാണിത്. പൈലറ്റുമാരും ഒരു ക്യാബിൻ ക്രൂവും ഉൾപ്പെടെ 20 പേരെ വരെ ഒരേസമയം ഈ വിമാനത്തിന് വഹിക്കാൻ കഴിയും. കരയിലും വെള്ളത്തിലും ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും കഴിവുള്ള വിമാനമാണിത്. പരമാവധി വേഗത മണിക്കൂറിൽ 337 കിലോമീറ്ററാണ്.

ALSO READ: വനിതകൾക്ക് കെഎസ്ആർടിസിയിൽ ഗവിയിലേക്ക് ഫ്രീയായി പോകാം; ബസ് സമയവും റൂട്ടും അറിയാം

മറ്റ് വിമാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊച്ചി-ലക്ഷദ്വീപ് റൂട്ടിൽ സർവീസ് നടത്തുന്ന സീപ്ലെയിനിൽ ടോയ്‌ലറ്റോ വിമാനത്തിനുള്ളിൽ ഭക്ഷണ സേവനമോ ഉണ്ടാകില്ല. 1.20 മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനാലാണ് ഇതിൽ മറ്റ് സൗകര്യങ്ങൾ ഇല്ലാത്തത്. കോട്ടയം സ്വദേശിയും സീപ്ലെയിൻ വിമാനങ്ങൾ പറത്താൻ ലൈസൻസുള്ള ഇന്ത്യയിലെ ഏക വ്യക്തിയുമായ ക്യാപ്റ്റൻ അരുൺ ഗോപ്, ഇതിലെ രണ്ട് പൈലറ്റുമാരിൽ ഒരാളാണെന്നത് മലയാളികൾക്ക് അഭിമാനകരമായ വാർത്തയാണ്. രണ്ടാമത്തെ പൈലറ്റ് ഫിജിയിൽ നിന്നുള്ള മിന്തേഷ് പ്രസാദ് ആണ്.

യാത്രയുടെ പൂർണവിവരം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലക്ഷദ്വീപിലെ 5 പ്രധാന ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടാണ് ആദ്യഘട്ട സർവീസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സബ്‌സിഡി പദ്ധതി ഉള്ളതിനാൽ സാധാരണക്കാർക്കും താങ്ങാനാവുന്ന നിരക്കിൽ ലക്ഷദ്വീപിൽ പറന്നിറങ്ങാം എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും കുതിച്ചുയരുന്ന ആദ്യ ജലവിമാനം ലക്ഷദ്വീപിലെ കൽപേനി ദ്വീപിലാണ് ലാൻഡ് ചെയ്യുക. ഇതിനുശേഷമായിരിക്കും മറ്റ് ദ്വീപുകളിലേക്കുള്ള സർവീസുകൾ.

കൽപേനി, കവരത്തി, അഗത്തി, കട്മത്ത്, കിൽത്താൻ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സർവീസുള്ളത്. യാത്രക്കാർക്കുള്ള ടിക്കറ്റ് നിരക്കുകൾ സർവീസ് നടത്തുന്ന ഏജൻസി ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. രാജ്യത്ത് ബജറ്റ് വിമാന യാത്ര പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക വിമാനത്താവളങ്ങൾ വികസിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ‘ഉഡാൻ’ പദ്ധതിയിലാണ് ലക്ഷദ്വീപ് സീപ്ലെയിൻ സർവീസുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ സബ്‌സിഡി ആനുകൂല്യം ഇതിന് ലഭിക്കുന്നതിനാൽ, കൊച്ചിയിൽ നിന്നുള്ള ഒരു വശത്തേയ്ക്കുള്ള യാത്രാ നിരക്ക് 6,000 രൂപയിൽ താഴെ മാത്രമായിരിക്കുമെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധർ പ്രതീക്ഷിക്കുന്നത്.

സീപ്ലെയിൻ ലാൻഡിംഗിനായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിക്കഴിഞ്ഞു. ആദ്യ ഘട്ടത്തിലുള്ള എല്ലാ ദ്വീപുകളിലും ജല റൺവേകൾ പൂർണ്ണമായും സജ്ജീകരിച്ചിട്ടുണ്ട്. തീരദേശ ജലത്തിൽ ലാൻഡിംഗ് ഏരിയകൾ തയ്യാറാക്കിയിരിക്കുന്നത് കപ്പലുകളുടെ സാന്നിധ്യം, കാറ്റിന്റെ ദിശ, പവിഴപ്പുറ്റുകൾ ഉൾപ്പെടെയുള്ള അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സമുദ്ര ആവാസവ്യവസ്ഥ എന്നിവയെല്ലാം കൃത്യമായി വിലയിരുത്തിയ ശേഷമാണ്.യാത്രക്കാർക്കായുള്ള പ്രത്യേക പാസഞ്ചർ ടെർമിനലുകളും ഇവിടെ സജ്ജമാണ്.

English Summary:

Ministry of Civil Aviation, in coordination with the Lakshadweep Administration, is fast-tracking the launch of an seaplane service connecting Kochi directly to five major islands. Check the timings, Fares and other details

Follow Us
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ