AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Severe Cyclonic Storm Murasu: മുരശ് കരതൊട്ടു; തീരങ്ങൾക്ക് റെഡ് മെസേജ്, കനത്ത ജാഗ്രത

Severe Cyclonic Storm Murasu makes landfall: ഇന്ന് (നവംബർ 03) പുലർച്ചെ 03:30 നും 05:30 നും ഇടയിൽ, നെല്ലൂരിനും നരസാപൂരിനും മധ്യേ ഒംഗോളിന് സമീപമായിട്ടാണ് (അക്ഷാംശം 15.53°N, രേഖാംശം 80.22°E) മുരശ് ചുഴലിക്കാറ്റ് കരതൊട്ടത്. ഈ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 110 കി.മീ വരെയും ( പരമാവധി 120 കി.മീ വരെ ഉയർന്ന വേഗതയിലും ) ആയിരുന്നു.

Severe Cyclonic Storm Murasu: മുരശ് കരതൊട്ടു; തീരങ്ങൾക്ക് റെഡ് മെസേജ്, കനത്ത ജാഗ്രത
Severe Cyclonic Storm Murasu Makes LandfallImage Credit source: X
Prasanth Kumar
Prasanth Kumar | Published: 03 Nov 2026 | 07:46 AM

ചെ​ന്നൈ: തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിനടുത്ത്, പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിശക്ത ചുഴലിക്കാറ്റ് ‘മുരശ്’ (Severe Cyclonic Storm Murasu) കരതൊട്ടു. ഇന്ന് (നവംബർ 03) പുലർച്ചെ 03:30 നും 05:30 നും ഇടയിൽ, നെല്ലൂരിനും നരസാപൂരിനും മധ്യേ ഒംഗോളിന് സമീപമായിട്ടാണ് (അക്ഷാംശം 15.53°N, രേഖാംശം 80.22°E) ചുഴലിക്കാറ്റ് കരതൊട്ടത്. ഈ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 110 കി.മീ വരെയും ( പരമാവധി 120 കി.മീ വരെ ഉയർന്ന വേഗതയിലും ) ആയിരുന്നു.

ബാപറ്റ്‌ലയിൽ (ആന്ധ്രാപ്രദേശ്) നിന്ന് തെക്കുപടിഞ്ഞാറായി 40 കിലോമീറ്റർ അകലെയും, കാവലിയിൽ (ആന്ധ്രാപ്രദേശ്) നിന്ന് വടക്ക്-വടക്കുകിഴക്കായി 80 കിലോമീറ്റർ അകലെയും, മച്ചിലിപ്പട്ടണത്തിൽ (ആന്ധ്രാപ്രദേശ്) നിന്ന് പടിഞ്ഞാറ്-തെക്കുപടിഞ്ഞാറായി 120 കിലോമീറ്റർ അകലെയും, നെല്ലൂരിൽ (ആന്ധ്രാപ്രദേശ്) നിന്ന് വടക്കായി 130 കിലോമീറ്റർ അകലെയുമാണ് മുരശ് സ്ഥിതി ചെയ്യുന്നത്.

ALSO READ: വടക്കോട്ട് മഴ തകർക്കും, 5 ജില്ലകളിൽ യെല്ലോ അലർട്ട്; കുളിരുകോരി മൂന്നാറും

മുരശ് തീവ്ര ചുഴലിക്കൊടുങ്കാറ്റിനെ തുടർന്ന് ആന്ധ്രാപ്രദേശിലും, അതിനോട് ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരങ്ങൾക്കും റെഡ് മെസ്സേജ് മുന്നറിയിപ്പും ലാൻഡ്‌ഫോളിന് ശേഷമുള്ള ജാഗ്രതാ നിർദ്ദേശവും അ‌ധികൃതർ പുറപ്പെടുവിച്ചു. കൊടുങ്കാറ്റിനെ തുടർന്ന് തീരപ്രദേശങ്ങളിൽ ശക്തമായ കടൽക്ഷോഭം തുടരുകയാണ്. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവം അനുഭവപ്പെടും.

മുരശ് ചുഴലിക്കൊടുങ്കാറ്റ് വടക്ക്- വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുന്നത് തുടരുമെന്നും, ഉച്ചയോടെ ശക്തി കുറഞ്ഞ് ഒരു സാധാരണ ചുഴലിക്കാറ്റായി (കാറ്റിന്റെ വേഗത മണിക്കൂറിൽ 80-90 കിലോമീറ്റർ, ഇടയ്ക്കിടെ 100 കിലോമീറ്റർ വരെ) മാറുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അ‌റിയിച്ചിട്ടുണ്ട്. ഇന്ന് അർദ്ധരാത്രിയോടെ ഇത് കൂടുതൽ ദുർബലമായി ‘ഡീപ് ഡിപ്രഷൻ’ (കാറ്റിന്റെ വേഗത മണിക്കൂറിൽ 55-65 കിലോമീറ്റർ, ഇടയ്ക്കിടെ 75 കിലോമീറ്റർ വരെ) ആയി കുറയാൻ സാധ്യതയുണ്ട്.

ചെന്നൈ, മച്ചിലിപ്പട്ടണം എന്നിവിടങ്ങളിലെ ഡോപ്ലർ വെതർ റഡാറുകൾ (Doppler Weather Radars) ഉപയോഗിച്ച് മുരശ് ചുഴലിക്കൊടുങ്കാറ്റിന്റെ സഞ്ചാരപഥം നിരന്തരം നിരീക്ഷിച്ചുവരികയാണ്. തമിഴ്‌നാട്ടിലെ വടക്കൻ ജില്ലകളിലും ചെന്നൈ നഗരത്തിലും കനത്ത മഴ തുടരുന്നു. ആന്ധ്രയിലെ തീരദേശ ജില്ലകളിൽ പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. ഒഡിഷയിലെ 8 തെക്കൻ ജില്ലകളിലും കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary

The Severe Cyclonic Storm ‘Murasu’, which formed over the west-central Bay of Bengal near the coast of southern Andhra Pradesh, has made landfall. The cyclone crossed the coast today (November 3) between 03:30 and 05:30 AM, near Ongole- situated between Nellore and Narsapur (at latitude 15.53°N, longitude 80.22°E). At the time of landfall, wind speeds ranged from 100 to 110 km/h, with gusts reaching a maximum of 120 km/h.

Follow Us