AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ration Update: നവംബറിലെ റേഷൻ വിതരണം ഇന്ന് മുതൽ; 6 കിലോ അരി ആർക്കൊക്കെ?

November Ration Distribution Starts Today: ബ്രൗണ്‍ കാര്‍ഡിന് രണ്ടുകിലോ ഗ്രാം അരിയും ലഭിക്കും. കൂടാതെ, നീല, വെള്ള, ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം സ്‌പെഷ്യല്‍ വിഹിതമായി മൂന്ന് കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപയ്ക്ക് അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് ലഭിക്കുന്നതാണ്.

Ration Update: നവംബറിലെ റേഷൻ വിതരണം ഇന്ന് മുതൽ; 6 കിലോ അരി ആർക്കൊക്കെ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images / Social Media
Nithya Vinu
Nithya Vinu | Updated On: 03 Nov 2026 | 07:12 AM

തിരുവനന്തപുരം: സംസ്ഥാനത്തെ നവംബർ മാസത്തിലെ റേഷൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ഒക്ടോബര്‍ മാസത്തെ റേഷന്‍ വിതരണം 31ന് അവസാനിച്ചു. ഞായറാഴ്ചയായതിനാല്‍ നവംബർ ഒന്നിനും പുതിയ സ്റ്റോക്ക് ക്രമീകരണത്തിനായി ഇന്നലെയും അവധിയായിരുന്നു. ഈ മാസം വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് സാധാരണ റേഷന്‍ വിഹിതമായി ആറ് കിലോഗ്രാം അരി ലഭിക്കുന്നതാണ്.

ആറ് കിലോ അരിയും ലഭിക്കും

വെള്ളക്കാര്‍ഡ് ഉടമകള്‍ക്ക് ആറ് കിലോഗ്രാം അരി ലഭിക്കും. കിലോഗ്രാമിന് 10.90 രൂപ നിരക്കിലാണ് നല്‍കുക. കഴിഞ്ഞ മാസം നാല് കിലോഗ്രാമാണ് നല്‍കിയത്. ഇതേനിരക്കില്‍ ബ്രൗണ്‍ കാര്‍ഡിന് രണ്ടുകിലോ ഗ്രാം അരിയും ലഭിക്കും. കൂടാതെ, നീല, വെള്ള, ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം സ്‌പെഷ്യല്‍ വിഹിതമായി മൂന്ന് കിലോഗ്രാം ഗോതമ്പ് കിലോഗ്രാമിന് 8.70 രൂപയ്ക്ക് അതത് താലൂക്കിലെ സ്റ്റോക്ക് അനുസരിച്ച് ലഭിക്കുന്നതാണ്.

അതാത് റേഷൻ കടകളിൽ ബാക്കിയുള്ള OMSS Special അരിയുടെ സ്റ്റോക്കിനനുസരിച്ച് NPS, NPNS, NPI കാർഡുകൾക്ക് അധിക വിഹിതമായി പരമാവധി 10 കിലോ അരിയും, PHH കാർഡുകൾക്ക് അധിക വിഹിതമായി പരമാവധി 3 കിലോ അരിയും കിലോയ്ക്ക് 26 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

ALSO READ: എടിഎം വഴി റേഷൻ വാങ്ങാം! ആദ്യ പരീക്ഷണം തിരുവനന്തപുരത്ത്

മണ്ണെണ്ണ വിഹിതം

2026 ഒക്ടോബർ-നവംബർ-ഡിസംബർ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

നവംബർ മാസത്തിലെ റേഷൻ വിതരണം

അന്ത്യോ​ദയ അന്ന യോജന (AAY)

AAY കാ‍ർഡിന് 30 കിലോ അരിയും 2 കിലോ ​ഗോതമ്പും സൗജന്യമായും, 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.

മുൻ​ഗണന വിഭാ​ഗം (PPH)

PHH കാർഡിലെ ഓരോ അം​ഗത്തിനും 4 കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായും ലഭിക്കും. അതാത് കടകളിലെ സ്റ്റോക്കിനനുസൃതമായി ഗോതമ്പിന് പകരം പരമാവധി നാല് പാക്കറ്റ് ആട്ട പായ്ക്കറ്റിന് 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

പൊതുവിഭാ​ഗം സബ്സിഡി (NPS)

NPS കാർഡിലെ ഓരോ അം​ഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി രണ്ട് കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ NPS കാർഡിന് സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ അതാത് താലൂക്കിലെ സറ്റോക്കിനനുസൃതമായി ലഭിക്കും. സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം (NPNS)

NPNS കാർഡിന് 6 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി കാർഡിന് 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ സ്റ്റോക്കിനനുസൃതമായി ലഭിക്കും. സ്റ്റോക്കിനനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം സ്ഥാപനം (NPI)

NPI കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി കാർഡിന് 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ സ്റ്റോക്കിനനുസൃതമായി ലഭിക്കും. സ്റ്റോക്കിനനുസരിച്ച് കാർഡിന് നാല് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

English Summary:

Ration distribution in the state for the month of November begins today. This month, white cardholders will receive six kilograms of rice as their standard ration quota.

Follow Us