AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sreekaryam Flyover: തിരുവനന്തപുരം മെട്രോയ്ക്ക് നിർണായകം, ശ്രീകാര്യം മേൽപ്പാലം നിർമാണം വേഗത്തിലാക്കും

Thiruvananthapuram Sreekaryam Flyover Project Updates: നിർദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിനും ഗതാഗത ക്രമീകരണങ്ങൾക്കും ശ്രീകാര്യം മേൽപ്പാലം നിർണായകമാണ്. കൂടാതെ, പാർവ്വതി പുത്തനാർ കനാൽ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Sreekaryam Flyover: തിരുവനന്തപുരം മെട്രോയ്ക്ക് നിർണായകം, ശ്രീകാര്യം മേൽപ്പാലം നിർമാണം വേഗത്തിലാക്കും
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 03 Nov 2026 | 07:50 AM

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായുള്ള ശ്രീകാര്യം മേൽപ്പാലം പദ്ധതിയുടെ പ്രവർത്തനങ്ങൾ വേഗത്തിലാകുന്നു. മേൽപ്പാലം നിർമാണത്തിന് തടസ്സമായി നിൽക്കുന്ന ശ്രീകാര്യം ജംഗ്ഷനിലെ ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും പ്രതിമകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ജില്ലാ വികസന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനങ്ങൾ ഉണ്ടായത്.

നിർദിഷ്ട തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിനും ഗതാഗത ക്രമീകരണങ്ങൾക്കും ശ്രീകാര്യം മേൽപ്പാലം നിർണായകമാണ്. കൂടാതെ, പാർവ്വതി പുത്തനാർ കനാൽ വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ വിവിധ അടിസ്ഥാന സൗകര്യ വികസന ടൂറിസം പദ്ധതികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു.

ALSO READ: കൊച്ചി മെട്രോ പിങ്ക് ലൈൻ എന്നുമുതൽ? നിലവിൽ ഇവിടെയെല്ലാം…

ശ്രീകാര്യം മേൽപ്പാലം

2025 ജനുവരി 5നാണ് ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമാണ ഉദ്ഘാടനം നടത്തിയത്. ആ മാസം 22-ാം തീയതി കരാർ കമ്പനിക്ക് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള അനുമതി നൽകി. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് നിർദേശം നൽകിയത്. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും പദ്ധതിയുടെ രൂപരേഖ കെഎംആർഎൽ കമ്പനിക്ക് നൽകിയില്ലായിരുന്നു. ഇതോടെയാണ് നിർമാണപ്രവർത്തനങ്ങളിൽ കാലാതാമസം ഉണ്ടായത്.

തിരുവനന്തപുരം മെട്രോ വൈകുമോ?

തിരുവനന്തപുരം മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.  നിർദിഷ്ട മെട്രോ പദ്ധതിക്കായുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടും തുടർനടപടികൾ വൈകുകയാണ്. ഡിപിആറും സമഗ്ര മൊബിലിറ്റി പ്ലാനും കഴിഞ്ഞ രണ്ട് മാസമായി സർക്കാരിന്റെ മുന്നിലാണ്. ഇതുവരെയും തുടർനടപടികളിലേക്ക് കടന്നിട്ടില്ല. ഒരു മാസത്തിനകം അന്തിമ തീരുമാനം ഉണ്ടായേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഡിപിആറും സിഎംപി റിപ്പോർട്ടും ഉൾപ്പെടെയുള്ള പദ്ധതി രേഖകൾ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്നു. മെട്രോ റെയിൽ വിഭാഗം, ഗതാഗത വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ പദ്ധതി വിവരങ്ങൾ പരിശോധിക്കുന്നുണ്ട്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ആണ് തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്കായി അടിസ്ഥാനപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൂടാതെ, 2017ലെ ദേശീയ മെട്രോ റെയിൽ നയത്തിൽ നിഷ്കർഷിച്ചിട്ടുള്ള ഈ ജനസംഖ്യാ മാനദണ്ഡങ്ങൾ നിർദിഷ്ട പദ്ധതിക്ക് തിരിച്ചടിയാകാതിരിക്കാൻ വിശദമായ വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കെഎംആർഎൽ വൃത്തങ്ങൾ അറിയിച്ചു.

English Summary:

The Thiruvananthapuram District Development Committee has decided to speed up work on the Sreekaryam flyover project, which aims to ease traffic congestion in the capital city. District Collector directed officials to expedite the relocation of the statues of Sree Narayana Guru and Ayyankali at Sreekaryam Junction, as this is essential for starting construction work at the earliest.

Follow Us